Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

'എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല...അടുക്കളയില്‍ ഒന്ന് നിന്നു തിരിയാന്‍ പോലും സമയം കിട്ടാതെ പണിയെടുക്കുമ്ബോള്‍ നിനക്കല്പം ഇരുന്നൂടെന്റെ അച്ചു ബാക്കി ഞാന്‍ ചെയ്തുതരാമെന്നു പറഞ്ഞെനിക്കാശ്വാസo പകരാറുണ്ട്....' യുവതിയുടെ കുറിപ്പ് വൈറൽ

30 OCTOBER 2020 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഭാര്യാഭർതൃ ബന്ധം വിശ്വാസം എന്ന നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നതാണ് എന്ന് പറയുന്നവർ അറിഞ്ഞുകൊള്ളുക. യുവതിയുടെ ഒരു കുറിപ്പ് വളരെ വൈറലാകുകയാണ്. 'കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോ കാശു മുടക്കിയുള്ള സൗഭാഗ്യങ്ങളോ അല്ല ജീവിതത്തില്‍ സന്തോഷം നല്‍കുന്നതെന്ന് പറയുകയാണ് അച്ചു വിപിന്‍. ജീവിത പങ്കാളി നല്‍കുന്ന അളവറ്റ സ്‌നേഹവും കരുതലുമാണ് ഏറ്റവും വലിയ സമ്മാന'മെന്നും അച്ചു ഹൃദ്യമായി കുറിക്കുന്നു. എല്ലാ ജോലിയും ഭാര്യയുടെ തലയില്‍ കെട്ടിവയ്ക്കാതെ എല്ലാം നിറഞ്ഞ മനസോടെ ചെയ്യുന്ന നല്ലപാതിയെ ആണ് തനിക്ക് പ്രിയം എന്നും പറയുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്റെ ഭര്‍ത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങള്‍ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല..

വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിത്തന്നെന്റെ മനം കവരാറില്ല..

മുന്തിയ ഇനം അത്തറുകള്‍ വാങ്ങിത്തന്നെന്റെ അലമാരകള്‍ നിറക്കാറില്ല..

എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല അതിനു പകരമായദ്ദേഹം വൈകിട്ട് ജോലി കഴിഞ്ഞു വരുമ്ബോള്‍ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്റെ വാതിലും ചാരി ഇളയ മോനെയും ഒക്കത്തെടുത്തു നില്‍ക്കുന്ന എന്റെ നേരെ നോക്കി ആയിരം കോടിയേക്കാള്‍ വിലമതിപ്പുള്ള ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ട്. ഭക്ഷണം കഴിച്ച ശേഷo സിങ്കില്‍ കൊണ്ടുവെക്കുന്ന പാത്രങ്ങള്‍ എന്നോട് ചോദിക്കാതെ തന്നെ ഇടയ്ക്കു കഴുകി വെക്കാറുണ്ട്. കുഞ്ഞുങ്ങള്‍ കളിച്ച ശേഷം വലിച്ചെറിഞ്ഞിടുന്ന കളിപ്പാട്ടങ്ങള്‍ തനിയെ പോയി പെറുക്കിവെക്കാറുണ്ട്. ഇളയ മോന്‍ അപ്പിയിട്ടാല്‍ എന്നെ വിളിച്ചു സമയം പാഴാക്കാതെ അവനെയും ഒക്കത്തെടുത്തു കൊണ്ടുപോയി കഴുകിക്കാറുണ്ട്..

കുരുത്തക്കേട് കാണിക്കുന്ന പിള്ളേരോട് ഞാന്‍ വെറുതെ ദേഷ്യപ്പെടുമ്ബോള്‍ ചില്‍ അച്ചു ചില്‍ എന്ന് പറഞ്ഞെന്റെ ദേഷ്യം അലിയിച്ചു കളയാറുണ്ട്. രണ്ടു പിള്ളേരെയും കൊണ്ട് ഫ്ലാറ്റില്‍ ഒറ്റക്കിരുന്നു ബുദ്ധിമുട്ടുമ്ബോളോ പീരിഡ്‌സ് പോലെ സുഖമില്ലാത്ത അവസ്ഥകള്‍ വരുമ്ബോഴോ പേരിനു മാത്രം ഉണ്ടാക്കി വെക്കുന്ന ഏതെങ്കിലും ഒരു കറി ചോറിന്റെ കൂടെ ഞാന്‍ വിളമ്ബി നല്‍കുമ്ബോള്‍ അതിനു രുചിയല്പം കുറഞ്ഞാലും എന്റെ പരിമിതികള്‍ മനസ്സിലാക്കിയെന്നോണം ഒരു പരാതി പോലും പറയാതെ സന്തോഷത്തോടെയിരുന്നു കഴിക്കാറുണ്ട്.

അടുക്കളയില്‍ ഒന്ന് നിന്നു തിരിയാന്‍ പോലും സമയം കിട്ടാതെ പണിയെടുക്കുമ്ബോള്‍ നിനക്കല്പം ഇരുന്നൂടെന്റെ അച്ചു ബാക്കി ഞാന്‍ ചെയ്തുതരാമെന്നു പറഞ്ഞെനിക്കാശ്വാസo പകരാറുണ്ട്. ക്ഷീണം കാരണം മക്കടെ കൂടെ കിടന്നു ഞാനുറങ്ങിപ്പോയാല്‍ എന്നെ വിളിച്ചുണര്‍ത്താന്‍ പോലും മെനക്കെടാതെ വീടിന്റെ അകമെല്ലാം അടിച്ചുവാരി വൃത്തിയാക്കി,രാവിലെ എനിക്കുള്ള കട്ടന്‍ചായയും ഫ്ലാസ്കില്‍ തിളപ്പിച്ച്‌ വെച്ച ശേഷം എന്നെയുണര്‍ത്താതെ എന്റെ നെറ്റിയിയില്‍ ഒരുമ്മയും തന്നു ജോലിക്ക് പോകാറുണ്ട്..

സ്വര്‍ണത്തെക്കാളും, മറ്റു വില കൂടിയ സമ്മാനങ്ങളെക്കാളും എനിക്ക് പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്നേഹവും പരിഗണനയും ആണ്.വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ നിന്റെ മാത്രമല്ല എന്റേത് കൂടിയാണെന്ന തിരിച്ചറിവുള്ള ഒരു ഭര്‍ത്താവാണ് എനിക്കുള്ളതെന്നു അഭിമാനത്തോടെ പറയട്ടെ. ഇതാണൊരു സ്ത്രീ ആഗ്രഹിക്കുന്ന സ്നേഹം,ഇതാണ് പരിഗണന, ഇതാണ് തുല്യത എന്ന് ഞാന്‍ തിരിച്ചറിയുന്നു.

ഇത്രയും കരുതലുള്ളൊരു മനുഷ്യന്റെ വിശാലമായ കൈകള്‍ക്കുള്ളിലാണെന്റെ കൊച്ചു സ്വര്‍ഗം. വീട്ടുജോലിയെടുത്തു നട്ടം തിരിയുന്ന പ്രിയതമക്കു സഹായ ഹസ്തവുമായൊരു ദിവസം നിങ്ങളൊന്നു ചെന്ന് നോക്കു അവളുടെ മുഖത്തെ സന്തോഷവും അത്ഭുതവുo നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ഒരു റാണിയെ പോലെ നോക്കുക അതിനുപകരമായവള്‍ നിങ്ങളെ ഒരു രാജാവിനെ പോലെ സേവിക്കും തീര്‍ച്ച ..പരസ്പര വിശ്വാസവും,പരിഗണയും, സഹകരണവും,സ്നേഹവും ഒക്കെയാണ് നല്ലൊരു ദാമ്ബത്യത്തിന്റെ അടിത്തറ..

എന്റെ ഭാര്യയെ ഞാന്‍ അടുക്കളയില്‍ സഹായിച്ചാല്‍ നാട്ടുകാര്‍ എന്ത് വിചാരിക്കും അവരെന്നെ പെണ്‍കോന്തന്‍ എന്നൊക്കെ വിളിക്കില്ലേ എന്ന ചിന്തകള്‍ നിങ്ങള്‍ ആദ്യം ഉപേക്ഷിക്കുക പകരം എനിക്കും എന്റെ മക്കള്‍ക്കും വേണ്ടി രാത്രിയാകും വരെ കിടന്നു പണിയെടുക്കുന്ന ഭാര്യക്കു തന്റെ സ്നേഹത്തിന്റെ രണ്ടു കരങ്ങള്‍ ആവശ്യമാണെന്ന തോന്നല്‍ നിങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്... ഒരിക്കല്‍ ഒരു രാത്രിയില്‍ അവള്‍ക്കായെന്തെങ്കിലും വിഭവങ്ങള്‍ നിങ്ങളുടെ കൈകള്‍ കൊണ്ടൊന്നുണ്ടാക്കി കൊടുത്തു നോക്കു ആ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും അതിലും മനോഹരമായൊരു ദൃശ്യം നിങ്ങള്‍ക്ക് വേറെയെവിടെയും കാണാന്‍ സാധിക്കില്ല.

NB:ഒരു ഭര്‍ത്താവിന് ഭാര്യക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്താണെന്നറിയുമോ? അത് മറ്റൊന്നുമല്ല അവളോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (5 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (7 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (8 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (8 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (8 hours ago)

ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (9 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (9 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (10 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (11 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (11 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (11 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (11 hours ago)

Malayali Vartha Recommends