ഇസ്രയേലിനെ വീണ്ടും ചൊറിഞ്ഞ് ഹമാസ് വീണ്ടും വാങ്ങിക്കൂട്ടുന്നു; ബലൂണ്‍ ബോംബിന് പിന്നിലെ ഗാസയിലേക്ക് ഇസ്രയേലിലേക്ക് വ്യോമാക്രമണം; ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വീണ്ടും; പുതിയ ഇസ്രയേല്‍ സര്‍ക്കാരിന്റെ അസ്ഥിരത മുതലെടുക്കാന്‍ ശ്രമിച്ച ഹമാസിന് സംഭവിച്ചത്
ഇസ്രയേല്‍- ഗാസ മേഖലയില്‍ വീണ്ടും സംഘര്‍ഷം. ഗാസയില്‍ നിന്നും തെക്കന്‍ ഇസ്രയേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബ് പ്രയോഗിച്ചതിന് തൊട്ടുപിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു. ശക്തമായ വ്യോമാക്രമണമാണ് ഗാസയിലെ ഹമാസ് മേഖലയില്‍ ഇസ്രയേല്‍ നടത്തിയത്. തെക്കന്‍ ഗാസ നഗരമായ ഖാന് യൂനസ് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.
ഏതു പ്രതിസന്ധിയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ഇസ്രയേല്‍ സര്‍ക്കാരും വ്യക്തമാക്കി. ഗാസയില്‍ നിന്നുവന്ന ബലൂണുകള്‍ തെക്കന്‍ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.
11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ സംഘര്‍ഷമാണിത്. 11 ദിവസത്തോളം നീണ്ടുനിന്ന അക്രമണത്തില്‍ പാലസ്തീനില്‍ 260 പേരും ഇസ്രയേലില്‍ 13 പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും തകര്‍ന്നിരുന്നു. ഇസ്രയേലില്‍ 12 വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് ശേഷം പുതിയ സഖ്യ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഗാസയ്ക്ക് നേരെയുള്ള ആദ്യ ആക്രമണമാണിത്.
തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയാതിന് പിന്നാലെയാണ് ഇസ്രയേലിന് മേല്‍ ഗാസയില്‍ നിന്നും ആക്രമണം ഉണ്ടായത്. 12 വര്‍ഷം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് അധികാരത്തില്‍ വന്നത് നെതന്യാഹുവിനേത്താള് വലിയ തീവ്ര ദേശീവാദം പിന്തുടരുന്ന നഫ്റ്രി ബെനറ്റായിരുന്നു. ഇത് ഹമാസിന് സൃഷ്ടിച്ച ആശങ്ക വളരെ വലുതാണ്. അധികാരം കൈമാറ്റത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ഹമാസ് ആക്രമണം ഈ ആക്രമണം വ്യക്തമാക്കുന്നതാണ്.
ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നെതന്യാഹുവിന് ഭരണം നഷ്ടമായത്. 59- 60 എന്നിങ്ങനെയാണ് വോട്ട് നില. പുതിയ മന്ത്രിസഭ ഇന്ന് തന്നെ അധികാരമേല്‍ക്കും. മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിര്‍ ലാപ്പിഡും നഫ്റ്റലി ബെനറ്റും തമ്മിലുള്ള കരാര്‍ പ്രകാരം അധികാത്തിലേറിയാല്‍ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബര്‍ വരെയാകും ബെനറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും.
പലസ്തീനുമായുള്ള സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇസ്രയേലില്‍ ഭരണമാറ്റമുണ്ടാകുന്നത്. ജൂതകുടിയേറ്റത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെ ഒട്ടും പ്രതീക്ഷയോടെയല്ല നോക്കിക്കാണുന്നതെന്ന് പലസ്തീന് വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പലസ്തീന് വിഷയത്തിലും ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇസ്രയേലിലെ പുതിയ ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്.
ഇതിനിടെ പുതിയ ഇസ്രയേല്‍ സര്‍ക്കാരിന്റെ അസ്ഥിരത മുതലെടുക്കാനാണ് ഈ ഘട്ടത്തില്‍ ഹമാസ് ശ്രമിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഹമാസിന് തിരിച്ചടി നല്കി കൃത്യമായ മറുപടിയാണ് ഇസ്രയേല്‍ സൈന്യം അവര്‍ക്ക് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha