മായമില്ലാത്ത, പ്രകൃതിദത്തമായ ചേരുവകളുള്ള 18 തരം കട്ടന്‍ കുടിച്ചു പോരാം... വരൂ സജീഷേട്ടന്റെ ചായക്കടയിലേക്ക്!
എത്ര തരം കട്ടന്‍ചായ ഉണ്ടെന്ന് ചോദിച്ചാല്‍ എന്തുത്തരം പറയും? ലൈറ്റ്, സ്ട്രോംഗ്, വിത്തൗട്ട്, വിത്ത്...പിന്നെ ഗ്രീന്‍ ടീ, സുലൈമാനി... എന്നു കൂടി പറയുമ്പോള്‍ നമ്മളില്‍ പലരുടേയും പക്കലുള്ള ലിസ്റ്റ് പൂര്‍ത്തിയാകും.
എന്നാല്‍ മറ്റം നമ്പഴിക്കാട് കമ്പനിപ്പടിയിലെ 'സജീഷേട്ടന്റെ കട'യിലേക്ക് വന്നുനോക്കൂ... 18 തരം കട്ടന്‍ കുടിച്ചു പോകാം. ഇഞ്ചി, ചുക്ക്, കുരുമുളക്, നാരങ്ങ, തേന്‍, പുതിന, പനം കല്‍ക്കണ്ടം, തുളസിക്കതിര്, ചെമ്പരത്തിപ്പൂവ്... വിവിധയിനം ചായകള്‍ റെഡി. എല്ലാം പ്രകൃതിദത്തം. ചായക്കട, ഒന്നിനും സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാത്ത ഒരു സഹായകേന്ദ്രം കൂടിയാണ്. ഫോണ്‍ റീചാര്‍ജ്, കറന്റ് ബില്ലടയ്ക്കല്‍, അപേക്ഷ തയാറാക്കല്‍ അങ്ങനെയെല്ലാം... !
ഒരു കുഞ്ഞു ലൈബ്രറിയുമുണ്ട് ചായക്കടയില്‍. ജീവിത പങ്കാളി തുളസിയാണ് ചായക്കടയിലും സജീഷിന്റെ പങ്കാളി. വട്ടേക്കാട്ട് സജീഷ്, ബിരുദ പഠനം ഇടയ്ക്കു വച്ച് ഉപേക്ഷിച്ചു. തുളസി ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. ചായയുമായി ഇരുവര്‍ക്കും പൈതൃക ബന്ധമുണ്ട്. സജീഷിന്റെ അച്ഛന് ചന്ദ്രന് ചെന്നൈയില്‍ ചായക്കടയുണ്ട്. തുളസിയുടെ അച്ഛന് അന്തരിച്ച ഗോകുല്‍ദാസിനും ചെന്നൈയില്‍ ചായക്കടയുണ്ടായിരുന്നു.
ചായയിലെ വ്യത്യസ്ത രുചികള്‍ സജീഷ് അറിഞ്ഞത്് സ്കൂള്‍ അവധിക്കാലത്ത് അച്ഛന്റെ അടുത്ത് എത്തിയപ്പോഴാണ്. എ.ആര്.റഹ്മാനും സ്റ്റീഫന്‍ ദേവസിയുമെല്ലാം ഇവിടെ ചായ കുടിക്കാന്‍ വരാറുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ചായകളുടെ രുചി പഠിച്ച സജീഷ് ആവശ്യക്കാര്‍ക്ക് ചായക്കടകള്‍ സെറ്റ് ചെയ്യുന്ന ജോലി തിരഞ്ഞെടുത്തു. ഇതിനായി ദുബായില്‍ വരെ പോയിട്ടുണ്ട്. ഒന്നര മാസം മുന്‍പാണ് നാട്ടില്‍ ചായക്കട തുടങ്ങിയത്.
https://www.facebook.com/Malayalivartha