പ്രണയാക്ഷരങ്ങളുമായി മോഹൻലാൽ; മലപോലെ വന്ന് എലിപോലെ പോയി മിഷേൽ, പുതിയ ക്യാപ്റ്റനായി നോബി മാർക്കോസ്
ആഴ്ചകൾ പിന്നിട്ട് ബിഗ്ബോസ് വീട്ടിൽ മറ്റൊരു എലിമിനേഷൻ ദിവസത്തിന് സാക്ഷി ആയിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രയിലൂടെ വീട്ടിലെത്തിയ മിഷേലായിരുന്നു ഇന്നലെ വീട്ടിൽ നിന്നും പുറത്തായത്. ഹൗസിലെത്തിയ ആദ്യ ആഴ്ചയിൽ വലിയ പൊട്ടിത്തെറികളും കോളിളക്കങ്ങളും മിഷേൽ ഉണ്ടാക്കിയതാണ്. അതിനുശേഷം ഹൗസിൽ മിഷേൽ നിശബ്ദമായതാണ് പുറത്താകുവാനുള്ള കാരണം.
മോഹൻലാൽ ബിഗ്ബോസ് വീട്ടിൽ ഇരുപതാം ദിവസം പ്രശ്നങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നതെങ്കിൽ ഇന്നലെ പ്രണയത്തെ കുറിച്ചായിരുന്നു സംസാരം. എല്ലാവരോടും പ്രണയത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. എയ്ഞ്ചലിനോടായിരുന്നു ആദ്യം പ്രണയത്തെ കുറിച്ച് ചോദിച്ചത് തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്നും പരസ്പരം പ്രണയമൊന്നും ഇല്ലെന്നും ഇരുവരും പറഞ്ഞു. അഡോണിയെ കൊണ്ട് എയ്ഞ്ചലിനോട് ഐ ലവ് യു പറയിപ്പിക്കുകയും ചെയ്തു. ചെറിയൊരു നാണത്തോടെയാണ് അഡോണി പറഞ്ഞത്.
അടുത്തതത് മണിക്കുട്ടന്റെ ഊഴമായിരുന്നു. ഋതുവിനെ പറ്റിയായിരുന്നുചോദിച്ചതും. എന്നാൽ തനിക്ക് ചാൻസ് തരിന്നില്ല എന്ന് രസകരമായ മറുപടിയായിരുന്നു മണിക്കുട്ടൻ നൽകിയത്. തങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇല്ലെന്ന് ഋതുവും പറഞ്ഞു.
അടുത്തത് സൂര്യയുടെ ഊഴമായിരുന്നു. ഒരാള്‍ മനസില്‍ ഒരാളെ പ്രണയിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സൂര്യയോട് പ്രണയത്തെ കുറിച്ച് ചോദിച്ചത്.അത് ആരാണെന്നും മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ അത് മനസില്‍ തന്നെയിരിക്കിട്ടെ എന്നായിരുന്നു സൂര്യനൽകിയ മറുപടി.
ഇതിനൊക്കെ ശേഷമായിരുന്നു അടുത്ത് ആഴ്ചയിലെ ക്യാപ്റ്റനുവേണ്ടിയുള്ള മത്സരം. നോബി, കിടിലം ഫിറോസ്, അഡോണി എന്നിവരായിരുന്നു മത്സരാർത്ഥികൾ. എന്നാൽ നോബിയ്ക്ക് തോൾ വേദന ആയതിനാൽ പകരം റംസാനായിരുന്നു മത്സരിച്ചത്. രസകരമായ ടാസ്കിനോടുവിൽ റംസാനാണ് ജയിച്ചത്. പുതിയ ക്യാപ്റ്റന്‍ ആശംസകൾ അറിയിച്ചുകൊണ്ട് എല്ലാവരും കൈയടിച്ചു.
ഇതാദ്യമായിട്ടായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു ടാസ്ക്കിന് ശേഷമുളള നോബിയുടെ തമാശ രൂപേണയുള്ള പ്രതികരണം. എന്തായാലും സന്തോഷം. മാക്സിമം നന്നാക്കാന്‍ ശ്രമിക്കാം. ആള്‍ക്കാരെ അല്ല വീട്. ഈ ആഴ്ച പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോകട്ടെ രസകരമായി ഒരാഴ്ചയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും നോബി പറയുകയും ചെയ്തു.നോബി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ വഴക്ക് റംസാനും കിട്ടുമെന്നും തമാശ രൂപത്തില്‍ മോഹന്‍ലാലും പറഞ്ഞു.
ഒടുവിലായിരുന്നു പ്രേക്ഷകാഭിപ്രായം അറിയിച്ചുകൊണ്ട് മിഷേലിനെ പുറത്തക്കിയത്. എല്ലാവരെയും കെട്ടിപിടിച്ചു വിതുമ്പിയാണ് ഇറങ്ങിയത്. ഭാഗ്യലക്ഷ്മിയും മറ്റുള്ളവരും ആശ്വസിപ്പിക്കാനെത്തിയിരുന്നു. എല്ലാവർക്കും പുറത്തെത്തിയാൽ വോട്ട് ചെയ്യാമെന്നും പറഞ്ഞായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്.
ഭയങ്കര എക്സീപീരിയൻസായിരുന്നുവെന്നും പുറത്തു നിന്ന് കാണുമ്പോഴുള്ളതല്ല ഇവിടെ വന്ന് അനുഭവിക്കുമ്പോഴാണ് ആ ഫീൽ ലഭിക്കുന്നതെന്നും മിഷേൽ പുറത്തിറങ്ങിയ ശേഷം ലാലിനോട് പറഞ്ഞു. മിഷേൽ വീട്ടിൽ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ കൊളാഷ് വീഡിയോയും ലാൽ മിഷേലിനെ കാണിച്ചു കൊടുത്തു. പോകുന്നതിൽ സങ്കടമുണ്ടെന്നും ഇതൊരു ഗെയിമാണ് പോകാതെ പറ്റില്ലെന്നും എല്ലാവരും മിടുക്കന്മാരും മിടുക്കികളുമായിരിക്കുവെന്നും ലാൽ കൂട്ടി ചേർത്തു.
https://www.facebook.com/Malayalivartha