Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

'എനിക്കൊരു കുഞ്ഞിനെ നല്‍കി എന്റെ വിനിജ പോയി, അവള്‍ മോര്‍ച്ചറിയിലാണ് അവള്‍ക്ക് കൂട്ടായി ഞാന്‍ പുറത്തുണ്ട്' വീട്ടിലെ ചെറു ജോലിയില്‍ ആയിരുന്നു ഞാന്‍ ആ ഷോക്കില്‍ അവിടെ ഇരുന്ന് പോയി എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...' വൈറലായി ഒരു കുറിപ്പ്

25 NOVEMBER 2020 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പത്ത് വർഷം കാത്തിരുന്നു കിട്ടിയ കണ്‍മണിയെ ഒരു നോക്ക് കാണാനാകാതെതെ ആ അമ്മ മരിച്ചു. ആ വേദന കാർന്നു തിന്നുമ്പോഴും കുഞ്ഞിനായി ജീവിക്കുന്ന അച്ഛൻ. തന്റെ പ്രാണന്റെ പാതിയായ ഭാര്യയുടെ വേര്‍പാടില്‍ നെഞ്ച് പിടഞ്ഞ് ജീവിതം തള്ളി നീക്കുന്ന സുഹൃത്തിനെ കുറിച്ച് ഷെഫീര്‍ഖാന്‍ പാങ്ങോട് പങ്കുവെച്ച കുറിപ്പ് ഏവരുടെയും കണ്ണു നനയിക്കുകയാണ്. പത്ത് വര്‍ഷമായി അരുണ്‍-വിനിജ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ദൈവം അനുഗ്രഹിച്ചെങ്കിലും ആ കുഞ്ഞിനെ ദൈവം തന്നെ തിരികെ എടുക്കുകയായിരുന്നു. ഒടുവില്‍ നീണ്ട നാളുകളായുള്ള പ്രാര്‍ത്ഥനകള്‍ സഫലമായി, ഒരു കുഞ്ഞിനെ കിട്ടി. എന്നാല്‍ വിധിയുടെ ക്രൂരത മറ്റൊന്നായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.

ഷെഫീര്‍ ഖാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

അരുണ്‍ വിനിജ ദമ്പതികള്‍ ചുരുങ്ങിയ കാലം കൊണ്ട് എന്റെയും ഭാര്യയുടെയും ബെസ്റ്റ് ഫ്രണ്ട്‌സ് ഒരാഴ്ചയില്‍ ഒരിക്കെ ഉറപ്പായും വിളിക്കും

10 വര്‍ഷമായി കുഞ്ഞുങ്ങളില്ല അതിനുമുമ്പ് ഒരു പ്രാവശ്യം പ്രഗ്‌നന്റ് ആവുകയും 8 മാസം കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ടുകള്‍ കാരണം ഡെലിവറി ചെയ്യേണ്ടിവന്നു ആ കുഞ്ഞ് മരണപ്പെട്ടു അതിനുശേഷം ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു

ഒരു ദിവസം വളരെ സന്തോഷത്തോടെ ഭാര്യക്ക് പോസിറ്റീവ് ആണ് എന്ന സന്തോഷം അറിയിക്കാന്‍ അരുണ്‍ ഞങ്ങളെ വിളിച്ചു ഞങ്ങള്‍ക്കും സന്തോഷം വളരെ സന്തോഷം പിന്നീടുള്ള ദിനങ്ങളിലെ പ്രാര്‍ത്ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തി..

ആഴ്ചകള്‍ക്കിടയിലുള്ള വിളികള്‍ക്കിടയില്‍ മിനിഞ്ഞാന്ന് വെള്ളിയാഴ്ച അരുണ്‍ അടുത്ത സന്തോഷവുമായി വിളിച്ചു 'ടാ വിനിജ പ്രസവിച്ചു ആണ്‍കുഞ്ഞാണ് അപ്പൂപ്പന്റെ പേരായ മാധവന്‍ നായര്‍ എന്നതിന്റെ ചുരുക്കമായ മാധവ് എന്നാണ് ഇട്ടിരിക്കുന്നത്' സന്തോഷത്തിന് ഇടയിലും ഞങ്ങള്‍ അവരെ അതിന്റെ പേരില്‍ കളിയാക്കി....,

ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിഞ്ഞില്ല കാരണം ആദ്യ കുഞ്ഞ് മരണപ്പെട്ടത് കൊണ്ട് ഡോക്ടര്‍മാര്‍ ഒരുപാട് മരുന്നുകളും ഇന്‌ജെക്ഷന്കളും ഒരു ദിവസം പോലും മുടങ്ങാതെ ഈ ഒമ്പത് മാസവും വിനിജക്ക് നിര്‍ദ്ദേശിച്ചിരുന്നു ആയതിനാല്‍ ഒരുപാട് വൈദ്യപരമായി ബുദ്ധിമുട്ടുകള്‍ മാധവ് എന്ന ആ കുഞ്ഞിനുവേണ്ടി അവള്‍ അനുഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയാം ഏതായാലും അവര്‍ സന്തോഷത്തിലായല്ലോ എന്ന് ഓര്‍ത്ത് അതെല്ലാം മറന്നു ...

ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി വീണ്ടും അരുണിനെ കോള്‍ ഡിസ്ചാര്‍ജ് ആയി എന്ന് പറയാന്‍ വിളിച്ചതാ ആകുമെന്ന് മനസ്സ് ഫോണ്‍ അറ്റന്‍ഡ് ചെയ്തു മറുതലയ്ക്കല്‍ നിന്നും അരുണ്‍ ' എനിക്കൊരു കുഞ്ഞിനെ നല്‍കി എന്റെ വിനിജ പോയി, അവള്‍ മോര്‍ച്ചറിയിലാണ് അവള്‍ക്ക് കൂട്ടായി ഞാന്‍ പുറത്തുണ്ട്' വീട്ടിലെ ചെറു ജോലിയില്‍ ആയിരുന്നു ഞാന്‍ ആ ഷോക്കില്‍ അവിടെ ഇരുന്ന് പോയി എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു, അപ്പോള്‍ വന്ന കണ്ണീര് പിടിച്ചുനിര്‍ത്താന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു എന്റെ ജീവിതത്തിലെ ആദ്യ സംഭവം...

ശേഷം നോര്‍മല്‍ ആയപ്പോള്‍ മെഡിക്കല്‍ കോളേജില്‍ എത്തി ഞാന്‍ മുന്‍പ് കണ്ട അരുണ്‍ അല്ല ചികിത്സാ ചെലവിനു വേണ്ടി അമിത അധ്വാനം നടത്തി ഒരുപാട് മെലിഞ്ഞിരിക്കുന്നു ഇപ്പോ പകുതി ജീവനും നഷ്ടപ്പെട്ടിരിക്കുന്നു കണ്ടപ്പോള്‍ നിലവിളിയോടെ കൂടി പുറത്തോട്ട് ചരിഞ്ഞു ഇങ്ങനെ ആയിരുന്നെങ്കില്‍ എനിക്ക് അവള്‍ അവള്‍ കുഞ്ഞിനെ നല്‍കേണ്ടായിരുന്നു അവള്‍ ഒരുപാട് കഷ്ടപ്പെട്ട് ടാ അവള്‍ക്ക് ഷുഗര്‍ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അവള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ഒന്നും ഞാന്‍ കൊടുത്തിരുന്നില്ല അവള്‍ക്കതില്‍ പരാതിയും ഇല്ലായിരുന്നു കഴിഞ്ഞ ഒന്‍പത് മാസം അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ആഹാരം കഴിക്കാതെ ആണ് ടാ അവള്‍ പോയത്

ഞങ്ങള്‍ക്ക് ഒത്തിരി സ്വപ്നം ഉണ്ടായിരുന്നു ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനോടൊപ്പം ഒരാഴ്ചയെങ്കിലും ജീവിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ച് ദൈവങ്ങള്‍ അനുവദിച്ച ഇല്ലല്ലോ ഞാന്‍ എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിച്ച് ഇല്ലേ നിന്റെ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു പാളയം വഴി പോകുമ്പോള്‍ ക്രിസ്ത്യന്‍ പള്ളി കാണുമ്പോള്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു മുസ്ലിം പള്ളി കാണുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു എന്റെ അമ്പലങ്ങളില്‍ കയറി സകല ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു ആരും മറുപടി തന്നില്ല എന്ന് മാത്രമല്ല മുന്‍പ് മുന്നില്‍നിന്ന് കുത്തി എന്റെ കുഞ്ഞിനെ എടുത്ത ദൈവം ഇന്ന് എന്റെ പിന്നില്‍നിന്ന് കുത്തി എന്റെ പ്രിയതമേ എടുത്തു എനിക്കിനി ദൈവങ്ങളില്ല..

നിങ്ങള്‍ കിടക്കുന്ന ചെറിയ കട്ടിലില്‍ ആയതുകൊണ്ട് കുഞ്ഞു കൂടി വന്നാല്‍ ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി ഫ്‌ലിപ്കാര്‍ട്ടില്‍ കയറി വലിയ കട്ടില്‍ ബുക്ക് ചെയ്തു ഇനി അതൊക്കെ എന്തിന് അവള്‍ക്കൊരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയുമെന്ന് എന്നെ ബോധിപ്പിച്ച് ശേഷം അവള്‍ പോയി.. എന്റെ വീട്ടിലെ കണക്കപ്പിള്ള അവളായിരുന്നു എന്നെ നേര്‍വഴിക്ക് നയിച്ചത് അവളായിരുന്നു പത്തുകൊല്ലം പ്രണയവും പത്തുകൊല്ലം വിവാഹജീവിതവും ഞങ്ങള്‍ ഒത്തിരി ആസ്വദിച്ചു നമ്മള്‍ തമ്മില്‍ പിണക്കങ്ങള്‍ ഇല്ല ഞാന്‍ ജോലി കഴിഞ്ഞു വന്നു കയ്യിലെ പേഴ്‌സ് അവളെ ഏല്‍പ്പിക്കും അവള്‍ അതിലെ പൈസ കണക്കു പ്രകാരം മാറ്റിയ ശേഷം എനിക്ക് ആവശ്യമുള്ള പണം അതില്‍ വച്ചു പേഴ്‌സ് തിരികെ വയ്ക്കും രാവിലെ ഞാന്‍ തുറന്നു പോലും നോക്കാതെ പേഴ്‌സ് എടുത്തു കൊണ്ടു പോകും കാരണം എനിക്ക് ഉറപ്പുണ്ട് അതില്‍ എനിക്ക് ആവശ്യമുള്ള പണം ഉണ്ടാകുമെന്ന് തുറന്നു നോക്കുമ്പോള്‍ അതുപോലെ തന്നെ കാണും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ വീണ്ടും വിളിക്കുമ്പോള്‍ പേഴ്‌സിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വീണ്ടും പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും ഞങ്ങടെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അതും ഒരു സന്തോഷമായിരുന്നു

ഞങ്ങള്‍ തമ്മില്‍ ഒരു ഉടമ്പടി ഉള്ളതുകൊണ്ട് എനിക്ക് ആത്മഹത്യയ്ക്ക് കഴിയുന്നില്ല കാരണം കുഞ്ഞിനെ കിട്ടും മുമ്പാണെങ്കില്‍ ആദ്യം ആരു മരിച്ചാലും അടുത്തയാള്‍ പോയ ആളുടെ കൂടെ വരും കുഞ്ഞിന് കിട്ടിയശേഷം ആണെങ്കില്‍ ആരാണ് ജീവനോടെയുള്ള അവര്‍ ആ കുഞ്ഞിനെ നോക്കണം ഇപ്പോള്‍ എന്റെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച അവള്‍ പോയി, ഞങ്ങടെ വീട്ടില്‍ അമ്മായിമ്മ പോര് ഇല്ലെടാ ചെറിയ വീടാണെങ്കിലും ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങള്‍ കഴിഞ്ഞത് ഓരോ വാക്കുകളും എന്റെ മനസ്സില്‍ കുത്തി കയറി വിധി എന്ന വാക്കിനപ്പുറം ഒരു സമാധാനം എനിക്ക് അവനോട് പറയാനില്ലായിരുന്നു..

ഒരു കുഞ്ഞിന് വേണ്ടി മെഡിക്കല്‍ കോളേജില്‍ എത്തിയ അവന്‍ മുന്‍പ് ജീവനില്ലാത്ത കുഞ്ഞുമായി പ്രിയതമയ്ക്ക് ഒപ്പമാണ് പോവേണ്ടി വന്നതെങ്കില്‍ ഇന്ന് ജീവനുള്ള കുഞ്ഞുമായി ജീവനില്ലാത്ത പ്രിയതമയും ആയി ആണ് യാത്ര തിരിക്കുക. ഇപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ച ദൈവങ്ങളോട് എന്റെ പ്രാര്‍ത്ഥന ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞിനെ ഒരു നോക്ക് മാത്രം കാണാന്‍ അവസരം കിട്ടിയ ആ പ്രിയതമയ്ക്ക് ആയിരം കുഞ്ഞുങ്ങള്‍ക്ക് ഇടയില്‍ സന്തോഷിക്കാന്‍ നീ അവസരം നല്‍കണേ, അരുണെന്ന ഭര്‍ത്താവിന് നീ തന്നെ സമാധാനം നല്‍കണേ, ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്നു ഒത്തിരി ലാളനകള്‍ ഏല്‍ക്കേണ്ട ആ കുഞ്ഞിനെ സ്‌നേഹം കൊണ്ട് മൂടാന്‍ ഒത്തിരി പേരുണ്ടാവണേ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (33 minutes ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (43 minutes ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (47 minutes ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (57 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 hour ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (1 hour ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 hour ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (3 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (4 hours ago)

Malayali Vartha Recommends