Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

ഊരാളുങ്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മുക്കി സി.എം ഓഫീസിലെ സി.എം; ഇ.ഡി കണ്ടെത്തിയത് നിയമസഭാ അംഗങ്ങളുടെ അവകാശലംഘനമോ? മുഖ്യമന്ത്രി ഓഫീസ് ചോദ്യങ്ങള്‍ മുക്കുമ്പോള്‍ കാര്യങ്ങള്‍ പുറത്ത് വന്നത് ജി.സുധാകരന്റെ ഓഫീസ് വഴി

05 DECEMBER 2020 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ചെയ്തു നല്‍കിയ വഴിവിട്ട സഹായങ്ങള്‍ കേരളം ചര്‍ച്ചചെയ്യുകയാണ്. ഇതിനിടയിലാണ് ഊരാളുങ്കലിന് വേണ്ടി പിണറായി സര്‍ക്കാര്‍ നിയമസഭാഗങ്ങളുടെ അവകാശങ്ങള്‍ വരെ ലംഘിച്ചുവെന്ന ഗുരുതര ആരോപണവും ഉയരുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെക്കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുക്കി. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടോറ്റ് സംശയിക്കുന്നത്. ഊരാളുങ്കലുമായുള്ള സര്‍ക്കാരിന്റെ കരാറുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച കൂട്ടത്തില്‍ നിയമസഭാ മറുപടികളും ഇഡിക്കു ലഭിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ മറച്ചുവച്ചതായി കണ്ടെത്തിയത്. സിഎം. രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ ഇതേക്കുറിച്ചും ഇഡി ആരായും.

മൂന്നു സമ്മേളനങ്ങളിലായി മുഖ്യമന്ത്രിയോടു മൂന്നു ചോദ്യങ്ങളാണ് പ്രതിപക്ഷാംഗങ്ങള്‍ ഊരാരാളുങ്കലിനെക്കുറിച്ച് ചോദിച്ചത്. ഇതില്‍ ലീഗിലെ ഡോ. എം.കെ. മുനീറിന്റെ ഒരു ചോദ്യത്തിനു മാത്രം മുഖ്യമന്ത്രി മറുപടി നല്‍കി. അതാകട്ടെ ഊരാളുങ്കലിന് കെഎസ്ആര്‍ടിസിയുടെ നടത്തിപ്പ് കൈമാറിയിട്ടില്ലെന്ന സര്‍ക്കാരിനു ഗുണകരമാകുന്ന മറുപടിയും. ഊരാളുങ്കലിനു ടെന്‍ഡറില്ലാതെ നല്‍കിയ കരാറുകളെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണു മുഖ്യമന്ത്രി നല്‍കിയത്.

നിയമസഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടുന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടികള്‍ വിവിധ വകുപ്പുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൈമാറാറുണ്ട്. അവയില്‍ സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉപയോഗിക്കാന്‍ സാധ്യതയുള്ള മറുപടികള്‍ മന്ത്രിമാരുടെ ഓഫിസുകളില്‍ തടഞ്ഞുവയ്ക്കുന്ന പതിവാണ്. പകരം വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി നിയമസഭയ്ക്കു കൈമാറും.

സര്‍ക്കാരിന്റെ കാലാവധി കഴിയും വരെ പിടിച്ചു വയ്ക്കുന്ന ഇത്തരം ഉത്തരങ്ങള്‍ പലപ്പോഴും അടുത്ത സര്‍ക്കാര്‍ വന്നാണ് സഭയില്‍ ഹാജരാക്കുക. ഊരാളുങ്കലിനെക്കുറിച്ചുള്ള ഒരു ചോദ്യം ഒന്നര വര്‍ഷവും മറ്റേ ചോദ്യം ഒന്‍പതു മാസവുമായി ഉത്തരം കാത്തിരിക്കുകയാണ്. ഊരാളുങ്കലുമായി സി.എം. രവീന്ദ്രനും കുടുംബത്തിനുമുള്ള ബന്ധം കണ്ടെത്തിയതോടെയാണ് ഉത്തരം മുക്കലിലും അദ്ദേഹത്തെ സംശയിക്കുന്നത്.

സര്‍ക്കാരിന്റെ സ്ഥലമോ സേവനങ്ങളോ വസ്തുക്കളോ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ടോ? എന്ന പി.കെ. അബ്ദുറബ്ബിന്റെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി വിവരം ശേഖരിച്ചു വരുന്നു എന്നു മാത്രമാണ്. കഴിഞ്ഞ വര്‍ഷം മേയ് 28 കെ.എസ്. ശബരീനാഥ് ചോദിച്ചത് ഈ സര്‍ക്കാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു ആകെ എത്ര കോടി രൂപയുടെ കരാര്‍ നല്‍കി എന്നാണ്. ഇതിനും വിവരം ശേഖരിക്കുന്നവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി

അതെ സമയം മന്ത്രി ജി. സുധാകരന്റെ ഓഫിസില്‍ ആരും ഊരാളുങ്കലിനെക്കുറിച്ചുള്ള ഉത്തരം മുക്കിയില്ല. ടെന്‍ഡറില്ലാതെ പൊതുമരാമത്ത് ഏല്‍പ്പിച്ച പ്രവൃത്തികള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 11ന് ലീഗിലെ എന്‍. ഷംസുദ്ദീനാണ് മന്ത്രിയോട് ചോദ്യമുന്നയിച്ചത്. ഊരാളുങ്കലിനു നല്‍കിയ കരാറുകളുടെ മുഴുവന്‍ വിവരങ്ങളും മന്ത്രി ഉത്തരത്തില്‍ വിശദീകരിച്ചു. അതിലൂടെയാണ് ഊരാളുങ്കലിനു നല്‍കിയ പദ്ധതികളുടെയും കരാറുകളുടെയും വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് നല്‍കിയ കരാറുകളുടെ സംബന്ധിച്ച വിവരങ്ങളേ മന്ത്രി സുധാകരനു നല്‍കാനാകൂ. വിവിധ വകുപ്പുകള്‍ നല്‍കിയ ഒട്ടേറെ കരാറുകള്‍ വേറെയുമുണ്ട്. അവയുടെ ക്രോഡീകരിച്ച വിവരം മുഖ്യമന്ത്രി വഴിയാണു കിട്ടുക. നിയമസഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാതിരിക്കുന്നത് അംഗങ്ങളുടെ അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (2 minutes ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (35 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (48 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (1 hour ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (5 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (5 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (9 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (10 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (10 hours ago)

Malayali Vartha Recommends