Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

'നിങ്ങൾ വേണമെങ്കിൽ വന്ന് ജോലി ചെയ്തോ പക്ഷെ ശമ്പളം തരില്ലെന്ന് പറയാൻ ഒട്ടും മടിയില്ലാത്ത ലോകത്തെ ഒരേയൊരു സർക്കാർ, അത് കേരളത്തിലേതാണ്. അതും മിനിമം 5 വർഷമെടുത്ത് ഒരു പ്രൊഫഷണൽ കോഴ്സ് പഠിച്ച് പാസായി വരുന്നവരോട്...' ഡോക്ടർ മനോജ് വെള്ളനാട് കുറിക്കുന്നു

02 DECEMBER 2020 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ജോലി എന്നത് ഒരു മനുഷ്യന്റെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ്. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാൻ തന്നെയാണ് എന്നത് വ്യക്തമാണ്. നിങ്ങൾ വേണമെങ്കിൽ വന്ന് ജോലി ചെയ്തോ പക്ഷെ ശമ്പളം തരില്ലെന്ന് പറയാൻ ഒട്ടും മടിയില്ലാത്ത ലോകത്തെ ഒരേയൊരു സർക്കാർ, അത് കേരളത്തിലേതാണ് എന്ന് കുറിക്കുകയാണ് ഡോക്ടർ മനോജ് വെള്ളനാട്. അതിനല്ല കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുകയാണ്..

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

നമ്മളൊക്കെ ജോലി ചെയ്യുന്നതെന്തിനാണ്?
വെറുതെയിരുന്ന് സമയം കളയാൻ വയ്യാഞ്ഞിട്ടല്ലല്ലോ. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാനാണ്. ശമ്പളമില്ലാതെ മനുഷ്യരെ കൊണ്ട് ജോലി ചെയ്യിക്കുന്ന ഒരേ ഒരാളെയേ എനിക്കറിയാമായിരുന്നുള്ളൂ, അത് ചക്കച്ചാംപറമ്പിൽ ജോയിയുടെ പോണ്ടിച്ചേരിയിലുള്ള ലാസർ എളേപ്പൻ മാത്രമായിരുന്നു.

പക്ഷെ, നിങ്ങൾ വേണമെങ്കിൽ വന്ന് ജോലി ചെയ്തോ പക്ഷെ ശമ്പളം തരില്ലെന്ന് പറയാൻ ഒട്ടും മടിയില്ലാത്ത ലോകത്തെ ഒരേയൊരു സർക്കാർ, അത് കേരളത്തിലേതാണ്. അതും മിനിമം 5 വർഷമെടുത്ത് ഒരു പ്രൊഫഷണൽ കോഴ്സ് പഠിച്ച് പാസായി വരുന്നവരോട്. നമ്മുടെ സ്വന്തം ആരോഗ്യവകുപ്പ്.
തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ട ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് ആരോഗ്യവകുപ്പിൽ രൂപം കൊണ്ട രണ്ട് ഉത്തരവുകളുണ്ട്, 'നഗ്നമായ ചൂഷണം' എന്ന് ഒറ്റ വാക്കിൽ പറയാൻ പറ്റുന്നവ..

ആ ഉത്തരവുകളുണ്ടാക്കാൻ അവരെ പ്രേരിപ്പിച്ച നിയമങ്ങൾ ഇവയാണ്,
1. സർക്കാർ മെഡിക്കൽ കോളേജിൽ Assistant Professor ആവണമെങ്കിൽ PG കഴിഞ്ഞ്, ഒരു വർഷം ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ SR ആയി ജോലി ചെയ്യണം. ഇത് MCI - യുടെ നിർദ്ദേശമാണ്.
2. വിദേശത്ത് നിന്ന് MBBS പഠിച്ച് വരുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒരു വർഷം സർക്കാർ ആശുപത്രികളിൽ internship ചെയ്തിരിക്കണം. ഇത് കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിലിൻ്റെ തീരുമാനവും.
ഈ രണ്ടു നിർദ്ദേശങ്ങളിലും അസ്വാഭാവികത ഒന്നുമില്ല. അതൊരു eligibility crilteria സെറ്റ് ചെയ്തതാണ്. പക്ഷെ, ഇതിൻ്റെ മറ പറ്റി കേരളത്തിലുണ്ടായ രണ്ടു നിയമങ്ങളാണ് ഇനി
1.MBBS - ഉം PG - യും കഴിഞ്ഞ ഒരു ഡോക്ടർ ഭാവിയിൽ Asst Professor ആവാനാഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും സർക്കാർ മെഡിക്കൽ കോളേജിൽ ഒരു വർഷം SR-ആയി ജോലി ചെയ്യണം. അപ്പൊ സർക്കാർ പറയുന്നത്, അങ്ങനെ താൽപ്പര്യമുള്ളവർ ഉണ്ടെങ്കിൽ വന്ന് ജോലി ചെയ്തോളൂ, പക്ഷെ ഞങ്ങൾ ശമ്പളം തരില്ലാ. നിലവിൽ ശമ്പളത്തോട് കൂടിയ SRship ഉണ്ടെങ്കിലും അതിൻ്റെ വേക്കൻസി പരിമിതവും ഗവൺമെൻ്റിൽ പഠിച്ചവർക്ക് മാത്രമുള്ളതുമാണ്. എന്നുവച്ചാൽ ഗവൺമെൻ്റിൽ പഠിച്ചിട്ടും അതിൽ കിട്ടാത്തവർക്കും പ്രൈവറ്റ് കോളേജുകളിൽ PG ചെയ്തവർക്കും 1 year SRship certificate കിട്ടണമെങ്കിൽ സർക്കാറിന് വേണ്ടി സൗജന്യമായി പണിയെടുക്കണം.
9-10 വർഷം പഠിച്ചിട്ടാണ് ഒരാൾ സ്പെഷ്യലിസ്റ്റ് ഡോക്ടറാവുന്നത്. എന്നിട്ട് ആഗ്രഹിക്കുന്ന ഒരു ജോലി കിട്ടണമെങ്കിൽ പിന്നെയും സൗജന്യമായി ജോലി ചെയ്തു കൊടുക്കണമെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മനസിലാവുന്നില്ല. അർഹതപ്പെട്ട ശമ്പളം കൊടുക്കാതിരിക്കുന്നതിൻ്റെ ലോജിക്കും മനസിലാവുന്നില്ല.
ഈ ഉത്തരവുണ്ടായിട്ട് ഇപ്പോൾ ഏഴെട്ട് മാസമായിട്ടേയുള്ളൂ.
2. വിദേശത്തോ പ്രൈവറ്റ് കോളേജിലോ പഠിച്ചിറങ്ങുന്ന MBBS കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളിൽ internship ചെയ്യാൻ നേരത്തേ സൗകര്യമുണ്ട്. എന്നാൽ അവർക്ക് സർക്കാർ മെഡിക്കൽ കോളേജിൽ ഇതേ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന പോലെ ശമ്പളം കൊടുക്കില്ല. കാലങ്ങളായിട്ടങ്ങനെയാണ്.
വർഷങ്ങളായിട്ട് അത്തരം ഡോക്ടർമാർ അവർക്കും അർഹിക്കുന്ന ശമ്പളം നൽകണമെന്നാവശ്യപ്പെടാറുണ്ട്. പക്ഷെ, ഓരോ വർഷവും ആവശ്യക്കാർ മാറി മാറി പുതിയ ആൾക്കാർ വരുന്നത് കൊണ്ട്, ഓരോ വർഷവും അതൊരു പുതിയ ആവശ്യമായിട്ടാണ് അധികൃതർക്ക് തോന്നുന്നത്. ആവശ്യപ്പെടുന്നവരെ പലതും പറഞ്ഞ് കളിയാക്കാനും മേലധികാരികൾ മടിക്കാറില്ല.

ഇപ്പൊഴിതാ പുതിയ ഉത്തരവ് വന്നിട്ടുണ്ട്. വിദേശത്ത് പഠിച്ച് വരുന്നവർ, ഇങ്ങനെ സൗജന്യമായി ജോലി ചെയ്യണമെങ്കിൽ മാസം 10000 രൂപ വച്ച് സർക്കാരിന് അങ്ങോട്ട് കൊടുക്കണമെന്ന്.. ഒരു വർഷത്തേക്ക് 1,20,000 രൂപ. സൗജന്യമായി പണിയെടുപ്പിക്കുന്ന ചൂഷണത്തിനു മുകളിൽ മറ്റൊരു ചൂഷണം കൂടി. സൂപ്പറായിട്ടുണ്ട്. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊക്കെ പറയും പോലെ. കേരളത്തിൽ നിലവിൽ 500-ഓളം ഡോക്ടർമാർ ഇതുപോലെ സൗജന്യമായി ജോലി ചെയ്യുന്നുണ്ട്. പല ജനറൽ, ജില്ലാ ആശുപത്രികളുടെ മേജർ വർക് ഫോഴ്സ് അവരാണ്.

ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ആരോഗ്യമേഖല നമ്പർ വൺ തന്നെയാണ്, അതിൽ സംശയമില്ല. അത് താജ്മഹൽ കാണാൻ നല്ല ഭംഗിയാണെന്ന് പറയുന്ന പോലെയാണ്. താജ്മഹൽ പണിഞ്ഞവരുടെ കഷ്ടപ്പാടും ദുരിതവും ദാരുണാന്ത്യവും ഒന്നും അറിയാതിരിക്കുകയോ ഓർക്കാതിരിക്കുകയോ ഓർത്താലും അതിലൊട്ടു വിഷമം തോന്നാതിരിക്കുകയും ചെയ്താൽ മാത്രമേ ആ സൗന്ദര്യം അതുപോലെ ആസ്വദിക്കാൻ പറ്റൂ എന്ന് മാത്രം.ഈ രണ്ട് ഉത്തരവുകളും ചൂഷണത്തിൻ്റെ പര്യായങ്ങളാണ്.. 118A പോലെ, അതിവേഗം തിരിച്ചെടുക്കേണ്ടവ..
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (18 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (19 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (20 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (20 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (20 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (21 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (21 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (21 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends