Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

കോണ്‍ഗ്രസിനും ബിജെപിക്കും പിണറായിയുടെ 'പ്ലാനിങ്' പിടികിട്ടുമോ? നേമത്ത് അതിശക്തന്‍ വന്നിട്ടും ശിവന്‍കുട്ടി ജയിച്ചതെങ്ങനെ? കേരളസമൂഹത്തിലെ വോട്ടിങ് പാറ്റേണ്‍ കൃത്യമായി തിരിച്ചറിഞ്ഞ് പിണറായി വിജയന്‍ നടത്തിയ നീക്കം ഇതാണ്

04 MAY 2021 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...

മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...

നേരേ വാ നേരെ പോ ശൈലി മാത്രം കൊണ്ട് ഒരു തെരഞ്ഞെടുപ്പു വിജയവും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. പ്രചരണ രംഗത്ത് പറയേണ്ടതു പറഞ്ഞും രഹസ്യമായി ചെയ്യേണ്ടതു ചെയ്തും തന്നെയാണ് ഓരോ പാര്‍ട്ടിയും വിജയം കൈപ്പിടിയില്‍ ഒതുക്കുന്നത്.

കൃത്യമായ 'പ്ലാനിങ്' തന്നെ അതിനുവേണം. എതിരാളികളേക്കാള്‍ ഒരു മുഴം മുമ്പേ എറിയുന്നവന് വിജയം ഉറപ്പ്. ഇത്തവണ പിണറായി വിജയനും ഇടതുമുന്നണിയും അവസാന രണ്ടുകൊല്ലത്തിലേക്കു കടന്നപ്പോഴേ തുടര്‍ഭരണത്തിനു വേണ്ടിയുള്ള 'പ്ലാനിങ്ങ്' നടപ്പാക്കിത്തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയാ ഇടപെടല്‍ മുതല്‍ കോവിഡ് കാലത്തെ കിറ്റ് വിതരണം വരെ കൃത്യമായി ഒരുവശത്തു നടന്നു.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ തുടങ്ങി തപാല്‍വോട്ടുകളുടെയും സര്‍വ്വീസ് വോട്ടുകളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തി അവ കൂടി സമാഹരിക്കുന്നതിലുള്ള നീക്കം നടത്തി. എന്നാല്‍ പലപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ 'പ്ലാനിങ്ങ്' മനസിലാക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയാതെ വന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വമ്പന്‍ പരാജയത്തിലേക്കു നയിച്ചതെന്നു പറയേണ്ടിവരും.


ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും' എന്നു പിണറായി വിജയന്‍ വെല്ലുവിളിച്ചപ്പോഴും വി. ശിവന്‍കുട്ടിയിലൂടെ തന്നെ അതുനേടിയെടുക്കുമെന്ന് ആരും നിനച്ചില്ല. കാരണം കോണ്‍ഗ്രസിലെ ശക്തനായ കെ. മുരളീധരന്‍ തന്നെയാണ് ശിവന്‍കുട്ടിയേക്കാള്‍ അതിനു പ്രാപ്തനെന്നായിരുന്നൂ പൊതുവേ വിലയിരുത്തപ്പെട്ടത്.

ന്യൂനപക്ഷവോട്ടുകള്‍ ഭിന്നിക്കാതെ ഇടതുപക്ഷമോ വലതുപക്ഷമോ പിടിച്ചെടുത്താല്‍ മാത്രമേ നേമത്തെ അക്കൗണ്ട് പൂട്ടിക്കാന്‍ കഴിയൂവെന്നതായിരുന്നു യാഥാര്‍ത്ഥ്യം. പക്ഷേ, കൃത്യമായും ശിവന്‍കുട്ടിയിലൂടെ തന്നെ ആ ന്യൂനപക്ഷവോട്ടുകളില്‍ ഏറിയപങ്കും സമാഹരിച്ച് ഇടതുപക്ഷം ബിജെപി അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.

കേരളസമൂഹത്തിലെ വോട്ടിങ് പാറ്റേണ്‍ കൃത്യമായി തിരിച്ചറിഞ്ഞ് പിണറായി വിജയന്‍ നടത്തിയ നീക്കമാണ് അതിനുതുണച്ചതെന്നു പറയേണ്ടിവരും. കോണ്‍ഗ്രസാകട്ടെ ഇടതുനീക്കങ്ങളുടെ ലക്ഷ്യം പിടികിട്ടാതെ, ഇടതുപക്ഷം ആഗ്രഹിക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ തന്ത്രം സ്വയം സ്വീകരിക്കുകയും ചെയ്തു. നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അതിശക്തനായ ഒരാള്‍ തന്നെ വേണമെന്ന പ്രതീതി സൃഷ്ടിച്ചെടുക്കാന്‍ പിണറായിക്കും ഇടതുപക്ഷത്തിനും കഴിഞ്ഞൂവെന്നതാണ് വാസ്തവം.

കോണ്‍ഗ്രസാകട്ടെ ആ തന്ത്രത്തില്‍ വീഴുകയും ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈരാഗ്യം തീര്‍ക്കാനുള്ള ഉപാധിയായി നേമത്തെ 'അതിശക്തനനെന്ന' വാദത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടി മുതല്‍ രമേശ് ചെന്നത്തല വരെയുള്ള നേതാക്കളുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയും ചെയ്തതോടെ ഇടതുപക്ഷത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

കോണ്‍ഗ്രസിന്റെ പരമ്പരാഗതവോട്ടുകള്‍ കൈപ്പത്തി ചിഹ്നത്തിലെത്തിക്കുക എന്ന തന്ത്രം കെ. മുരളീധരനെന്ന അതിശക്തനിലൂടെ 'ഇടതുപക്ഷം' നടപ്പാക്കിയെന്നു ചുരുക്കം. മറുവശത്ത് ബി.ജെ.പി. വിരുദ്ധ വോട്ടുകളുടെ സമാഹരണം രഹസ്യമായും പരസ്യമായും പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടുമിരുന്നു.

കുമ്മനത്തെ തോല്‍പിക്കാന്‍ തങ്ങളുടെ പതിനായിരത്തോളം വോട്ടുകള്‍ വി. ശിവന്‍കുട്ടിക്കാണ് നല്‍കിയതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ തെരഞ്ഞെടുപ്പിനുശേഷം പറഞ്ഞപ്പോഴും എന്തുകൊണ്ട് അവര്‍ ശിവന്‍കുട്ടിയെ തന്നെ 'ഉറപ്പാക്കി' എന്നതും ആര്‍ക്കും അപ്പോള്‍ പിടികിട്ടിയതുമില്ല. കെ. മുരളീധരനിലേക്ക് എസ്.ഡി.പി.ഐ. വോട്ടുകള്‍ പോയില്ലെന്നു കേട്ട് നേമത്തെ ബി.ജെ.പിക്കാര്‍ സന്തോഷിക്കുകയും ചെയ്തു. പക്ഷേ, ശിവന്‍കുട്ടിക്ക് മാത്രമല്ല കേരളം മുഴുവന്‍ ജയിക്കാനുള്ള കളം രഹസ്യമായും പരസ്യമായും ഇത്തവണ പിണറായി ഒരുക്കിക്കഴിഞ്ഞിരുന്നു.

ആലപ്പുഴയില്‍ തീവ്ര മുസ്ലിം സംഘടനകള്‍ക്കെതിരേ നിരന്തരം അതിശക്തമായ വിമര്‍ശനമുന്നയിക്കുന്ന ജി. സുധാകരനെപോലെയുള്ളവര്‍ മാറ്റിനിര്‍ത്തപ്പെട്ടതോടെ എസ്.ഡി.പി.ഐയടക്കം ഹാപ്പിയായിരുന്നൂവെന്നും ഓര്‍ക്കണം. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പരസ്യമായി പിണറായി പറഞ്ഞതൊടെ മറ്റുള്ള മോഡി വിരുദ്ധ ന്യൂനപക്ഷവോട്ടുകള്‍ കൂടി സമാഹരിക്കുന്നത് എളുപ്പമാക്കി.

നേമത്ത് കെ. മുരളീധരന്‍ വന്നതോടെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായും കൈപ്പത്തി ചിഹ്നത്തിലേക്ക് തിരിച്ചെത്തിയത് ശിവന്‍കുട്ടിയുടെ വിജയത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. കെ. കരുണാകരന്റെ മകന്‍ വന്നാല്‍ ലഭിക്കുന്ന ഉറപ്പുള്ള ന്യൂനപക്ഷ വോട്ടുകള്‍ കൂടി ശിവന്‍കുട്ടിയിലേക്കു പോയതായി കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ വിലയിരുത്തുന്നുണ്ട്.

ബി.ജെ.പിയെ ആരു തടുക്കുമെന്ന മത്സരത്തില്‍ വിശ്വാസം നേടിയെടുക്കാന്‍ പിണറായിവിജയനു കഴിഞ്ഞു. കുമ്മനത്തിനുവേണ്ടി ബി.ജെ.പി കൈമെയ് മറന്നു പ്രവര്‍ത്തിച്ചിട്ടും നേമത്ത് ആദ്യം താമര വിരിയിച്ച ഒ. രാജഗോപാലിന്റെ പിണറായി അനുകൂല നിലപാടുകളും ശിവന്‍കുട്ടിക്ക് നിര്‍ണ്ണായകമായി. പിണറായി വിജയന്റെ 'പ്ലാനിങ്' പിടികിട്ടാതെ പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു വഴിയൊരുക്കുന്ന കാരണങ്ങളിലൊന്ന് എന്നു പറയേണ്ടിവരും.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ 'മേയര്‍ ബ്രോ'യെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതും ഇതേ പ്ലാനിങ്ങിന്റെ ഫലമായിരുന്നു. രണ്ടാം പ്രളയകാലത്ത് തലസ്ഥന ജില്ലയിലെ കലക്ടര്‍ അവധിയില്‍ പോയതിനു പിന്നാലെ 'മേയര്‍' കാര്യങ്ങള്‍ ഏറ്റെടുത്തതും പ്രളയസഹായ വിതരണത്തിലൂടെ കേരളത്തിന്റെ ശ്രദ്ധനേടിയതുമെല്ലാം ഇതേ പ്ലാനിങ്ങിന്റെ ഫലമായിരുന്നു.

ആദ്യ പ്രളയകാലത്ത് കളക്ടറായിരുന്ന കെ. വാസുകി നേടിയെടുത്ത കൈയടി രണ്ടാം പ്രളയകാലത്ത് മേയര്‍ വി.കെ. പ്രശാന്ത് നേടിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ് കരുതിയിരുന്നില്ല, വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി 'മേയര്‍ ബ്രോ' ഉയര്‍ന്നുവരുമെന്ന്. അതുകൊണ്ടു തന്നെ പ്രളയകാലത്ത് മുങ്ങിയ കളക്ടര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നിട്ടും കോണ്‍ഗ്രസ് ഒരു വിമര്‍ശനവും ഉന്നയിച്ചില്ല, പ്രതികരിച്ചില്ല.

കെ. മുരളീധരന്റെ മണ്ഡലത്തില്‍ ചുമ്മാ ജയിച്ചുകയറാമെന്നു നിനച്ചിരുന്ന കോണ്‍ഗ്രസിന്് പ്രളയകാലത്തെ മികച്ച പ്രകടനത്തിലൂടെ ജനമനസില്‍ ഇടംനേടിയ മേയര്‍ ബ്രോക്കു മണ്ഡലം വച്ചു മാറേണ്ടിയും വന്നു. തോറ്റു തുന്നംപാടിയ കോണ്‍ഗ്രസിന്റെ മേല്‍ ബി.ജെ.പി. ബാന്ധവമെന്ന പേരുദോഷം കൂടി ചാര്‍ത്തിക്കൊടുക്കുന്ന പിണറായി വിജയന് ഇനിയും ലക്ഷ്യങ്ങളുണ്ട്.

ഇനി കോണ്‍ഗ്രസിനും ബിജെപിക്കും കേരളത്തില്‍ രക്ഷപ്പെടണമെങ്കില്‍ ജനങ്ങളുടെ ഇടയിലിറങ്ങി പ്രവര്‍ത്തിക്കുകയും പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും 'പ്ലാനിങ്ങ്' നേരത്തെ പിടികിട്ടുകയും വേണം. അതിനു കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍  (47 minutes ago)

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (1 hour ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (1 hour ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (1 hour ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (2 hours ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (3 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (3 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (3 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (3 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (4 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (4 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (4 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (4 hours ago)

Malayali Vartha Recommends