പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ ഇങ്ങനെ അകത്ത് വന്ന് പറയാമോ? ഇമോഷന് വെച്ച് കളിക്കരുത് ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്ന് ഡിംപല്‍! ബിഗ്ഗ്ബോസ് വീട്ടിൽ കരച്ചിൽ പൂരം, മത്സരാർത്ഥികൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് ഡിംപല്‍; മൗനം പാലിച്ച് ഭാഗ്യലക്ഷ്മി

ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസണ് 3 ആരംഭിച്ചത്. 14 മത്സരാര്ഥികളുമായിട്ടാണ് ഷോ തുടങ്ങിയത്. ആദ്യവാരം 2 മത്സരാര്ഥികളും കൂടി ഷോയില്‍ എത്തിയിരുന്നു. ഇപ്പോള്‍ 16 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളുംബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുണ്ട്. മത്സരാര്‍ഥികളെ കുറിച്ച് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാലും ഇതേ അഭിപ്രായമായിരുന്നു വീക്കെന്‍ഡ് എപ്പിസോഡില്‍ എത്തിയപ്പോള്‍ പറഞ്ഞത്.
ബിഗ് ബോസ് സീസണ് 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപല്‍ ഭാല്‍. ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലൂടെയാണ് കുറച്ചുദിവസം മുന്‍പ് ഡിംപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ആഴ്ച മല്‍സരാര്‍ത്ഥികള്‍ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമല്ലാം മനസുതുറന്ന ദിവസമായിരുന്നു സുഹൃത്തിനെ കുറിച്ച് ഡിംപല്‍ സംസാരിച്ചത്.
ഇതിന് പിന്നാലെ ഇത് ഡിമ്ബല്‍ മെനഞ്ഞ കഥയാണെന്ന് പറഞ്ഞ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍ ആരോപിച്ചിരിക്കുകയാണ്. ഫിറോസ് ഖാനോടും സജ്നയോടുമാണ് ബിഗ് ബോസില്‍ മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത്. പിന്നാലെ ഡിംപലിനോട് സംസാരിക്കുന്നതിനിടെ മിഷേല്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. ഫിറോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിംപലിനെ വിളിച്ചിരുത്തി മിഷേല്‍ സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ടാറ്റുകുത്തിയതും യൂണിഫോമിട്ട് നില്ക്കുന്ന ഫോട്ടോയും കണ്ട കാര്യമൊക്കെ ഡിംപലിനോട് മിഷേല്‍ പറഞ്ഞു.
പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്പുളള യൂണിഫോം എങ്ങനെ ഇപ്പോഴും കറക്ടായി ചേരുന്നു എന്നായിരുന്നു മിഷേല്‍ ഡിംപലിനോട് ചോദിച്ചത്. തുടര്‍ന്ന് ഡിമ്ബല്‍ പൊട്ടിക്കരഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ പ്രശ്നം ഗുരുതരമായി. ഇമോഷന് വെച്ച് കളിക്കരുതെന്നും ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്നും ഡിംപല്‍ മിഷേലിനോട് പറഞ്ഞു. ജൂലിയറ്റിനെ കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കല്ലെന്നും അവള് എന്റെ മോള് ആണെന്നും പറഞ്ഞ് ഡിമ്ബല്‍ കരച്ചില് തുടര്‍ന്നു. ഡിംപലിനെ പിന്തുണച്ചാണ് മിക്ക മല്‍സരാര്‍ത്ഥികളും എത്തിയത്.
ഡിംപലിനെ കുറിച്ചുളള തുറന്നുപറച്ചിലിന് പിന്നാലെ മിഷേലിന്റെയടുത്ത് വിശദീകരണം ആരാഞ്ഞ് കിടിലം ഫിറോസ് ഉള്‍പ്പെടെയുളളവര്‍ എത്തി. പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിച്ചു. എന്ത് തന്നെയാണെങ്കിലും വ്യക്തി വികാരങ്ങളെ കുറിച്ച് കളിക്കല്ലെന്ന് മജീസിയയും പറഞ്ഞു. ബിഗ് ബോസ് ഷോയെ മറ്റ് റിയാലിറ്റി ഷോകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ആഴ്ചയില്‍ നടക്കുന്ന എവിക്ഷനാണ്. മറ്റുള്ള മത്സരാര്‍ഥികളുടെ നോമിനേഷന്റെ അടിസ്ഥാനത്തിലാണ് ആഴ്ചയുടെ അവസാനം എലിമിനേഷന് നടക്കുന്നത്. കൃത്യമായ കാരണങ്ങളോാടെയാണ് രണ്ട് മത്സരാര്‍ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ നോമിഷന് ലഭിക്കുന്ന മത്സരാര്‍ഥികളാണ് എലിമിനേഷന് റൗണ്ടില്‍ എത്തുക.
ബിഗ് ബോസ് സീസണ് 3 ലെ ആദ്യ നോമിനേഷന് പ്രക്രീയ നടക്കാന്‍ പോകുകയാണ്. സോഷ്യല്‍ ണീഡിയയില് പ്രെമോ വീഡിയോ വൈറലാണ്. വഴക്കും ബഹളവും ഇല്ലാതെ ആയിരുന്നു ആദ്യത്തെ ആഴ്ച മുന്നോട്ട് പോയത്. എന്നാല്‍ മത്സരാര്‍ഥികളുടെ മനസ്സില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ട്, നോമിനേഷന് പ്രെമോ വീഡിയോ ഇതാണ് സൂചിപ്പിക്കുന്നത്. കണ്ഫഷന് റൂമില്‍ രഹസ്യമായിട്ടാണ് നേമിനേഷന് പ്രക്രീയ നടക്കുന്നത്. ബിഗ് ബോസ് സീസണ് 3 ലെ ആദ്യ മത്സരാര്‍ഥിയായ നോബി ഋതു മന്ത്രയെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. കുറച്ചുകൂടി ആക്ടീവാകണമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഫിറോസിനെയാണ് മണിക്കുട്ടന് നോമിനേറ്റ് ചെയ്തിരിക്കുന്നത് എന്റെ ജീവിതം തന്നെ തകര്‍ത്ത് കളയാന്‍ നോക്കിയിരുന്നു ഫിറോസ് ഇക്ക, അദ്ദേഹത്തെയാണ് ഞാന്‍ നോമിനേറ്റ് ചെയ്യുന്നതെന്നായിരുന്നു മണിക്കുട്ടന് പറഞ്ഞത്.
ഫിറോസ് സന്ധ്യയെയാണ് നോമിനേറ്റ് ചെയ്തത്,.സന്ധ്യയുടെ പേരായിരുന്നു ഭാഗ്യലക്ഷ്മിയും പറഞ്ഞത്. ഭാഗ്യലക്ഷ്മിയെയാണ് അഡോണിയും നോമിനേറ്റ് ചെയ്തത്. പ്രെമോ വീഡിയോയില്‍ ലക്ഷ്മി, ഡിംപല്‍ തുടങ്ങിയവരെ കാണിക്കുന്നുണ്ട്. കൂടാതെ ടെന്‍ഷനടിച്ചിരിക്കുന്ന മത്സരാര്‍ഥികളെ കാണിച്ചു കൊണ്ടാണ് പ്രെമോ വീഡിയോ അവസാനിക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha