Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

ചരിത്രത്തിലെ തന്നെ കുപ്രസിദ്ധരായ രണ്ട് ക്രിമിനലുകളാണ് ബോണിയും ക്ലൈഡും.... ക്രിമിനലുകളെന്നതിനുമപ്പുറം അവരുടെ പ്രണയവും ഒരുപാട് ചര്‍ച്ചയായിരുന്നു. ഇരുവരുടെയും മരണം പോലും സിനിമാ സ്‌റ്റൈലില്‍.രണ്ട് വര്‍ഷം തങ്ങളുടെ ഗാങ്ങിനൊപ്പം കൊള്ളയുമായി സെന്‍ട്രല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉണ്ടായിരുന്ന അവരുടെ കഥയിലേയ്ക്ക്.

06 MARCH 2021 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചരിത്രത്തിലെ തന്നെ കുപ്രസിദ്ധരായ രണ്ട് ക്രിമിനലുകളാണ് ബോണിയും  ക്ലൈഡും. ക്രിമിനലുകളെന്നതിനുമപ്പുറം അവരുടെ പ്രണയവും ഒരുപാട് ചര്‍ച്ചയായിരുന്നു. ഇരുവരുടെയും മരണം പോലും സിനിമാ സ്‌റ്റൈലില്‍.രണ്ട് വര്‍ഷം തങ്ങളുടെ ഗാങ്ങിനൊപ്പം കൊള്ളയുമായി സെന്‍ട്രല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉണ്ടായിരുന്ന അവരുടെ കഥയിലേയ്ക്ക്.
സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ബോണിയും ക്ലൈഡും ജീവിച്ചിരുന്നത്. 1930 -ലാണ് ബോണി പാര്‍ക്കറും ക്ലൈഡ് ബാരോയും തമ്മില്‍ കണ്ടുമുട്ടുന്നത്. ആ സമയത്ത് ബോണിക്ക് 19 വയസായിരുന്നു,വിവാഹിതയുമായിരുന്നു. എങ്കിലും അവളുടെ ഭര്‍ത്താവ് കൊലപാതകക്കുറ്റത്തില്‍ അകത്തായിരുന്നു. ക്ലൈഡിന് ആ സമയത്ത് 21 വയസ് ആയിരുന്നു പ്രായം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന, സാമൂഹികമായി താഴെക്കിടയിലാക്കപ്പെട്ട മനുഷ്യരായിരുന്നു ഇരുവരും.   അങ്ങനെ ഒരിടത്തായിരുന്നു അവരുടെ ജീവിതവും. ഇരുവരും കണ്ടുമുട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ കുറ്റത്തിന് ക്ലൈഡ് ജയിലിലായി. രണ്ട് വര്‍ഷത്തെ തടവായിരുന്നു അയാള്‍ക്ക് വിധിച്ചിരുന്ന ശിക്ഷ. എന്നാല്‍, അതിന് മുമ്പ് തന്നെ അയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു.  അയാളെ സഹായിച്ചത് ബോണിയാണ്. ഒരു തോക്ക് മോഷ്ടിച്ച് അത് ക്ലൈഡിന് എത്തിച്ചു കൊടുത്തു അവള്‍. അത് ഉപയോഗിച്ചിട്ടാണ് അന്ന് അയാള്‍ രക്ഷപ്പെട്ടത്.   പക്ഷേ, അയാള്‍ വീണ്ടും പിടിക്കപ്പെട്ടു. 1932 -ലാണ് പിന്നീടയാള്‍ പുറത്തിറങ്ങുന്നത്. അവിടം മുതലാണ് അവരുടെ ക്രൈം യാത്ര ആരംഭിക്കുന്നത്. ആദ്യത്തെ കവര്‍ച്ചയില്‍ തന്നെ ക്ലൈഡ് ബോണിയെ തനിക്കൊപ്പം കൂട്ടി. കുറച്ച് മോഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ അയാളുടെ പാത കണ്ടെത്തി. ബോണിയും അയാള്‍ക്കൊപ്പം പോകാനും അയാളുടെ മോഷണങ്ങളിലും ജീവിതത്തിലും പങ്കാളി ആവാനും തന്നെയാണ് തീരുമാനം എടുത്തത്.   പിന്നെയുള്ള രണ്ട് വര്‍ഷം ബോണിയുടെയും ക്ലൈഡിന്റെയും അവരുടെ ഗാങ്ങിന്റേതും ആയിരുന്നു. സ്റ്റേറ്റിലുടനീളം അവര്‍ മോഷണങ്ങള്‍ നടത്തി. ചെറിയ മോഷണങ്ങള്‍ തുടങ്ങി വമ്പന്‍ കവര്‍ച്ച വരെ.  ആ സമയത്ത് പൊലീസിന് സ്റ്റേറ്റിന്റെ അതിര്‍ത്തി കടന്ന് പോകാനുള്ള അനുവാദമുണ്ടായിരുന്നില്ല. അത് ബോണിയെയും ക്ലൈഡിനെയും അവരുടെ കൊള്ളസംഘത്തെയും തുണച്ചുവെന്ന് വേണം കരുതാന്‍. അതവര്‍ തങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമായി കണ്ടു.     അവരെ രക്ഷപ്പെടുത്തിയ മറ്റൊരു കാര്യം ക്ലൈഡിന് ഡ്രൈവിംഗിലുള്ള വൈദഗ്ദ്ധ്യമാണ്. മാത്രവുമല്ല പ്രണയത്തിനൊപ്പം തന്നെ  ബോണി തന്റെയും ക്ലൈഡിന്റെയും വിവിധ തരത്തിലുള്ള ഫോട്ടോകള്‍ എപ്പോഴും എടുത്തിരുന്നു.  ആ ചിത്രങ്ങളെ കുറിച്ച് അവള്‍ കവിതകള്‍ വരെ എഴുതിയിരുന്നു എന്ന് പറയപ്പെടുന്നു. അവരുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും പല മാധ്യമങ്ങളും ആ ചിത്രത്തോടൊപ്പം ഊതിപ്പെരുപ്പിച്ച് എഴുതി.   അത് അവര്‍ക്ക് വന്‍ ഗ്ലാമര്‍ പരിവേഷം നല്‍കി. ഇരുവരെയും കഥാപാത്രമാക്കി ഒരുക്കിയ സിനിമയിലും നാടകത്തിലും പുസ്തകത്തിലമൊക്കെ ആ ഗ്ലാമര്‍ പരിവേഷം കാണാം. മാന്ദ്യവും ദാരിദ്ര്യവും താഴേക്കിടയിലായ മനുഷ്യരോടുള്ള അവഗണനയുമെല്ലാം കാരണം ആ സമയത്ത് ജനങ്ങള്‍ പൊലീസിനെയോ സര്‍ക്കാരിനെയോ ഇഷ്ടപ്പെട്ടിരുന്നുമില്ല.  അതുകൊണ്ട്് തന്നെ ചിലര്‍ ബോണിയേയും ക്ലൈഡിനെയും റോബിന്‍ ഹുഡിനോട് വരെ ഉപമിച്ചു.   എന്നാല്‍, റോബിന്‍ ഹുഡ് ഒരിക്കലും നിരപരാധിയായ ജനങ്ങളെ കൊന്നിരുന്നില്ല. ബോണിയും ക്ലൈഡും അത് ചെയ്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ 13 പേരെയാണ് ഇരുവരും കൊന്നത് എന്നാണ് പറയുന്നത്. അതില്‍ പലരും നിഷ്‌കളങ്കരായിരുന്നുവെന്നും പറയപ്പെടുന്നു. പൊലീസ് ഒരിക്കല്‍ അവരുടെ കൂട്ടാളിയെ പിടികൂടി. പല പ്രധാനപ്പെട്ട വിവരങ്ങളും അയാളില്‍ നിന്നും കിട്ടി. അങ്ങനെ പൊലീസ് ഇരുവരെയും പിടികൂടാന്‍ കെണിയൊരുക്കി തുടങ്ങി.   അവരുടെ ഒരു കൂട്ടാളിയുടെ അച്ഛനെ അതിനായി പൊലീസ് ഉപയോഗിച്ചു. അയാളെ റോഡില്‍ നിര്‍ത്തി. സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് നിന്ന അയാളെ ബോണിയും ക്ലൈഡും വണ്ടി നിര്‍ത്തി സഹായിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു പൊലീസ് സംഘത്തിന്. അവരുടെ പ്രതീക്ഷ പോലെ അത് തന്നെ സംഭവിച്ചു. ആ സമയം പൊലീസ് സംഘം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയ ഉടനെ പൊലീസ് വെടിവച്ച് തുടങ്ങി. 1934 മെയ് മാസം 23 -ന് ലൂസിയാനയിലെ ഗിബ്സ്ലാന്‍ഡിന് സമീപത്തു വച്ചാണ് പൊലീസ് സംഘം പതിയിരുന്ന് ഇരുവരെയും കൊലപ്പെടുത്തിയത്.   ബോണിക്കും ക്ലൈഡിനും നേരെ 130 ബുള്ളറ്റെങ്കിലും പൊലീസ് അയച്ചുവെന്നാണ് കരുതുന്നത്. കാറിന് മുഴുവന്‍ ബുള്ളറ്റേറ്റു. ഇരുവരുടെയും ശരീരത്തിലും നിരവധി കണക്കിന് വെടിയുണ്ടകള്‍ ഏറ്റിരുന്നു. ഇനിയൊരു ചാന്‍സ് എടുക്കാനില്ല എന്ന് തീരുമാനിച്ച പൊലീസ് നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു. അവിടെ വച്ച്, അതേ കാറില്‍ വച്ച് തന്നെ ബോണിയും ക്ലൈഡും മരണമടഞ്ഞു.   ഇരുവരുടെയും മരണവിവരം യുഎസ്സിലുടനീളം വലിയ വാര്‍ത്തയായി. പതിനായിരക്കണക്കിന് പത്രങ്ങള്‍ അന്ന് അടിച്ചു വിറ്റു പോയി. ആളുകള്‍ തിക്കിത്തിരക്കി ഇരുവരുടെയും ശവശരീരം കാണാനെത്തി. പലരും അവരുടെ വസ്ത്രത്തിന്റെയും മറ്റും ഭാഗങ്ങള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു എന്നും പറയപ്പെടുന്നു. ബന്ധുക്കള്‍ ഇരുവരുടെയും മൃതദേഹം തിരിച്ചറഞ്ഞു. അവരൊരിക്കല്‍ തട്ടിക്കൊണ്ടുപോയ ശവമടക്ക് ചടങ്ങ് നടത്തുന്നയാളും ഇരുവരെയും തിരിച്ചറിയാനെത്തി എന്ന് പറയപ്പെടുന്നു.   തന്റെ ജോലി എന്താണെന്നറിഞ്ഞ ബോണി എന്നെങ്കിലും താന്‍ മരിച്ചാല്‍ താനായിരിക്കും വരുമെന്ന് പറഞ്ഞ് ചിരിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഇരുവരും കൊല്ലപ്പെട്ട കാര്‍ യുഎസ്സിലുടനീളം പ്രദര്‍ശിപ്പിച്ചു.
ഏതായാലും ശവമടക്കിന്റെ സമയത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബോണിയും ക്ലൈഡും നേരത്തെ തന്നെ ഇരുവരെയും ഒരുമിച്ച് അടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അവരുടെ കുടുംബം അവരെ ഇരുവരെയും വേറെ വേറെ സെമിത്തേരിയിലാണ് അടക്കിയത്.   ബോണിയുടെ അമ്മയ്ക്ക് അവളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന മോഹത്തെ തുടര്‍ന്നായിരുന്നു അത്. ശവമടക്കിന്റെ സമയത്തും ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. ഏതായാലും അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം കാല്‍പനിക പരിവേഷം കിട്ടിയ ക്രിമിനലുകള്‍ കൂടിയായിരുന്നു ബോണിയും ക്ലൈഡും.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (21 minutes ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (45 minutes ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (53 minutes ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (1 hour ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (1 hour ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (2 hours ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (2 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (2 hours ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (3 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (4 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (5 hours ago)

Malayali Vartha Recommends