Widgets Magazine
09
Mar / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....


പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി

ജോസഫൈന് ദയ മനസിലുമില്ല, പെരുമാറ്റത്തിലുമില്ലെന്ന് ടി പത്മനാഭന്‍; ഗൃഹസന്ദര്‍ശനത്തിനെത്തിയ പി.ജയരാജന്റെ ഉത്തരംമുട്ടി; 89 വയസ്സുള്ള വയോധികയെ അധിക്ഷേപിച്ച ജോസഫൈനെതിരെ വിമര്‍ശനം ശക്തമാകുന്നു; മോശമായി പെരുമാറിയിട്ടില്ലെന്ന് വിശദീകരണവുമായി ജോസഫൈന്‍; മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിച്ചു

24 JANUARY 2021 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവുനായ്ക്കളെ സംരക്ഷിച്ചതിന് മധ്യവയസ്കന് നാട്ടുകാരിൽ നിന്നും ക്രൂരമർദ്ദനം; ദിവസങ്ങളോളം ആഹാരം കിട്ടാതായ നായകൾ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിൽ, ആശുപത്രികിടക്കയിലും നായ്ക്കളെ കുറിച്ച് ഓർമ്മ

'അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്? എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അമ്മയും ഇന്നു മുതൽ ഈ വീട്ടിൽ അവരവരുടെ എച്ചിൽ പാത്രങ്ങൾ അവനവൻ തന്നെ കഴുകണം എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്....' വൈറലായി കുറിപ്പ്

'ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്. കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ...പിന്നെ നിനക്ക് എന്തിനാ ജോലി? എന്റെ കരിയർ എന്റെ ചോയ്സ് ആണ്...മറ്റാരും നൽകുന്ന ഔദാര്യമല്ല.നല്ല പെൺപിള്ളേർ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാണ്....' വൈറലായി കുറിപ്പ്

എന്‍റെ ജീവിതത്തിലെ കരുണയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെ പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍! മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം പങ്കുവച്ച്‌ കോഹ്ലി

മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....

കേരളത്തിന് തന്നെ അപമാനമാണ് ഇങ്ങനെയൊരു വനിതാ കമ്മീഷനെന്ന് ജനം പറയാന്‍ തുടങ്ങിട്ട് നാളു കുറെയായി. ഇപ്പോള്‍ ഇടതു സഹയാത്രികര്‍ക്ക് പോലും അങ്ങനെ പറയേണ്ടി വരുന്നുവെന്ന് മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കുന്നത്. 89 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ കുറ്റപ്പെടുത്തി. ജോസഫൈന്റെ മനസിലോ പെരുമാറ്റത്തിലോ ദയയുടെ അംശം പോലുമില്ലെന്ന് തുറന്നടിക്കാന്‍ ടി പത്മനാഭന്‍ മടിച്ചില്ല. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം. ടി പത്മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയത്. ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയ സി.പി.എം നേതാക്കള്‍ ചൂളിപോകുന്ന കാഴ്ച്ച അവിടെ കൂടിയ മാധ്യമങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ടി.പത്മനാഭവന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയില്‍പ്പെടുത്താമെന്ന് പി.ജയരാജന്‍ ഉറപ്പുനല്‍കി. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്ന ടി. പത്മനാഭന്റെ മറുപടി.

പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും ടി. പത്‌നാഭന്‍ പി. ജയരാജനോട് പറഞ്ഞു.

അതെ സമയം സംഭവത്തില്‍ വിശദീകരണവുമായി എം.സി ജോസഫൈന്‍ രംഗത്ത് എത്തി. വയോധികയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. വിളിച്ചയാളുടെ ആശയവിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് കാരണമായത്. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ച് കാട്ടുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനായിരുന്നു അധ്യക്ഷയുടെ ശകാരവര്‍ഷം. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമാണ് അധ്യക്ഷ പറയുന്നത്. ജോസഫൈന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെ സംഭവം വിവാദമായത്.

കോട്ടാങ്ങല്‍ ദേവീക്ഷേത്രത്തിനടുത്ത് താമരശ്ശേരില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസി മര്‍ദിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാല്‍ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണില്‍ വിളിച്ചത്. എന്തിനാണ് കമീഷനില്‍ പരാതി കൊടുക്കാന്‍ പോയതെന്നും പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പോരേ എന്നുമാണ് ചോദിക്കുന്നത്. ''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം.'' എന്ന് പറഞ്ഞ് ഉല്ലാസിനോട് കയര്‍ക്കുകയായിരുന്നു.

ജനുവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനില്‍ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതു കൊണ്ടാണ് താന്‍ ജോസഫൈനെ വിളിച്ച് വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാല്‍ ഇരുകൂട്ടരും നേരിട്ട് ഹാജരായാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. വരാനാകില്ലെങ്കില്‍ പിന്നെ എന്തിനാണ് പരാതി നല്‍കിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയില്‍ 'തള്ള'യെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ജോസഫൈന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലംബോര്‍ഗിനി വാടകയ്‍ക്കെടുത്ത് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടികൂടി ദുബൈ പൊലീസ്...  (7 hours ago)

ടൈംസ് നൗ സര്‍വ്വേ റിപ്പോർട്ട് പുറത്ത്... കേരളത്തിൽ എൽഡിഎഫിന് വിജയ പ്രവചനം...  (7 hours ago)

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി...  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്...  (7 hours ago)

മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി... തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേക്കേറി...  (8 hours ago)

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിനു പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലാണെന്നു കെ. സുരേന്ദ്രന്‍  (8 hours ago)

ട്രയിനിൽ യാത്രക്കാർക്ക് കുടിക്കാനായി നൽകുന്നത് കക്കൂസ് വെള്ളം...  (8 hours ago)

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു  (9 hours ago)

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍  (9 hours ago)

സണ്ണി ലിയോണ്‍ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി എതിര്‍ സത്യവാങ്ങ്മൂലം  (9 hours ago)

വിവാഹക്കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്മി  (10 hours ago)

പിണറായി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനം... സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്; ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയും പൂര്‍ത്തിയാക്കി:  (10 hours ago)

പൊന്നാനിയിൽ പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകർ...  (10 hours ago)

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം... സെക്കൻഡ് ഷോ തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു...  (10 hours ago)

പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നത്: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജസ്റ്റിസ് ലോയയുടെ മരണവും അടക്കമുള്ള ദുരൂഹ മരണങ്ങളെ കുറിച്ച് അമിത് ഷായെ ഓര്‍മിപ്പിച്ച് പിണ  (10 hours ago)

Malayali Vartha Recommends