Widgets Magazine
29
Nov / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്തോഷത്തോടെ തിരിച്ച ആ യാത്ര അവസാനത്തെ യാത്രയായി... ഒരു നോക്ക് പോലും കാണാനാകാതെ അനന്തുവിനെ തനിച്ചാക്കി വിഷ്ണുപ്രിയ; പ്രിയതമയുടെ വേർപാട് താങ്ങാനാകാതെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍... കണ്ണീരോടെ കുടുംബം


വിവാഹം കഴിക്കാൻ ഹരം! രണ്ട് കല്യാണം കഴിച്ച മകന്റെ മൂന്നാം കല്യാണം എതിർത്തത് പിതാവ്... സഹിക്കാനാകാതെ മദ്യലഹരിയിലെത്തിയ മകൻ ചെയ്തത്... ഓയൂരിൽ പ്രേംലാലിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


എല്ലാം സർക്കാർ പറയുംപോലെയാ... വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം... എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം; ഇ.ഡിയെ വിടാം എന്നൊക്കെ വി മുരളീധരന്‍ ഇപ്പോള്‍ തന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്... താന്‍ വിചാരിച്ചത് മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാല്‍ കേരളത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം... തുറന്നടിച്ച് ഐസക്‌


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ നോട്ടമിട്ട് തക്കം പാർത്തിരുന്നു... യുവാവിനെ കയ്യോടെ പൊക്കിയതോടെ കടുത്ത ശിക്ഷ രീതി... മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കൾ! സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ സംഭവിച്ചത്...


എന്തിനും തയ്യാറായി ഇന്ത്യൻ സൈന്യം... അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം! ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തിയോടിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ സ്ഫോടനം; സിആര്‍പിഎഫ് കോബ്ര കമാന്‍ഡോയ്ക്ക് വീരമൃത്യു....

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

26 OCTOBER 2020 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ പഞ്ചായത്തംഗമായ അന്നമ്മ!

ഒരേ കോളജില്‍ പഠനം, പഠിച്ചിറങ്ങിയ ശേഷം ഇരുവരും 4 വര്‍ഷം മുന്‍പുവരെ ഒന്നിച്ച്‌ ട്യൂഷന്‍ ക്ലാസ് നടത്തി! മുളന്തുരുത്തിയിൽ സൂര്യയെ കണ്ടെത്തിയത് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അശോകിന്റെ വിവാഹം നിശ്ചയം നടത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ സംഭവിച്ചത്... അമ്പരന്ന് നാട്ടുകാർ; പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ ഞെട്ടി അന്വേഷണ സംഘം..

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി; ബാ​ഗിന്റെ മോടി കൂട്ടാനായി വൈറ്റ് ​ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളുടെ ഡിസൈൻ... വജ്രവും ഇന്ദ്രനീലവും പതിച്ച ബാ​ഗ് നിർമിച്ചത് 1000 മണിക്കൂറുകൾ കൊണ്ട്... ലോകത്തിലെ ഏറ്റവും വില കൂടിയ ബാ​ഗ്! അമ്പരന്ന് ഫാഷൻ ലോകം.....

ദൈവം ബാക്കി വെച്ച ആ തെളിവ്... ആർക്കും കണ്ടുപിടിക്കാനാവില്ലെന്ന് കരുതിയ വിരുതന്മാരെ പൊക്കിയത് കൊല്ലത്ത് കാമുകിയെ കണ്ട് മടങ്ങുന്ന വഴി സംഭവിച്ച ആ അപകടം... നാട്ടിലെ ഫ്രീക്കന്മാരായ മൂവർ സംഘം പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്...

ഹരിത കര്‍മസേനാംഗമായ അന്നമ്മ, സ്ഥാനാര്‍ഥി ആയപ്പോഴും 'നാട് ക്ലീനാ'ക്കാനുള്ള തന്റെ ഉത്തരവാദിത്തം മറക്കുന്നില്ല!

ആരോഗ്യസ്ഥിതിമൂലവും കോവിഡും കാരണം നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സഖാവ് വി.എസ് അച്യുതാനന്ദൻ. മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. ജനകീയ സമര മുന്നേറ്റങ്ങളിലെ രോമാഞ്ചജനകമായ പുന്നപ്ര വയലാര്‍സമരത്തിന്‍റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.


സഖാവ് വി.എസ്. ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയ സഖാക്കളെ,

എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്, ജനകീയ സമര മുന്നേറ്റങ്ങളിലെ രോമാഞ്ചജനകമായ പുന്നപ്ര വയലാര്‍സമരത്തിന്‍റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചാണ്.

മലബാറിലെ കര്‍ഷക സമരങ്ങളോടൊപ്പം, ഇന്ത്യയിലെ തന്നെ എടുത്തുകാട്ടാവുന്ന ജനകീയ മുന്നേറ്റമായിരുന്നു, പുന്നപ്ര-വയലാര്‍ സമരം. രാഷ്ട്രീയ സമരമായിരുന്നു, അത്. അമേരിക്കന്‍ മോഡലില്‍ ഒരു ഭരണഘടനയുണ്ടാക്കി, തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കുകയും അതിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാതെ നിലനിര്‍ത്തുകയും ചെയ്യാമെന്ന് ദിവാന്‍ പദ്ധതിയിട്ടു. അതിനെതിരായി, "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യമുണ്ടായി. ദിവാന്‍ രാജാവുമായി ആലോചിച്ച് നടത്തുന്ന ഭരണമല്ല, ഉത്തരവാദിത്വ ഭരണം വേണം എന്നതായിരുന്നു, അടുത്ത മുദ്രാവാക്യം. ഉത്തരവാദിത്വ ഭരണം എന്നാല്‍ ജനായത്ത ഭരണം എന്നര്‍ത്ഥം. ഇത്തരം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കയര്‍ത്തൊഴിലാളി യൂണിയന്‍റെ ഹാളില്‍ വെച്ച് തൊഴിലാളികളുടെ ഇതര ഡിമാന്‍റുകളും കൂട്ടിച്ചേര്‍ത്ത് സമരം ആരംഭിക്കുന്നത്. ആദ്യം അത് തൊഴിലാളികളുടെ പണിമുടക്ക് സമരമായും ക്രമേണ രാഷ്ട്രീയ പണിമുടക്കായും സൈനിക സമരമായും വികസിക്കുകയായിരുന്നു. അത്തരമൊരു സമരം ഒരുപക്ഷെ, ഇന്ത്യയില്‍ മറ്റൊരിടത്തും നടന്നിട്ടില്ല. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെയും, അതിനു മുമ്പ് നടന്ന കയ്യൂര്‍ സമരത്തിന്‍റേയുമെല്ലാം ഭാഗമായി, അടിയുറച്ച തൊഴിലാളി-കര്‍ഷക ഐക്യം ഇവിടെ വേരുറപ്പിച്ചു. ജനാധിപത്യ വിപ്ലവത്തിന്‍റെ വര്‍ഗ സഖ്യ ശക്തിയായി അത് പരിണമിച്ചു. അതുകൊണ്ടാണ് അതിന് തെരഞ്ഞെടുപ്പ് സഖ്യങ്ങളിലും വിജയം നേടാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്. ഇതിനെക്കാള്‍ രക്തരൂക്ഷിതമായ സമരങ്ങള്‍ നടന്ന തെലങ്കാനയില്‍ പോലും, തെരഞ്ഞെടുപ്പ് സമരങ്ങള്‍ വന്നപ്പോള്‍ ബൂര്‍ഷ്വാ വിഭാഗങ്ങള്‍ കര്‍ഷകര്‍ക്കെതിരായ നിലപാടിലാണ് എത്തിച്ചേര്‍ന്നത്. എന്നുവെച്ചാല്‍, തൊഴിലാളി കര്‍ഷക സഖ്യത്തിന്‍റെ കൈകളില്‍ മുഴുവന്‍ രാഷ്ട്രീയ സത്തയും വന്നുചേരുന്ന സ്ഥിതിയുണ്ടായില്ല.

അക്കാലത്ത് ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും തൊഴിലാളികളായിരുന്നു. കയര്‍ത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ചെത്ത് തൊഴിലാളികളും ബീഡിത്തൊഴിലാളികളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണത്തിനിരയായ ഈ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങി. അവരെ സംഘടിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പത്ത് പന്ത്രണ്ട് തൊഴിലാളി യൂണിയനുകളുണ്ടായിരുന്നു. ശക്തമായ എതിര്‍പ്പാണ് മുതലാളിമാരില്‍നിന്നും ജന്മിമാരില്‍നിന്നും നേരിടേണ്ടിവന്നത്. പക്ഷെ, തൊഴിലാളികള്‍ സമരരംഗത്ത് ഉറച്ചുനിന്നു. അവരുടെ മുദ്രാവാക്യങ്ങളിലും ഡിമാന്‍റുകളിലും കേവലം സേവന വേതന വ്യവസ്ഥകള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത്, അതൊരു രാഷ്ട്രീയ സമരമായി വികസിക്കുകയായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രത്തില്‍ തൊഴിലാളിവര്‍ഗം ഉത്തരവാദിത്വ ഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനും വേണ്ടി നടത്തിയ സമരങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. തൊഴിലാളിവര്‍ഗത്തിന്‍റെ ഈ ഡിമാന്‍റുകള്‍ക്ക് നേരെ എതിര്‍ ദിശയില്‍, അമേരിക്കന്‍ മോഡല്‍ ഭരണം നടപ്പാക്കാന്‍ ശ്രമിച്ച ദിവാനെതിരെ നടന്ന രാഷ്ട്രീയ പണിമുടക്കും അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുമാണ് പുന്നപ്ര-വയലാര്‍ സമരം. അങ്ങനെയൊരു സമരം ഇന്ത്യയില്‍ വേറെ എവിടെയും നടന്നിട്ടില്ല. തൊഴിലാളികള്‍ വെച്ച ഡിമാന്‍റ് നോട്ടീസില്‍ പറഞ്ഞത് ഉത്തരവാദിത്വ ഭരണം വേണമെന്നും, അമേരിക്കന്‍ മോഡല്‍ ഭരണം പാടില്ലെന്നും, പ്രായപൂര്‍ത്തി വോട്ടവകാശം വേണമെന്നുമെല്ലാമായിരുന്നു. ഈ ആവശ്യങ്ങള്‍ തൊഴിലാളികളുടെ ഡിമാന്‍റല്ല എന്നായിരുന്നുവല്ലോ ദിവാന്‍റെ നിലപാട്. ഈ ഡിമാന്‍റുകള്‍ ഒഴിവാക്കി ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശം പക്ഷെ തൊഴിലാളികള്‍ക്ക് സ്വീകാര്യമായില്ല. ഇതിനിടെ, കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു.

ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കുമെതിരെയുള്ള സമരത്തിന്‍റെ രാഷ്ട്രീയ മുഖം അതോടെ വ്യക്തമായി. ജന്മിമാരുടെ സംരക്ഷകരായ രാജ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബ്ബന്ധിതരായി. അവര്‍ക്ക് പരിശീലനം നല്‍കാന്‍ വിമുക്ത ഭടന്മാര്‍ തയ്യാറായി. 1946 സെപ്തംബറില്‍ തൊഴിലാളികള്‍ ഒരു പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. അതൊരു കലാപമായി വളര്‍ന്നു. ദിവാന്‍റെ സര്‍ക്കാര്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. യുദ്ധ പരിശീലനം ലഭിച്ച തൊഴിലാളികള്‍ യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങളുമായി എതിരിട്ടു. ഇരുനൂറോളം തൊഴിലാളികളാണ് ആ യുദ്ധഭൂമിയില്‍ വെടികൊണ്ട് വീണത്.

ഒരുപക്ഷെ ഇന്ത്യയില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും സഖ്യം പ്രാവര്‍ത്തികമാക്കിയത് കേരളത്തിലാണെന്ന് കാണാം. ആലപ്പുഴയിലെ തൊഴിലാളികളുടെ കൂട്ടത്തില്‍ ബീഡിത്തൊഴിലാളിയും ചെത്ത് തൊഴിലാളിയും കയര്‍ തൊഴിലാളിയും മാത്രമല്ല, കര്‍ഷകത്തൊഴിലാളിയും ഉണ്ടായിരുന്നു. അതൊരു സാമ്പത്തിക ശാസ്ത്രത്തിന്‍റെ പ്രായോഗിക പ്രയോഗമായിരുന്നു. തൊഴിലാളി കര്‍ഷക സഖ്യത്തിന്‍റേതായ ലെനിനിസ്റ്റ് കാഴ്ച്ചപ്പാട് പുന്നപ്ര വയലാറില്‍ തെളിഞ്ഞു കണ്ടു.
അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായിരുന്നു, മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പാര്‍ട്ടി. അപ്പോള്‍ കോണ്‍ഗ്രസ്സോ എന്ന് ചോദിക്കാം. മലബാറില്‍ മാത്രമായിരുന്നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കൊച്ചിയില്‍ അത് പ്രജാമണ്ഡലമായിരുന്നു. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും.

തൊഴിലാളികളുടെയും കര്‍ഷകരുടെയും ഡിമാന്‍റുകളെയും സ്വാതന്ത്ര്യ താല്‍പ്പര്യത്തെയും ബന്ധിപ്പിച്ച്, ഇന്ത്യാ രാജ്യം എന്നൊരു രാജ്യമുണ്ടാക്കാനായി പ്രവര്‍ത്തിച്ച പാര്‍ട്ടിയായതിനാലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ വേരുറപ്പിച്ചത്. മുതലാളിമാര്‍ക്കും ജന്മിമാര്‍ക്കും ഭരണകൂടത്തില്‍നിന്ന് ലഭിച്ചുപോന്ന നിര്‍ലോപമായ പിന്തുണയും, നാട്ടില്‍ നിലനിന്ന കൊടിയ ദാരിദ്ര്യവുമാണ് അന്ന് കമ്യൂണിസ്റ്റുകാര്‍ നേരിട്ട വെല്ലുവിളി. ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ പുന്നപ്ര-വയലാര്‍ സമരസന്ദേശം ഏറെ പ്രസക്തമാണ്.

ഇടതു മതേതര പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഭരണസംവിധാനങ്ങള്‍ക്കേ, ഇന്ത്യയിലെ മതനിരപേക്ഷത നിലനിര്‍ത്താനും പാവപ്പെട്ടവരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരേയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ചേര്‍ത്തു നിര്‍ത്താനും കഴിയൂ. അത്തരത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇടതു മതനിരപേക്ഷ പാര്‍ട്ടികളുടെ ശക്തി വര്‍ധിപ്പിക്കാന്‍ സഹായകരമായ രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്താന്‍ സ്വയം സമര്‍പ്പിക്കുക എന്നതാണ്, പുന്നപ്ര-വയലാര്‍ രണധീരന്മാരുടെ വീരസ്മരണ പുതുക്കുന്ന ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാനുള്ളത്.

ലാല്‍ സലാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി സർക്കാർ നീതി നൽകണം... സര്‍ക്കാര്‍ പറഞ്ഞ സ്ഥലത്ത് സമരം ചെയ്യാനാകില്ല; ദേശീയ പാതയില്‍നിന്ന് സമരവേദി മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആവശ്യം തള്ളി കര്‍ഷകര്‍  (3 hours ago)

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന  (3 hours ago)

മോദിയുടെ മാതൃക പിന്‍പറ്റി സൗദി കിരീടാവകാശി; മെയ്ഡ് ഇന്‍ സൗദി പദ്ധതിയുമായാണ് സൗദി ഭരണകൂടം രംഗത്ത്, എണ്ണ വ്യാപാരത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന സൗദി സമ്പദ് വ്യവസ്ഥയെ എല്ലാ മേഖലയിലും എത്തി  (3 hours ago)

മൂന്നാമതും വിവാഹം കഴിക്കണം; എതിര്‍ത്ത പിതാവിനെ മദ്യലഹരിയിൽ എത്തിയ യുവാവ് മര്‍ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം, വെട്ടുകത്തിയുമായി നിന്ന ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും മർദ്ദനം  (3 hours ago)

കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം; മാസ്ക് ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ  (3 hours ago)

ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ അവസരം; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുന്നു, ഡെലിവറി, ഓപറേഷന്‍സ് മേഖലകളിൽ കൂടുതല്‍ തൊഴിലവസരങ്ങള്‍ നൽകി ആമസോൺ  (3 hours ago)

'ആട് ഇടിച്ചു' യുവതി മരിച്ച സംഭവം വഴിത്തിരിവിലേക്ക്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പൊലീസിന് മുന്നിൽ മണിമണിയായി സംഭവം വിശദീകരിച്ച് ഭർത്താവ്, മദ്യലഹരിയില്‍ നിലത്തിട്ട് ചവിട്ടി, കടുത്ത വയറുവേദന  (3 hours ago)

സന്തോഷത്തോടെ തിരിച്ച ആ യാത്ര അവസാനത്തെ യാത്രയായി... ഒരു നോക്ക് പോലും കാണാനാകാതെ അനന്തുവിനെ തനിച്ചാക്കി വിഷ്ണുപ്രിയ; പ്രിയതമയുടെ വേർപാട് താങ്ങാനാകാതെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍... കണ്ണീരോടെ കുടുംബം  (3 hours ago)

വിവാഹം കഴിക്കാൻ ഹരം! രണ്ട് കല്യാണം കഴിച്ച മകന്റെ മൂന്നാം കല്യാണം എതിർത്തത് പിതാവ്... സഹിക്കാനാകാതെ മദ്യലഹരിയിലെത്തിയ മകൻ ചെയ്തത്... ഓയൂരിൽ പ്രേംലാലിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...  (4 hours ago)

കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ നടന്നത് ഗൂഢാലോചന, സോളാർ കേസിലെ രാഷ്ട്രീയ ​ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോൾ സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത  (5 hours ago)

അഫ്‍ഗാനിസ്ഥാനില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 26 സൈനികര്‍ കൊല്ലപ്പെട്ടു;  (5 hours ago)

എല്ലാം സർക്കാർ പറയുംപോലെയാ... വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം... എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമ  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ നോട്ടമിട്ട് തക്കം പാർത്തിരുന്നു... യുവാവിനെ കയ്യോടെ പൊക്കിയതോടെ കടുത്ത ശിക്ഷ രീതി... മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കൾ! സോഷ്യൽമീഡിയയിൽ വീഡിയോ വൈറല  (6 hours ago)

ന്യൂഡില്‍സ് സ്ഥിരമാക്കിയാൽ ആയുസ്സ് കുറയുമെന്ന് പഠനം ...  (6 hours ago)

ജനുവരി മുതൽ എല്ലാം കടുപ്പിക്കും; ഡിസംബർ അവസാനിച്ചുകഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്ന് യുഎഇ, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്ര  (6 hours ago)

Malayali Vartha Recommends