കുടുംബ ജീവിതത്തില്‍ താളപിഴകള്, ഇരുവരും ഒരുമിച്ചല്ല ഇപ്പോള്‍ താമസം... ഒരുപാട് നിരാശയും, അല്‍പ്പം നൊമ്പരം ഉണര്‍ത്തുന്നതുമായ പോസ്റ്റുകളുമായി സജി നായര്‍! ശാലുമേനോനും ഭര്‍ത്താവും വേര്‍പിരിയുന്നെന്ന സംശയം പ്രകടിപ്പിച്ച് സോഷ്യൽമീഡിയ...
മിനിസ്ക്രീന്പ്രേക്ഷകര്ക്ക് പ്രിയങ്കരിയായ താരമാണ് ശാലുമേനോന്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു വിവാദങ്ങളില്‍ നിറഞ്ഞ ശാലുമേനോന് സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമാണ്.
താരത്തിന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ സജീവമായ സജി നായര്‍ പങ്കിടുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ആണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്‍ബലമേകുന്നത്.
ഒരുപാട് നിരാശയും, അല്‍പ്പം നൊമ്പരം ഉണര്‍ത്തുന്നതുമായ പോസ്റ്റുകള്‍ ആണ് സജി പങ്ക് വയ്ക്കുന്നത്. സജിയെ ആശ്വസിപ്പിക്കാന്‍ നിരവധി ആരാധകര്‍ ശ്രമിക്കുന്നുമുണ്ട് .
ചില കമന്റുകളിലൂടെ എന്നാല്‍ ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ അത് മോശമല്ലേ എന്നാണ് ചോദിക്കുന്നത്. ഇതാണ് ആരാധകര്‍ക്കിടയില്‍ സംശ യമുണ്ടാക്കിയിരിക്കുന്നത്.
ഇരുവരും ഒരുമിച്ചല്ല ഇപ്പോള്‍ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ ഉള്ളതായുള്ള ചില സൂചനകള്‍ അല്ലെ ഇതെന്നുമുള്ള ചര്‍ച്ചയിയിലാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇതിനോട് ശാലു വിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha