കേരള രാഷ്ട്രീയം ചെറിയ പ്രതലം, ഇങ്ങോട്ട് ചാടാന്‍ താല്പര്യമില്ല; മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി ശ്രീധരന്‍പിള്ള; ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പി എത്തിക്കുന്ന ദൗത്യം; സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഇരു കൂട്ടരും സന്തുഷ്ടര്‍; ഇന്ത്യയിലെ കര്‍ദ്ദിനാളുമാര്‍ അടുത്ത ദിവസം പ്രധാനമന്ത്രിയെ കാണും
നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് സജീവമായി വരുന്നതിനിടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് നയംവ്യക്തമാക്കി പി.എസ് ശ്രീധരന്‍പിള്ള. നിലവില്‍ മിസോറാം ഗവര്ണാറായ അദ്ദേഹത്തിന് നിലവില്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ താല്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് താനുള്ള ഒരു തലം ഒരു സാഗരം പോലെയാണെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. കേരള രാഷ്ട്രീയത്തിന്റെ തലം എന്ന് പറയുന്നത് ഒരു ചെറിയ പ്രതലമാണ്. അവിടുന്ന് ഇങ്ങോട്ട് ചാടുമെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല, അങ്ങനെ ശ്രമവും ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ളയും തെരഞ്ഞെടുപ്പ് മത്സരത്തിനുണ്ടകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിയിരുന്നു. സഭാ തര്‍ക്കത്തില്‍ ഇടപെട്ട് ശ്രീധരന്‍പിള്ള ശ്രമിത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനാണെന്ന നേരത്തെ ആക്ഷേപം ഉയര്‍ന്നിയിരുന്നു. എന്നാല്‍ ഇതിനോട് കൃത്യമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ശ്രീധരന് പിള്ള. നേരത്തെയും പദവി ഒഴിയില്ലെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനില്ലെന്ന് പറഞ്ഞ അദ്ദേഹം അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവി എന്നും അഭിപ്രായപ്പെട്ടിയിരുന്നു. ഇത് കുമ്മനം രാജശേഖരനെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ വാര്‍ത്ത ഏറെ വിവാദമാകുകയും ചെയ്തിയിരുന്നു. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗവര്‍ണര്‍ പദവി രാജി വച്ചിയിരുന്നു.
അതെ സമയം ഓര്‍ത്തഡോക്സ് യാക്കോബായ സഭാതര്‍ക്കത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ രണ്ട് കൂട്ടരും സന്തുഷ്ടരാണെന്ന് പി എസ് ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി ഒരു മധ്യസ്ഥന്റെ റോളില്‍ അല്ല ഉള്ളത്. കാര്യങ്ങള്‍ മനസിലാക്കി നീതി കൊടുക്കണമെന്ന സങ്കല്‍പ്പത്തിലാണ് അദ്ദേഹമുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രണ്ട് സഭകളുടെ നേതൃത്വങ്ങളെയും വീണ്ടും കാണും. എത്രമാത്രം വിട്ടുവീഴ്ചയാകാമെന്ന് രണ്ട് കൂട്ടരോടും ചോദിച്ചിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നതാണോയെന്ന് മനസിലാക്കാന്‍ പറ്റും. ഈ പ്രശ്നത്തില്‍ രാഷ്ട്രീയമായി ഒന്നും കണ്ടിട്ടില്ല. രണ്ട് കൂട്ടര്‍ക്കും തന്നെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യയിലെ കര്‍ദ്ദിനാളുമാര്‍ അടുത്ത ദിവസം പ്രധാനമന്ത്രി കാണുന്നുണ്ട്. അതിനും മധ്യസ്ഥത വഹിക്കുന്നത് പി എസ് ശ്രീധരന് പിള്ള തന്നെയാണ്.
മത്സരംഗത്തില്ലെങ്കിലും ബി.ജെ.പി പാളയത്തിലേക്ക് ന്യൂനപക്ഷ വോട്ടുകള്‍ എത്തിക്കുന്നതില്‍ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീധരന്‍പിള്ള തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഇത്തവണ കഴിഞ്ഞ തവണത്തെ സീറ്റു നിലനിര്ത്തുതിനൊപ്പം കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി ഇതിനായി സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിലെ പ്രമുഖര്‍ക്കൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും ബി.ജെ.പി സ്ഥാനാര്ഥികളാക്കുന്നുണ്ട്. ഇത് വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha