Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമിനല്‍ മൈന്‍റുള്ള ആളെന്നൊക്കെ വിശേഷിപ്പിക്കാമോ? വൈറലായി കുറിപ്പ്

25 FEBRUARY 2021 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ആയ ദൃശ്യം 2 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. എന്നാൽ ഇതിലെ മോഹൻലാലിന്റെ കഥാപാത്രം ജോർജുകുട്ടിയെ ‘ക്ലാസിക് ക്രിമിനലെന്നും’ ക്രിമിനൽ മൈൻഡുള്ള വ്യക്തിയെന്നുമൊക്കെ വിശേഷിപ്പിച്ച് ദൃശ്യം ചർച്ചകൾ സജീവമാക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ അത്തരം വിലയിരുത്തലുകളെ ഖണ്ഡിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിൽ കുമാർ കൊച്ചുകുട്ടൻ. ജോര്‍ജ്ജുകുട്ടി ശരിക്കും ഒരു ‘ക്രിമിനല്‍ മൈന്റുള്ള’ ആളാണോ? എന്ന ആമുഖത്തോടെയാണ് അനിൽ കുമാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ജോര്‍ജ്ജുകുട്ടി ശരിക്കും ഒരു ‘ക്രിമിനല്‍ മൈന്‍റുള്ള’ ആളാണോ???
ദൃശ്യം 2 ന്‍റെ വിജയത്തോടെ ജോര്‍ജ്ജുകുട്ടിയുടെ കുശാഗ്രബുദ്ധിയും, അയാളുടെ ‘ക്രിമിനല്‍ മൈന്‍റുമൊക്കെ’ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണല്ലോ? ‘ക്രൈം ത്രില്ലറുകള്‍’ പൊതുവില്‍ ചില പദങ്ങള്‍ പോപ്പുലറാക്കാറുണ്ട്. (ഉദാഹരണത്തിന് ‘സൈക്കോ’) ദൃശ്യം 2 ലെ മുരളി ഗോപിയുടെ പോലീസ് ഓഫീസര്‍ കഥാപാത്രം വിശേഷിപ്പിക്കുന്നത് ജോര്‍ജ്ജുകുട്ടി ഒരു ‘ക്ലാസിക് ക്രിമിനലിന്’ ഉദാഹരണമാണെന്നാണ്. എന്നാല്‍ ആ വിശേഷണം ജോര്‍ജ്കുട്ടിക്ക് ചേരുന്നതാണോ? വെറുതെ ആലോചിച്ചു.കുടുംബത്തിന് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന, മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന ജോര്‍ജ്ജുകുട്ടിയെപ്പോലൊരാളെ ക്രിമിനല്‍ മൈന്‍റുള്ള ആളെന്ന് എങ്ങിനെ വിശേഷിപ്പിക്കാനാവും?

ആകസ്മികമായി അയാളുടെ ജീവിതത്തില്‍ സംഭവിച്ച, തന്റെ കുടുംബം ഉള്‍പെട്ട ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായിപ്പോയി.അത് ഒളിപ്പിച്ച് വച്ചു.നിയമത്തിന്‍റെ മുന്നില്‍ അത് കുറ്റമാണ്.ന്നാല്‍ അതൊരിക്കലും അയാളോ കുടുംബമോ കരുതിക്കൂട്ടി ചെയ്തതല്ല. എന്നെങ്കിലും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെ അതിനെ നേരിടാന്‍ അയാൾ കൂടുതല്‍ കൌശലങ്ങള്‍ മെനയുന്നതും,തന്‍റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുകയെന്ന നിശ്ചയദാര്‍ഢൃവുമൊക്കെ കുടുംബത്തോടുള്ള അയാളുടെ അളവറ്റ സ്നേഹമല്ലെ കാണിക്കുന്നത്?

ആ ഒരു സംഭവം ഒഴിച്ചു നിര്‍ത്തിയാല്‍ കുറ്റകൃത്യവാസന തെളിയുക്കുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതായുള്ള മുന്‍ ചരിത്രം അയാള്‍ക്കുള്ളതായി പറയുന്നില്ല. എന്നിട്ടും അയാളെ ‘ക്രിമിനല്‍ മൈന്‍റുള്ള ആളെന്ന്’ വിശേഷിപ്പിക്കുന്നത് ശെരിക്കും കുറ്റകൃത്യ വാസനയുള്ള വ്യക്തികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വല്യധാരണ ഇല്ലാത്തതുകൊണ്ടാവാം. ‘ക്രിമിനല്‍ മൈന്റെന്ന്’ നമ്മള്‍ പൊതുവില്‍ വിശേഷിപ്പിക്കുന്ന സാമുഹികവിരുദ്ധ മനോഭാവമുള്ളവരുടെ വ്യക്തിത്ത്വത്തില്‍ (Antisocial Personality) താഴെപ്പറയുന്ന പ്രത്യേകതകള്‍ കാണാം. ഒന്നാമതായി, പൊതുവായ സാമൂഹിക നിയമങ്ങള്‍ പാലിക്കുന്നതിലും നിലവിലുള്ള നിയമ വ്യവസ്ഥയെ അനുസരിക്കുന്നതിലും നിരന്തരം പിഴവ് വരുത്താനുള പ്രവണത. എന്നുവച്ചാല്‍ നിരന്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.

കുടില ബുദ്ധി (Deceitfulness), അതായത് സ്വന്തം സുഖങ്ങള്‍ക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി മറ്റുള്ളവരെ കൗശലപൂര്‍വ്വം സ്വാധീനിക്കാനും ചതിക്കാനും മടികാണിക്കാതിരിക്കുക. മുന്‍കോപം, അക്രമ വാസന- തത്ഫലമായി അടിക്കടിയുള്ള കായികമായ ഏറ്റുമുട്ടലുകളിലും അക്രമങ്ങളിലും ഏര്‍പ്പെടുക.സ്വന്തം സേഫ്റ്റിയെ കുറിച്ചോ അല്ലങ്കില്‍ കൂടെയുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചോ ചിന്തിക്കാതെയുള്ള എടുത്തുചാട്ടം. ഉത്തരവാദിത്ത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനുള്ള കഴിവില്ലായ്മ.

ഉദാഹരണത്തിന് ഒരു ജോലിയില്‍ ഉറച്ച് നിലക്കാനോ, വിശ്വസ്തതയോടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനോ സാധിക്കാതിരിക്കുക.എല്ലാറ്റിനുമുപരി താന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ലവലേശം കുറ്റബോധമില്ലാതിരിക്കുക. കൂടാതെ തന്‍റെ ദു:ഷ്ചെയ്തികളെയൊക്കെ ഒരു കൂസലും കൂടാതെ ന്യായികരിക്കുക.

ഇങ്ങനെ പോകുന്നു ഒരു ‘ക്ലാസിക് സാമുഹിക വിരുദ്ധ മനോഭാവക്കാരന്‍റെ സവിശേഷതകള്‍’.
എന്നാല്‍ ജോര്‍ജുകുട്ടിയില്‍ ഈ പറഞ്ഞ ഏതെങ്കിലും സ്വഭാവ സവിശേഷതകള്‍ ഉള്ളതായി കാണുന്നില്ല.അയാള്‍ ഒരു എടുത്ത് ചാട്ടക്കാരനോ മുന്‍കോപിയോ അല്ല. അക്രമവാസനയുടെ മുന്‍ ചരിത്രങ്ങള്‍ ഒന്നും തന്നെ അയാള്‍ക്കില്ല.സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ആരെയും പറ്റിക്കണമെന്ന മനോഭാവമോ, വരും വരാഴികകള്‍ നോക്കാതെ കൂടയുള്ളവരെ അപകടത്തിലാക്കുന്ന തരത്തില്‍ ഒന്നിലും എടുത്ത് ചാടുന്ന ആളോ അല്ല.മാത്രവുമല്ല അയാള്‍ മാന്യമായി തൊഴില്‍ ചെയ്ത് കുടുംബത്തിന്‍റെ ഉത്തര വാദിത്ത്വങ്ങളൊക്കെ (ഈ അടുത്തിടെ അല്പം മദ്യപാനം തുടങ്ങിയിട്ടുണ്ടന്നതും സിനിമ പിടിക്കാന്‍ നടക്കുന്നു എന്നുമുള്ള ഭാര്യയുടെ പരാതി ഒഴിച്ചാല്‍) കൃത്യമായി നിറവേറ്റുന്ന അച്ചടക്കമുള്ള ഒരു കുടുംബസ്ഥനാണ്.

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമിനല്‍ മൈന്‍റുള്ള ആളെന്നൊക്കെ വിശേഷിപ്പിക്കാമോ?

വാൽ:അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത അതി ബുദ്ധിമാനും ഭാവനാ സമ്പന്നനും സര്‍വ്വോപരി സിനിമാ പ്രേമിയുമൊക്കെയായ ജോര്‍ജുകുട്ടിക്ക് കൃത്യമായ ഡയറക്ഷന്‍ കിട്ടിയിരുന്നെങ്കില്‍ ഇന്ന് ആരെങ്കിലുമൊക്കെ ആയി തീര്‍ന്നേനെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (6 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (6 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (8 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (8 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends