Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് സോണിയ ഗാന്ധിക്ക് മുന്നില്‍; തലമുറമാറ്റമില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല; ചര്‍ച്ചകള്‍ സജീവമായി തന്നെ നിലനിര്‍ത്തും

11 MAY 2021 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന് പറയുമ്പോഴും രാജി വച്ച് ഒഴിയാന്‍ ഇരുവരും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരെ ഹൈകമാന്റ് ഇടപെട്ട് നീക്കമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത് നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയത്.

യുഡിഎഫ് കണ്‍വീണറെ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജംബോ കെപിസിസിയും ഡിസിസികളും പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം തുടങ്ങിയവയാണ് കത്തിലെ മറ്റ് ആവശ്യങ്ങള്‍. നേതൃമാറ്റം എന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലും തീരുമാനിച്ചത് നേതൃമാറ്റം പോലെയുള്ള കാര്യങ്ങള്‍ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു.

ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്. പുനസംഘടന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മലയാളിയുടെ ഓര്‍മ്മ ഭരണമാറ്റത്തെക്കുറിച്ചുള്ള ഓര്‍മ്മ കൂടിയാണ്. ഇടതും വലതും മാറിമാറി വരുന്നതിന്റെ ഇടതടവില്ലാത്ത തുടര്‍ച്ച. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ ഡി എഫ് നേടിയ ഭരണത്തുടര്‍ച്ച സമാനതകള്‍ ഇല്ലാത്തതാവുന്നത്.

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഈ പരാജയം കടുത്ത പ്രതിസന്ധിയിലാക്കുന്നത്. തുടര്‍ച്ചയായി 11 തവണ തന്നെ നിയമസഭയിലേക്ക് എത്തിച്ച പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 8504 ആയി കുറഞ്ഞ, യുഡിഎഫിന് ലഭിച്ച ആകെ സീറ്റുകളുടെ എണ്ണം 2016ലെ 47ല്‍ നിന്നും 41 ആയി കുറഞ്ഞ ഈ തിരഞ്ഞെടുപ്പ് ഫലം അതിനാല്‍, കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു തലമുറ മാറ്റത്തിന്റെ സാധ്യതകള്‍ കൂടിയാണ് പറയുന്നത്.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിച്ച് മാറുന്ന കാലത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലാവുന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. നേതാവും അണികളും അവരുടെ ഗ്രൂപ്പും ചേര്‍ന്ന് ഒരു 'പാര്‍ട്ടി' പോലെയും ആ പാര്‍ട്ടികള്‍ ചേര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസും എന്ന മാതൃകയ്ക്ക് ഇനി ആയുസ് ഉണ്ടാവില്ലെന്ന കൃത്യമായ സന്ദേശമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഒരു അഴിച്ചുപണിക്കുള്ള സാധ്യത പോലും പതിറ്റാണ്ടുകളോളം മുടങ്ങിയിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റമെന്ന ആവശ്യം ശക്തമാകുന്നത്. ഈ പരാജയം നല്‍കുന്ന സന്ദേശങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയമായി എങ്ങനെ അതിജീവിക്കും എന്നത് കേരളത്തിന്റെ രാഷ്ട്രീയഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്.

ദേശീയ തലത്തിലും തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ആകെ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തിത്തിലള്ളത്. തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തില്‍ എത്തിയതിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനു മുന്നില്‍ ശക്തമായ ഒരു പ്രതിപക്ഷമാവാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. ബിജെപി എക്കാലവും ഉയര്‍ത്തിയ നയപരിപാടികളോട് ക്രിയാത്മകമായി എതിര്‍പ്പുയര്‍ത്താനോ തങ്ങള്‍ ഒരു ബദല്‍ ആണെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാനോ അവര്‍ക്ക് സാധിക്കാതെപോകുന്നു വെന്നത് വസ്തുതയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (50 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (56 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends