Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

സ്വപ്‌നയുടെ ബോസിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്; ചാര്‍ട്ടേഡ് അക്കൗണ്ട്ന്റ് വേണുഗോപാലുമായി സംസാരിച്ചത്; 2018 നവംബര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്; കോടതിയില്‍ സമര്‍പ്പിച്ച രേഖ; ഒന്നു പിടിവീണാല്‍ പിന്നെ രക്ഷപ്പെടില്ലെന്ന് ശിവശങ്കറിനും അറിയാം

25 OCTOBER 2020 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ തെളിവുകള്‍ ഓരോ ദിവസവും കൂടുതല്‍ പുറത്ത് വരുകയാണ്. ഇന്ന് ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് പുറത്തു വന്നത്. ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്റെ ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്. സ്വപ്‌നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ചാറ്റിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ ഇഡി സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ വാട്‌സാപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ശിവശങ്കറിന്റെ സുഹൃത്ത് കൂടിയാണ് നികുതി വിദഗ്ദ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍. സ്വപ്‌നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്‌സാപ്പില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലില്‍ നിന്നും ശിവശങ്കര്‍ ചോദിച്ചറിയുന്നുണ്ട്. 2018 നവംബര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്.

ഇതില്‍ ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകളാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും പരിശോധിച്ചത്. ഇതാണ് ശിവശങ്കറിന് കുരുക്കായി മാറിയതും. ലോക്കറിനെ കുറിച്ചുള്ള ആശങ്കയാണ് ചാറ്റുകളില്‍ നിറയുന്നത്. സ്വപ്‌ന അറസ്റ്റിലായ പത്ത് ദിവസത്തിന് ശേഷമുള്ള ചാറ്റുകളാണ് പുറത്തു വരുന്നത്. ഈ സമയത്ത് വേണുഗോപാലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വളരെ വിശദമായ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നു. കസ്റ്റംസില്‍ നിന്ന് വിളി വന്നതിന് ശേഷവും ചര്‍ച്ച വാട്‌സാപ്പില്‍ നടന്നു. ലോക്കറിനെ കുറിച്ചാണ് ചോദിച്ചതെന്നും ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റെ വെളിപ്പെടുത്തുന്നുണ്ട്. സാമ്പത്തികത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഭയവും വാട്‌സാപ്പ് സന്ദേശങ്ങളിലൂണ്ട്.

സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കള്ളക്കടത്തിന് ഉപയോഗിച്ചെന്നും ഇഡി. ഹൈക്കോടതിയില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള തെളിവുകള്‍ ഇഡി ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ കൊടുത്തു. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടു നല്‍കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ഇഡി വാദിച്ചു. അതേസമയം, ഇത്തരം വാദങ്ങള്‍ തന്നെ സമൂഹത്തില്‍ വെറുക്കപ്പെട്ടവനാക്കി മാറ്റിയെന്നും കള്ളക്കടത്തില്‍ ഒരു പങ്കുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വരുന്നത്.

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ നടന്നത് ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു. സ്വര്‍ണക്കടത്തിനുപിന്നിലും ശിവശങ്കറിന്റെ കരങ്ങളുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനായി ഡയല്‍ഹിയില്‍നിന്ന് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ഉന്നയിച്ചത്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ പടച്ചുവിടുന്നത് കാല്പനിക കഥകളാണെന്നായിരുന്നു ശിവശങ്കറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്റെ മറുപടി.

വാട്‌സാപ്പ് മെസേജുകളെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കുന്നില്ല, അറിയില്ല എന്നാണ് ശിവശങ്കര്‍ പറയുന്നതെന്നാണ് ഇ.ഡി.യുടെ വാദം. സ്വപ്‌നയ്ക്ക് ജോലിനേടാനും ഫഌറ്റ് നേടാനും സഹായിച്ചു. ചോദ്യം ചെയ്യാന്‍ ഹാജരായി എന്നുപറഞ്ഞിട്ട് കാര്യമില്ല, സത്യം പറയണം. ശിവശങ്കര്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍. അന്വേഷണത്തില്‍ കണ്ടെത്തിയ എല്ലാ കാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ചോദ്യംചെയ്യാന്‍ ആദ്യം ഹാജരായപ്പോഴില്ലാത്ത അറസ്റ്റ് ഭയം എന്തുകൊണ്ടാണിപ്പോള്‍. മികച്ച നിലയില്‍ ആസൂത്രണംചെയ്താണ് സ്വര്‍ണം കടത്തിയത്. ഗൂഢാലോചനയില്‍ വളരെ സ്വാധീനമുള്ളവര്‍ പങ്കാളിയായിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ഏതുകേസിന്റെ പേരിലാണ് അറസ്റ്റ് ഭയക്കുന്നതെന്നുപോലും ഹര്‍ജിയില്‍ ഇല്ല. സാമ്പത്തികകുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവുനശിപ്പിക്കുന്നതിന് സഹായകമാകും . ശിവശങ്കര്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. ജാമ്യഹര്‍ജി തള്ളുകയോ തീര്‍പ്പാക്കുകയോ വേണമെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്‌നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നില്‍ ശിവശങ്കറാകാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു.

ശിവശങ്കറിനോട് ഇഡി 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും അദ്ദേഹം ഇല്ല എന്നാണ് പറഞ്ഞത്. സ്വപ്‌നയുടെ പണമിടപാടുകളെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് ഇതിലൂടെ ശിവശങ്കര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെതെങ്കിലും ഈ വാദത്തെ എതിര്‍ക്കുന്ന വിവരങ്ങളാണ് വാട്‌സാപ്പ് ചാറ്റിലൂടെ പുറത്തു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (9 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (9 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (9 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (9 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (9 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (10 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (10 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (10 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (10 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (11 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (11 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (12 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (12 hours ago)

Malayali Vartha Recommends