മഴയത്ത് നൃത്തം ചെയ്ത അമ്മയേയും മക്കളേയും വെടിവെച്ചു കൊന്നു
മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ പകര്‍ത്തി യൂട്യൂബിലിട്ട അമ്മയേയും മക്കളേയും വെടിവെച്ചു കൊന്നു. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. ഇസ്ലാം വിശ്വാസികള്‍ നൃത്തംവെക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ഇവരെ വെടിവെച്ചു കൊന്നത്. ഇവരുടെ ബന്ധുക്കള്‍ തന്നെയാണ് കൊലക്കു പിന്നില്‍. മഴയത്ത് നൃത്തം വെച്ച് യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചതോടെ കുടുംബത്തിന്റെ മാനം പോയെന്നാണ് ബന്ധുക്കളുടെ പക്ഷം. പാക്കിസ്ഥാനിലെ ചിലാസ് എന്ന പട്ടണത്തിലാണ് സംഭവം. പതിനഞ്ചുകാരി നൂറാ ബര്‍സയും, പതിനാറുകാരി നൂറാഷെഹ്സയും ഇവരുടെ മാതാവുമാണ് മരിച്ചത്.
ഇവര്‍ മഴയത്ത് ഉല്ലസിച്ച് നൃത്തം ചെയ്യുന്നത് യൂട്യൂബില്‍ വലിയ ഹിറ്റായിരുന്നു. ഇത് കുടുംബക്കാരുടെ കണ്ണില്‍പ്പെട്ടതോടെ ആസൂത്രിതമായി കൊലനടത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മാതാവിന്റേയും മക്കളുടേയും മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ ഖുത്തോര് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha