Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നുകൾ! കണ്ണുകൾ നിറഞ്ഞുപോയ കാഴ്ച്ചയിൽ നാട്ടുകാർക്ക് പോലും അവരെ ആശ്വസിപ്പിക്കാനായില്ല; സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര... ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

11 APRIL 2021 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കാനറാ ബാങ്കിന്റെ കൂത്തുപറമ്ബ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച്‌ വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ (തിരുവനന്തപുരം) റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാനറാ ബാങ്ക് റീജിയണല്‍ മാനേജറും റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച്‌ പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി(എസ് എല്‍ ബി സി ) കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബാങ്കുകള്‍ ജീവനക്കാരുടെ മേല്‍ നടത്തുന്ന അമിത സമ്മര്‍ദ്ദത്തിനെതിരെ കല്‍പ്പറ്റയില്‍ അഭിഭാഷകനായ എ. ജെ. ആന്റണിയും കമ്മീഷന് പരാതി നല്‍കിയിരുന്നു. ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍ ലാഭം കൊയ്യുന്നതെന്നാണ് പരാതി. മൂന്ന് മാസം മുമ്ബ് ഗുരുവായൂരിലും എട്ടുമാസം മുമ്ബ് പാലക്കാട്ടും ബാങ്ക് ജീവനക്കാര്‍ ജീവനൊടുക്കിയിരുന്നു.

അതേസമയം പുതിയ ബാങ്കിങ് നയങ്ങളുടെ ഇരയായ സ്വപ്നയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുകയാണ്.സ്വപ്നയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് സംഘടനകളുടെ ആവശ്യം. 'ഓരോ ബാങ്ക് ജീവനക്കാരനും ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതവും പേറിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങള്‍ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകള്‍ മാറുകയാണ്'.

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയില്‍ കാനറ, സിന്‍ഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയനുകള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബാങ്കിങ്ങ് ജീവനക്കാര്‍ നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ദം എത്രയെന്ന് വ്യകതമാകുന്ന ഈ വാക്കുകള്‍. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പുത്തന്‍ പരിഷ്കാരങ്ങളും ബാങ്ക് ജീവനക്കാരുടെ ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമായി ഉയര്‍ത്തിയിരിക്കുകയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി അംഗം അമല്‍ രവി പറഞ്ഞു.

ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളായി ബാങ്കുകള്‍ മാറിയതോടെയാണ് ജീവനക്കാരുടെ ജോലി സമര്‍ദ്ദം ഇരട്ടിയായത്.ലാഭം മാത്രം ലക്ഷ്യം വച്ച്‌ അടച്ചേല്പിക്കുന്ന ടാര്‍ഗറ്റുകള്‍ ജീവനക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കാനറ ബാങ്ക് കൂത്തുപറമ്ബ തോക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ ഭര്‍ത്താവ് മരിച്ച സ്വപ്നയുടെ തണലിലായിരുന്നു മക്കളായ രണ്ട് പിഞ്ച് കുട്ടികള്‍. സ്വപ്നയുടെ മരണത്തോടെ കുട്ടികള്‍ അനാഥരായതിന്‍്റെ വേദനയില്‍ കൂടി കടന്ന് പോവുകയാണ് കുടുംബവും നാട്ടുകാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (40 minutes ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (49 minutes ago)

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (1 hour ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (1 hour ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (1 hour ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (2 hours ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (2 hours ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (2 hours ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (3 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (3 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (3 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (4 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (4 hours ago)

Malayali Vartha Recommends