Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്... നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയതിന് പിന്നാലെ തുറന്നടിച്ച് ഭാമ

30 SEPTEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.

ഇപ്പോഴിതാ കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി ഭാമയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുഹൃത്തായി ഒപ്പംനിന്നിട്ട് ഒടുവില്‍ ചതിച്ചു എന്നാണ് ഭാമയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്ത ഭാമ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയ്ക്കൊപ്പം കുറിച്ച വാക്കുകള്‍ ശ്രദ്ധേനേടുന്നു. 'യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്', എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. 'ബി ഒപ്റ്റിമിസ്റ്റിക്' (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരിന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. കേസിലെ നിർണായക സാക്ഷിയെ ദിലീപ് അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചതായാണ് സൂചന. കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയാണിത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നത് ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖും ഭാമയും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളായ ഇരുവരും വിചാരണ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായപ്പോഴാണ് കൂറുമാറിയതായി അറിയിച്ചത്.

കേസിൽ ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്.

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ഇവർ കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ദിലീപിനെതിരെ കേസിൽ മുഖ്യ സാക്ഷി രംഗത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു മാപ്പുസാക്ഷി വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമീപിച്ചത്. മൊഴിമാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്ന് പറഞ്ഞു. എന്നാൽ നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകൾ എത്തുന്നത്.

നവംബറിൽ കേസ് പരിഗണിക്കുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് കത്തിലുള്ളത്. എറണാകുളം ജില്ലയിൽ നിന്നുമാണ് കത്തുകൾ വരുന്നത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയതായും വിപിൻ ലാൽ പറഞ്ഞു. വന്നത് ദിലീപിൻറെ ആളുകൾ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാർക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയിൽ കണ്ട പരിചയം മാത്രമാണുള്ളത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്ന കാസര്‍കോട് സ്വദേശിയാണ് വിപിൻ ലാൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (2 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (2 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (2 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (2 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (3 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (3 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (4 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (6 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (6 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (6 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (6 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (6 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (6 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (6 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (6 hours ago)

Malayali Vartha Recommends