ഐസക്കിന്റെ കടമെടുപ്പ് ഭരണഘടനാ വിരുദ്ധം; ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നു; കിഫ്ബി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് സി.എ.ജി റിപ്പോര്‍ട്ട്; മസാലബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സി.എ.ജി; സി.എ.ജിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും കിഫ്ബിയെയും രൂക്ഷമായി വിമര്‍ശിച്ച് സി.എ.ജി റിപ്പോര്‍ട്ട്. നിയമസഭയില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദമായ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്ച്ചു. എന്തുകൊണ്ട് ധനമമന്ത്രി സി.എ.ജി റിപ്പോര്‍ട്ടിനെതിരെ വാള് എടുത്തുവെന്ന് കൃത്യമായി മനസിലാക്കാന്‍ സി.എ.ജി റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. കിഫ്ബിയെ സംബന്ധിക്കുന്ന സിഎജിയുടെ നിര്‍ണ്ണായകമായ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നത്. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത ആയി മാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കടമെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാലബോണ്ട് ബാഹ്യമായ കടമെടുപ്പാണെന്നും സി.എ.ജി. വ്യക്തമാക്കുന്നു. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാരിന്റെ വാദം സി.എ.ജി. പൂര്‍ണമായും തള്ളിയിട്ടുണ്ട്. ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നാണ് സി.എ.ജി.യുടെ പരാമര്‍ശം. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ കടമെടുപ്പ് തനതുവരുമാനത്തിലെ ബാധ്യതയാകും. കിഫ്ബി റവന്യൂവിഭവങ്ങള്ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബി കടമെടുപ്പ് പരിധിയെ ബൈപ്പാസ് ചെയ്തെന്നും, ഓഫ്ബജറ്റ് കടമെടുപ്പുകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കിഫ്ബിയുടെ മസാലബോണ്ടിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനമുണ്ട്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. എന്നാല്‍ വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. അതിനാല്‍ കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേരളത്തിന്റേത് ഇല്ലാത്ത അധികാരമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം മാതൃക മറ്റുസംസ്ഥാനങ്ങളും പിന്തുടര്ന്നാല് കേന്ദ്രം അറിയാതെ രാജ്യത്തിന്റെ ബാധ്യതകള്‍ വര്‍ധിക്കുമെന്നും സി.എ.ജി. ആശങ്കപ്രകടിപ്പിച്ചുണ്ട്.
കിഫ്ബി വഴിയുള്ള വായ്പ എടുക്കല്‍ ഭരണഘടനാവിരുദ്ധവും സര്‍ക്കാറിനും വന്‍ ബാധ്യത ഉണ്ടാക്കുമെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യമാക്കിയത്. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചാല്‍ അക്കൗണ്ടന്റ്് ജനറല്‍ വാര്‍ത്താസമ്മേളനം നടത്താറുണ്ട്. പതിവ് വാര്‍ത്താസമ്മേളനത്തില്‍ അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാരിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സാധ്യതയുണ്ട്.
ഒരു മുഴം മുമ്പെ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സിഎജിക്കെതിരെ പരസ്യവിമര്‍ശനങ്ങളും പ്രതിഷേധവും സിപിഎം കടുപ്പിച്ചതാണ്. ആവശ്യമായ വിശദീകരണം തേടാതെയുള്ള റിപ്പോര്‍ട്ട് വികസനം തര്‍ക്കാന്‍ വേണ്ടിയൂള്ള ആസൂത്രിത നീക്കമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ആദ്യം പുറത്ത് വിട്ടത് കരടാണെന്ന് ധനമന്ത്രി പറഞ്ഞപ്പോള്‍ അന്തിമറിപ്പോര്‍ട്ടാണെന്ന് കാണിച്ച് സിഎജി വാര്‍ത്താക്കുറിപ്പ് ഇറക്കി. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരിലും ഉള്ളടക്കത്തിന്റെ പേരിലും ധനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിന്റെ പേരില്‍ ധനമന്ത്രിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരിക്കേണ്ടിവന്നു. കമ്മിറ്റി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സഭയ്ക്ക് മുന്നില്‍ വരുന്നത്.
https://www.facebook.com/Malayalivartha