ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള് ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി ജയന്റെ ജീവിതത്തില്‍ സംഭവിച്ചത്...

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ബോസ് മലയാളം സീസണ് മൂന്നില്‍ നിന്നും ആദ്യമായി പുറത്തായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി ജയന്.
ഗായികയായ ലക്ഷ്മിയെ പുറത്താക്കിയത് ശരിയായ തീരുമാനമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ താരം തിരികെ എത്തുമോ എന്ന സംശയത്തിലാണ് ആരാധകര്‍.
ലക്ഷ്മിയുടെ അമ്മ താരത്തിന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.
ഷോയില്‍ നല്ല രീതിക്ക് തന്നെയാണ് ലക്ഷ്മി നിന്നത്.
ഒരുപാട് കഷ്ടപ്പാടുകള്‍ അവള് ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെന്നും അമ്മ അമ്മുക്കുട്ടി പറഞ്ഞു.
ലക്ഷ്മിയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
'അച്ഛന്റെ മരണ ശേഷം മകള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയത്ത് അവള് ഗര്‍ഭിണിയായിരുന്നു. ഡിവോഴ്സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല.
ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള് ഒരുങ്ങിയിട്ടുണ്ട്. ആ പ്രതിസന്ധികളേയെല്ലാം നേരിട്ടവളാണ് തന്റെ മകള്‍. അതേസമയം, മകള്‍ ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ നന്നായി വോട്ട് ലഭിക്കുമായിരുന്നു.
യുകെജിയിലാണ് ലക്ഷ്മിയുടെ മകന് ഇപ്പോള്‍ പഠിക്കുന്നത്. എന്നും അസുഖമുണ്ടാകുമായിരുന്നു അവന്. ഇപ്പോള്‍ ആണ് സുഖമായി വരുന്നത്.
കഷ്ടപ്പാടില്‍ നിന്നും ലക്ഷ്മിയെ രക്ഷപ്പെടുത്തിയത് പാട്ടാണ്.'ലക്ഷ്മിയെ അടുത്ത് അറിയുന്നതിന് മുമ്പ് തന്നെ പുറത്താക്കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ അധികവും.
https://www.facebook.com/Malayalivartha