നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്; രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതും വളരെ ലളിതമായി തയ്യാറാക്കാന്‍ കഴിയുന്നതുമായ ഒരു പൊടി, ഡോ. രാജേഷ് ശര്‍മ വിശദീകരിക്കുന്നു
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെയിരിക്കേണ്ടത് എന്നത് വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതും വളരെ ലളിതമായി തയ്യാറാക്കാന്‍ കഴിയുന്നതുമായ ഒരു പൊടിയെക്കുറിച്ച് ഡല്‍ഹിയില്‍ നിന്നുള്ള ഡോ. രാജേഷ് ശര്‍മ വിശദീകരിക്കുകയാണ്.
ചേരുവകള്‍
1/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1/2 ടീസ്പൂണ്‍ പെരും ജീരകം
1/4 ടീസ്പൂണ്‍ ജീരകം
1/4 ടീസ്പൂണ്‍ അയമോദകം
1/4 ടീസ്പൂണ്‍ മല്ലി
2 ഗ്രാംബു
1/4 ടീസ്പൂണ്‍ ചുക്ക് പൊടി
എങ്ങനെ ഉണ്ടാക്കാം
ഒരു ചട്ടിയില്‍ പകുതി പെരും ജീരകം, ജീരകം, അയമോദകം, മല്ലി എന്നിവ എടുക്കുക. ഈ ചേരുവകള്‍ 7 മുതല്‍ 10 മിനിറ്റ് വരെ വറുക്കുക. തുടര്‍ന്ന് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇവ പൊടിച്ചെടുക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ചുക്ക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കി എടുക്കുക.
എല്ലാ ദിവസവും ഉറങ്ങുന്നതിനുമുമ്ബ് ഈ പൊടിയുടെ പകുതി ടീസ്പൂണ്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴിക്കുക. ഇത് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്താണെന്ന് നോക്കാം
ജീരകവും അയമോദകവും
അയമോദകവും ജീരകവും നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്, മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ബാക്ടീരിയ, പാരസൈറ്റ്സ് എന്നിവയ്ക്കെതിരെയും പോരാടാനും ഇവ സഹായിക്കുന്നു.
മഞ്ഞള്‍
മഞ്ഞള്‍ ഒരു നല്ല ആന്റിസെപ്റ്റിക് ആണ്. ഇത് ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വര്‍ദ്ധിപ്പിക്കുകയും ഏതെങ്കിലും തരത്തിലുള്ള അണുബാധയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഗ്രാമ്ബുവും പെരും ജീരകവും
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനവ്യവസ്ഥയെ സന്തുഷ്ടമായി നിലനിര്‍ത്തുന്നതിനും ഗ്രാമ്ബു, പെരും ജീരകം എന്നിവ സഹായിക്കുന്നു. നിങ്ങള്‍ക്ക് നല്ല ദഹനവ്യവസ്ഥ ഉണ്ടാക്കാനും അണുബാധകളോട് പോരാടുന്നത് എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.
ചുക്ക് പൊടി
ചുക്ക് പൊടിയില്‍ ഔഷധ ഗുണങ്ങളുള്ള ജിഞ്ചറോളിനെ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുകയും ദഹന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha