Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. വലത് കൈയുടെയും ഇടത് കൈയുടെയും മസിലുകളിൽ അത് ചിത്രം വര ആരംഭിച്ചു കഴിഞ്ഞു..! പക്ഷെ, ഞാനിപ്പോഴും ശാന്തമാണ്. ജീവിതത്തിന്റെ പരമമായ ആനന്ദം അനുഭവിക്കാൻ തക്ക സന്തോഷവാനാണ്...' കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ നന്ദു മഹാദേവ കുറിക്കുന്നു

26 FEBRUARY 2021 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ എന്നും ആത്മവിശ്വാസം നൽകുന്ന ഒരു വ്യക്തിയാണ് നന്ദു മഹാദേവ. 'എനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ പ്രിയപ്പെട്ടവരാരും തളർന്നു പോകരുത്. ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോൽപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ളതല്ല എന്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കേണ്ട പാഠം. ഇത്രയും ഗുരുതരമായ വേദനാജനകമായ ഒരു രോഗം നിരന്തരം വേട്ടയാടിയിട്ടും ഞാനെന്ന വ്യക്തി അതിനെയൊക്കെ തൃണവൽക്കരിച്ചുകൊണ്ട് എത്ര സുന്ദരവും സന്തോഷപരവും ആയിട്ടാണ് ജീവിതം ജീവിച്ചത് എന്നുള്ള വലിയ സന്ദേശമാണ് ഈ സമൂഹം ഉൾക്കൊള്ളേണ്ടത്. എന്റെ ജീവിത പോരാട്ടങ്ങളിലൂടെ ഞാൻ നിരന്തരം ശ്രമിച്ചതും അങ്ങനെയൊരു സന്ദേശം നൽകാനാണ്'- എന്ന വാക്കുകൾ വീണ്ടും പ്രചോദനമാകുന്നു. കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ നന്ദു മഹാദേവ കുറിച്ച വരികൾ ഏറെ ശ്രദ്ധേയമാകുകയാണ്.

നന്ദു മഹാദേവ പങ്കുവച്ച കുറിപ്പ് വായിക്കാം;

എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. വലത് കൈയുടെയും ഇടത് കൈയുടെയും മസിലുകളിൽ അത് ചിത്രം വര ആരംഭിച്ചു കഴിഞ്ഞു..! പക്ഷെ, ഞാനിപ്പോഴും ശാന്തമാണ്. ജീവിതത്തിന്റെ പരമമായ ആനന്ദം അനുഭവിക്കാൻ തക്ക സന്തോഷവാനാണ്. ശുഭാപ്തി വിശ്വാസത്തിന്റെ നെറുകയിലാണ്‌. എന്റെ എഴുത്തുകൾ സ്ഥിരമായി വായിക്കുന്നവരും എന്നോട് സംസാരിക്കുന്നവരും എന്നെ അറിഞ്ഞവരും ഒക്കെ മിക്കപ്പോഴും പറയാറുള്ള ഒരു കാര്യമാണ് എനിക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ആണെന്ന്. എന്നെക്കാളും വളരെ മുതിർന്നവർ പോലും പറഞ്ഞിട്ടുണ്ട് മോനോട് സംസാരിക്കുമ്പോഴും മോന്റെ മറുപടികൾ കേൾക്കുമ്പോഴും ഒത്തിരി ഇരുത്തം വന്ന മുതിർന്നവരോട് സംസാരിക്കുന്നത് പോലെയൊരു അനുഭവം ആണെന്നും വല്ലാത്ത സമാധാനം കിട്ടാറുണ്ടെന്നും.

അത് വളരെ ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ തീഷ്ണമായ ജീവിതാനുഭവങ്ങൾ എന്നെ അങ്ങനെ വാർത്തെടുത്തതാകാം. ഞാനിത്രയും മുഖവുര പറഞ്ഞത് വളരെ പക്വതയോടെ ഒരു വിഷയം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാൻ വേണ്ടിയാണ്. വളരെ പോസിറ്റിവ് ആയി മാത്രം എന്റെ ഹൃദയങ്ങൾ ഇതു വായിക്കണമെന്നാണ് ഈയുള്ളവന്റെ അപേക്ഷ. ഈ മലയാള സമൂഹത്തിൽ ഞാനുണ്ടാക്കിയിട്ടുള്ള ഓളം എത്രത്തോളം ഉണ്ടെന്ന് നന്നായി മനസ്സിലാക്കിയത് കൊണ്ടു മാത്രമാണ് ഇത്തരം ഒരു കുറിപ്പ് ഞാനെഴുതുന്നത്. ഇനിയൊരിക്കലും എഴുന്നേൽക്കാൻ പറ്റാത്ത തരത്തിൽ ഞാൻ വീണുപോയാലും എന്നെ നോക്കി നടക്കാൻ പഠിച്ചവർ ഒരു കാരണവശാലും വീഴാൻ പാടില്ല എന്ന ധാർഷ്ട്യം എനിക്കുണ്ട്..!

എനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ പ്രിയപ്പെട്ടവരാരും തളർന്നു പോകരുത്. ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോൽപിക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ളതല്ല എന്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കേണ്ട പാഠം. ഇത്രയും ഗുരുതരമായ വേദനാജനകമായ ഒരു രോഗം നിരന്തരം വേട്ടയാടിയിട്ടും ഞാനെന്ന വ്യക്തി അതിനെയൊക്കെ തൃണവൽക്കരിച്ചുകൊണ്ട് എത്ര സുന്ദരവും സന്തോഷപരവും ആയിട്ടാണ് ജീവിതം ജീവിച്ചത് എന്നുള്ള വലിയ സന്ദേശമാണ് ഈ സമൂഹം ഉൾക്കൊള്ളേണ്ടത്. എന്റെ ജീവിത പോരാട്ടങ്ങളിലൂടെ ഞാൻ നിരന്തരം ശ്രമിച്ചതും അങ്ങനെയൊരു സന്ദേശം നൽകാനാണ്..!!

വേണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ച ശേഷമാണ് ഇതെഴുതുന്നത്.കാരണം വേറൊന്നുമല്ല. ഈ പറയുന്ന കാര്യങ്ങൾ ഞാനുദ്ദേശിക്കുന്ന തരത്തിലല്ല സമൂഹം മനസ്സിലാക്കുന്നതെങ്കിൽ വലിയൊരു നെഗറ്റീവ് റിസൾട്ട് ആകും ഇതു തരിക. പക്ഷേ, അറിഞ്ഞോ അറിയാതെയോ ഒരുപാട് മനുഷ്യർക്ക് മുന്നോട്ട് ജീവിക്കാനുള്ള ഊർജ്ജം നൽകാൻ ഞാനൊരു കാരണമായിട്ടുണ്ട്. ഒത്തിരി മനസ്സുകളെ സ്വാധീനിച്ചിട്ടുമുണ്ട്..

അവരാരും ഇനിയൊരിക്കലും ജീവിതത്തിന് മുന്നിൽ തളരുവാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു തുറന്നു പറച്ചിൽ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ പൊരുതിക്കൊണ്ടിരിക്കും. ക്യാൻസറിന്റെ ഈ ചങ്ങല പൊട്ടിച്ച് പുറത്തുവരാൻ എന്റെ ശരീരത്തോട് തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കും. ആ ആത്മവിശ്വാസത്തിൽ നിന്ന് ഒരു തരി പോലും പിന്നോട്ട് മാറില്ല. ഒന്നും ഒന്നിന്റെയും അവസാനമല്ല.

എല്ലാം പുതിയ തുടക്കങ്ങളാണ്. എന്നെപ്പോലെ ചിന്തിക്കുന്ന നൂറുകണക്കിന് നന്ദു മഹാദേവമാർ ഈ സമൂഹത്തിൽ ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ക്യാൻസർ എന്നു മാത്രമല്ല ഒരു പ്രതിസന്ധികൾക്ക് മുന്നിലും തലകുനിക്കാതെ ഒരു ചെറുപുഞ്ചിരിയോടെ സമൂഹത്തിൽ സ്നേഹം വാരി വിതറിക്കൊണ്ട് കൂടെയുള്ളവരെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകുന്ന ഒരു തലമുറ ഇവിടെ ഉദയം കൊള്ളട്ടെ. ഇപ്പോൾ കഴിക്കുന്ന മരുന്ന് കുറച്ചു ശക്തി കൂടിയതാണ്. അതുകൊണ്ട് തന്നെ ഇൻഫെക്ഷൻ വരാതെ സൂക്ഷിക്കണം. സന്ദർശകർ പാടില്ല. ഈ ഒരു സാഹചര്യം മാറുമ്പോൾ എന്റെ പ്രിയപ്പെട്ടവരെയൊക്കെ എനിക്ക് കാണണം.. പതിവ് പോലെ സന്തോഷം നിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി എന്റെ വീടിന്റെ ഉമ്മറത്ത് ഞാനുണ്ടാകും. കരഞ്ഞുകൊണ്ടോ വിഷമിച്ചു കൊണ്ടോ ആരും എന്നെ കാണാൻ വരരുത്. ഒരു പോരാളിയെ കാണാൻ വരുമ്പോൾ പോരാളിയായി തന്നെ വരണം..!!

അങ്ങനെ വരുന്നവർക്ക് ഒരു കട്ടൻ ചായയും കുടിച്ചു കുറച്ചു നാട്ടുവർത്തമനങ്ങളും പറഞ്ഞ് ചങ്കിനുള്ളിലെ നിഷ്കളങ്കമായ സ്നേഹം പരസ്പരം പങ്കുവച്ച് ആ ഹൃദയത്തിൽ എന്നെയും കൊണ്ടു മടങ്ങാം..! ഇനിയെല്ലാം ഈശ്വരന്റെ കരങ്ങളിലാണ്.കഴിയുന്ന സമയം വരെ ഇത്തരം കുത്തിക്കുറിക്കലുകളും സ്നേഹാന്വേഷണങ്ങളും പാട്ടും ഒക്കെയായി എന്റെ ചങ്കുകൾക്കൊപ്പം ഞാനിവിടെത്തന്നെ ഉണ്ടാകും..

സ്നേഹപൂർവ്വം നന്ദു മഹാദേവ

NB : ഒത്തിരി സ്നേഹസമ്മാനങ്ങൾ എനിക്ക് കിട്ടാറുണ്ട്.. ഈ ഷർട്ട് പ്രിയപ്പെട്ട നീതു ചേച്ചിയുടെ സമ്മാനമാണ്. ഒത്തിരി സെലിബ്രിറ്റികൾക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യുന്ന Neethu ചേച്ചിയിൽ നിന്ന് കിട്ടിയ ഈ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (20 minutes ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (35 minutes ago)

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി  (58 minutes ago)

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (1 hour ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (2 hours ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (2 hours ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (3 hours ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (6 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (6 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (7 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (7 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (11 hours ago)

Malayali Vartha Recommends