താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്'... തന്തയ്ക്ക് വിളിച്ചതിന് പിന്നാലെ കിടിലൻ മറുപടിയുമായി ശ്രീനിഷ്; ഏറ്റെടുത്ത് ആരാധകർ....
ചലച്ചിത്ര-സീരിയല്‍ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ അവരിടുന്ന പോസ്റ്റുകള്‍ക്ക് അവഹേളനപരമായി കമന്റ് ചെയ്യുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ ഒരു പ്രധാന ദൂഷ്യവശമായി മാറിയിരിക്കുകയാണ്.
നിര്‍ദ്ദോഷകരമായ ചിത്രങ്ങള്‍ക്കും മറ്റുമാണ് പലരും ഈ രീതിയിലെ അനാവശ്യ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ആക്രമണം നേരിട്ടിരിക്കുകയാണ് നടന് ശ്രീനിഷ് അരവിന്ദ്.
ഒരു പ്രതിമയുടെ ഒപ്പമുള്ള സെല്‍ഫി ചിത്രമാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്ഷനില്‍ 'ആളെ മനസ്സിലായോ' എന്ന് ചോദിച്ചിട്ടുണ്ട്.
ഇതിന്റെ താഴെ വന്ന് 'നിന്റെ തന്തയാണോ' എന്ന് അവഹേളനപരമായി ഒരാള്‍ പ്രതികരിച്ചിട്ടുണ്ട്. ശ്രീനിഷ് മറുപടിയും കൊടുത്തു.
അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്' എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ഈ കമന്റിന് നിരവധിപ്പേര്‍ ലൈക് ചെയ്തു.
പക്ഷെ കമന്റ് പാസാക്കിയ ആള് ഇതിനു പ്രതികരിച്ചിട്ടുണ്ട്. 'ഹാവൂ, അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്' എന്നായിരുന്നു അയാളുടെ വിചിത്രമായ മറുപടി!
https://www.facebook.com/Malayalivartha