പെട്രോൾ അടിച്ചതിന് പിന്നാലെ കാർ നിന്നു... ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചിട്ടും പിന്നെന്താണ് സംഭവിച്ചതെന്നറിയാതെ ദമ്പതിമാർ! മെക്കാനിക് എത്തി പരിശോധിച്ചപ്പോൾ ഞെട്ടി; പെട്രോള്‍ പമ്പിലെ കള്ളം കയ്യോടെ പൊക്കി നാട്ടുകാര്‍... പിന്നാലെ സംഭവിച്ചത്...
വളരെ ഞെട്ടിക്കുന്ന ഒരു സംഭമാണ് പുറത്ത് വരുന്നത്. പെട്രോള്‍ പമ്പിൽ പെട്രോളിന് പകരം നിറച്ചത് വെള്ളമാണെന്ന് പരാതി.
ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്.
കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത് . ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു.
തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോൾ കണ്ടത് അതിലും വെള്ളമായിരുന്നു.
തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം.
ബി എച്ച് ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.
https://www.facebook.com/Malayalivartha