അനൂപിന്റെ കാമുകി ഇഷയെ തിരഞ്ഞ് സോഷ്യൽമീഡിയ... സീരിയല്‍ നടിയാണോ? ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒളിഞ്ഞിരിക്കുന്ന കാമുകിയെ പുറത്ത് കൊണ്ടുവരുമെന്ന് ആരാധകർ....
സീത കല്യാണം എന്ന ജനപ്രിയ പരമ്ബരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് അനൂപ് കൃഷ്ണന്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ് 3യിലെ ഒരു മത്സരാര്‍ത്ഥികൂടിയാണ് താരം.
കഴിഞ്ഞ ദിവസം അനൂപിനെ പിറന്നാള്‍ ഷോയില്‍ ആഘോഷിച്ചിരുന്നു. അനൂപിന് വീട്ടുകാരും സുഹൃത്തുക്കളും ആശംസയുമായി എത്തിയതിനൊപ്പം കാമുകിയും ആശംസ അറിയിച്ചിരുന്നു.
നീണ്ട നാളുകള്‍ക്കൊടുവില്‍ കാമുകിയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അനൂപ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ അനൂപിന്റെ പ്രണയമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
തന്റെ കാമുകിയുടെ പേര് ഇഷ എന്നു മാത്രമാണ് അനൂപ് പറഞ്ഞത്. ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് തുറന്ന് സംസാരിക്കാറുണ്ടായിരുന്നു, ഒരിക്കല്‍ സന്ധ്യയോട് തന്റെ കാമുകി മീന്‍ കഴിക്കില്ലെന്ന് അനൂപ് പറഞ്ഞിരുന്നു.
മീന്‍ വെട്ടുന്നതിനെ ചൊല്ലി സന്ധ്യ ഫിറോസ് വഴക്ക് നടക്കുമ്ബോഴാണ് ഇതിനെ കുറിച്ച് താരം പറഞ്ഞിരുന്നത്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുമ്ബോള്‍ താന്‍ നോണ്‍ കഴിക്കാറുണ്ടെന്നും നടന് പറഞ്ഞിരുന്നു.
ആരായിരിക്കും അനൂപിന്റെ കാമുകി ഇഷ എന്ന പെണ്‍കുട്ടി എന്ന തിരക്കിട്ട ചര്‍ച്ചകളിലാണ് ആരാധകര്‍. അത് സീരിയലില്‍ നിന്നുള്ള ഒരാളായിരിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha