Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

'എന്റെ പൊന്ന് അനുജത്തിമാരെ, വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ.... ജോലി നേടൂ... ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ...' നടി സരയു മോഹൻ കുറിക്കുന്നു

23 JUNE 2021 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യുന്ന ആത്മഹത്യകൾ ഏവരെയും നടുക്കത്തിലാഴ്ത്തുകയാണ്. ഭർതൃഗൃഹത്തിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യപ്പെടുന്നത് ഏറെ വേദന നല്കുന്നതാണെന്ന് വ്യക്തമാക്കി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ പെൺകുട്ടികൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് നടി സരയു മോഹൻ. ജോലി കിട്ടിയിട്ട് മാത്രം വിവാഹം മതി എന്ന് തീരുമാനത്തിലെത്തണമെന്നും സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഒഴിവാക്കാൻ പഠിക്കണമെന്നും സരയു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

സരയുവിന്റെ വാക്കുകൾ:

ഫെയ്സ്ബുക്കിൽ എഴുതിനിറച്ചിട്ട് കാര്യമൊന്നുമില്ല എന്നറിയാം.... കാരണം യഥാർഥ ജീവിതം ഇവിടെ നിന്ന് മാറിയാണ്... അവിടെ ഇപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി ഓടിതീർന്ന അച്ഛനമ്മാർ ഇപ്പോഴും കണ്ണും നട്ട് കാത്തിരിക്കുകയാണ്, അവരുടെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുന്ന ദിവസത്തിനായി സ്വരുകൂട്ടി വയ്ക്കുകയാണ്....പൊന്നും പണവും കരുതുകയാണ്... അങ്ങനെ ആ ബാധ്യത തീർന്നു എന്ന് ആശ്വസിക്കുന്ന അച്ഛനമ്മാർ... അതാണ് ഏറ്റവും വലിയ പേടി...

പെണ്മക്കളെ പഠിപ്പിച്ചു ഡോക്ടർ ആക്കി, എൻജിനീയർ ആക്കി എന്നൊക്കെ വിവാഹനാൾ വരെ വാതോരാതെ പറഞ്ഞിരുന്ന അവർ, ഒരു വർഷത്തിനപ്പുറം പുളകം കൊള്ളുന്നു, ഓഹ്.... കുഞ്ഞൊക്കെ ആയതിൽ പിന്നെ അവൾ പോയില്ല... ഇനിയിപ്പോ അവന്റെ കാര്യവും കുഞ്ഞിന്റെ കാര്യമൊക്കെ നോക്കണ്ടേ...! വിവാഹക്കമ്പോള വാതിൽ വരെ എത്താനേ വിദ്യാഭാസവും ജോലിയും പെൺകുട്ടികൾക്ക് ആവശ്യമായി വരുന്നുള്ളു....

എന്റെ പൊന്ന് അനുജത്തിമാരെ, വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ.... ജോലി നേടൂ... ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ...

കുറഞ്ഞത് ഒരു വർഷമെങ്കിലും അവനവൻ സമ്പാദിക്കുന്ന പണം കൊണ്ട്, ജീവിക്കൂ, ഇഷ്ടമുള്ളതെല്ലാം വാങ്ങൂ, യാത്ര പോകൂ, അതിപ്പോ എറണാകുളത്തുന്ന് അതിരപ്പള്ളി വരെ ആണെങ്കിലും.... അപ്പോൾ നിങ്ങൾക്ക് കൈവരിക്കാൻ സാധിക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട്... ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്...വീട്ടുകാരോട് പറയൂ, എന്നെ വിൽക്കാൻ പറ്റില്ലെന്ന്.... ജോലി കിട്ടി, 2 കാശ് കയ്യിൽ വന്നപ്പോൾ അഹങ്കാരി ആയെന്ന് കേട്ടേക്കാം... ഒരു വിഷയവുമില്ല...

തൂങ്ങി ആടുന്നതിനേക്കാൾ നല്ലതാണ് തന്റേടി എന്ന വിശേഷണം.... വിവാഹത്തിലേക്ക് എത്തുന്ന പ്രണയം എല്ലാ ജീവിതത്തിലും ഉണ്ടാവണം എന്നില്ല, എന്നാലും പേപ്പറിലെ മാട്രിമോണിയൽ കോളത്തിലും, മാട്രിമോണിയൽ സൈറ്റുകളിലും ജാതിയും ജോലിയും പത്രാസും നിരത്തി വിളമ്പി ഇരയെ കാത്തിരിക്കുന്നവരിൽ നിന്ന് മാറി ഏതേലും കോണിൽ മുന്നോടുള്ള ജീവിതം പങ്കിടാൻ ഒരു കൂട്ടുകാരിയെ തേടുന്നവരെ സ്വയം കണ്ടെത്താൻ നോക്കൂ... ടിക്ടോക്കിൽ സർവാഭരണ ഭൂഷിത ആയി പട്ടുടുത്ത് 30 സെക്കൻഡ് സ്ലോമോഷനിൽ തിരിയുന്നതല്ല ജീവിതം

..

അത് കൊണ്ട് ദയവ് ചെയ്ത്

• ജോലി കിട്ടിയിട്ട് മാത്രം വിവാഹം എന്ന് തീരുമാനിക്കൂ

• അത്‌ പ്രായം 25 ആയാലും 35 ആയാലും

• നയാ പൈസ കൊടുക്കുന്ന പരിപാടി ഇല്ലെന്ന് മാത്രമല്ല, അത്‌ ചോദിച്ചാൽ തന്നെ അയാളോട് ശരിയെന്നാൽ ചേട്ടൻ ചെല്ല് എന്ന് പറയാനും പറ്റണം

(സത്യമായും അയാൾക്ക് നിങ്ങളോട് ഒരു പ്രേമവും ഇല്ല, ഒരു കോപ്പും ഇല്ല )

• 25 വയസ്സിന് മുന്നേ വിവാഹം എന്ന ചിന്ത ഉപേക്ഷിക്കൂ, ഏട്ടാ എന്നും വിളിച്ചു പുറകേ നടക്കുന്നതിനെക്കാൾ മികച്ചൊരു ലോകം പുറത്തുണ്ട്

• പങ്കാളിയെ ഉറപ്പിച്ചാൽ ഒരു 6 മാസം എങ്കിലും ഇടപഴകിയതിന് ശേഷം ‘സേവ് ദ് ഡേറ്റ്’ എന്ന് നാട്ടുകാരോട് പറയാം ( ശേഷവും ഇയാൾ തന്നെ വേണമെന്ന് തോന്നിയാൽ )

• വിവാഹ ചിലവുകൾ സ്വയം ഏറ്റെടുക്കൂ (അപ്പോൾ നിങ്ങൾ തന്നെ വെട്ടികുറയ്ക്കും പല ആർഭാടവും )

• വിവാഹത്തിന് ലോൺ എടുക്കില്ല എന്ന് ഉറപ്പിക്കൂ (ലോൺ എടുത്ത് തീറ്റിക്കണ്ട അത്ര ആളുകൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു റോളും ഇല്ല )

• നെറ്റിപ്പട്ടം കെട്ടിയത് പോലെ ഒരുങ്ങില്ല എന്ന് തീരുമാനിക്കൂ (കണ്ട് കണ്ട് അറച്ചുതുടങ്ങി )

• കല്യാണത്തിന് മുന്നെ ചെക്കൻവീട്ടുകാർ മുഴുവൻ വീട് കണ്ട്‌ ബോധിച്ചു പോയാലും ഇല്ലെങ്കിക്കും, ചെക്കന്റെ വീട്ടിൽ ഒന്ന് പോവുക തന്നെ ആകാം...

• മനോഹരമായ ഒരു ഘട്ടത്തിലേക്ക് ജീവിതം കടക്കുമ്പോൾ, അത്‌ ആഘോഷിക്കണോ എന്നത് വ്യക്തിപരമായ കാര്യം തന്നെയാണ്..

• എന്നാൽ സ്വന്തമായി സാമ്പാദിച്ച പണത്താൽ മാത്രം വിവാഹം എന്ന് തീരുമാനിക്കുമ്പോൾ, ആഡംബരത്തിനും ആഘോഷത്തിനും ഇടയിലെ അതിർ വരമ്പ് സ്വയം നിശ്ചയിക്കാം...

• മേക്കപ്പ്, ഫോട്ടോഗ്രഫി, സ്റ്റേജ്, ഇവന്റ്, ഡ്രസ്സ്‌ തുടങ്ങി വിവാഹങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന തൊഴിൽ മേഖലകൾ തന്നെയുണ്ട്, അവർക്ക് തൊഴിലും നമുക്ക്‌ ജീവിതത്തിന്റെ അടുത്ത ഘട്ടവും ഉണ്ണാൻ വരുന്നവർക്ക് അന്നത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്സും മാത്രമാണ് നമ്മുടെ വിവാഹം

• കല്യാണം കഴിഞ്ഞും ജോലി ചെയ്യുക

• ഏത് ദിവ്യ പ്രേമം ആണേലും ഒരു സിംഗിൾ ബാങ്ക് അക്കൗണ്ട് മെയ്ന്റെയൻ ചെയ്യുക

• കല്യാണം കഴിഞ്ഞ ഉടൻ fb യിലും ഇൻസ്റ്റയിലും അച്ഛന്റെ പേര് തട്ടി കളഞ്ഞ് കെട്ട്യോന്റെ പേര് ചേർത്ത് പുളകം കൊള്ളാതിരിക്കുക, അറിയാതെയുള്ള അടിയറവ് പറയൽ മാത്രമാണത്. അവിടെയെങ്ങും ഒരു സ്നേഹവും ഇല്ല....അല്ല!കെട്ട്യോൻ നിങ്ങളുടെ പേര് വാലെ തൂക്കിയോ?

• സിനിമ നടികൾ രാവിലെ എണീറ്റത് മുതൽ എന്ത് ചെയ്തു എന്നതും ഏത് ക്രീം തേച്ചു എന്നതും കണ്ടിരിക്കുന്നതിനൊപ്പം, വാർത്തകൾ വായിക്കുക, ലോകം മാറുന്നതും ചുറ്റും നടക്കുന്നതും അറിയുക

• ജോലിയും സ്റ്റാറ്റസ്സും നോക്കി കെട്ടിയിട്ട്, പ്ലാക്കാർഡും പിടിച്ച് നടക്കാൻ പറ്റില്ല, അയാൾ കൈ പിടിച്ച് നടന്നാൽ നിങ്ങൾക്ക് കൊള്ളാം

• ഒന്ന് മാറി നിൽക്കാൻ, സ്വന്തം വീട്ടിൽ പോകാൻ പറ്റുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം ഒരു സുഹൃത്തെങ്കിലും ഉണ്ടായിരിക്കുക (അങ്ങനെ സമ്മതിക്കാത്ത വീട്ടുകാർക്ക് വേറെ ക്ലാസ്സ്‌ കൊടുക്കാം )

• സമൂഹത്തെ ഭയന്ന് ചെയ്യാതിരിക്കുന്ന കാര്യങ്ങളിൽ ഒരെണ്ണം ചെയ്യുക!

• പിന്നെ ശീലം ആയിക്കോളും!!!

• അച്ഛൻ, അമ്മ അച്ഛമ്മ അമ്മമ്മ സെന്റിമൻസുകൾ ഉണ്ട് -അതിൽ പെട്ട് അവർക്ക് കല്യാണപെണ്ണായി കാണാൻ മാത്രം ചാടികേറി കെട്ടിയിട്ട് അവർ ഇപ്പോഴും സീരിയലും കണ്ടിരിക്കുകയും നിങ്ങൾ കയറിൽ തൂങ്ങി ആടുകയും ചെയ്യരുത്...

• എല്ലാത്തിലും ഉപരി ആയി വിവാഹം ഒരു നിർബന്ധം അല്ലേയല്ല എന്ന് കൂടെ തിരിച്ചറിയൂ

ഇതൊക്കെ പറയാൻ എളുപ്പമാണ്, പ്രാക്ടിക്കൽ ലൈഫിൽ ബുദ്ധിമുട്ടാണ് എന്നൊന്നും പറഞ്ഞു ആരും വരണ്ട...ഒരു കുന്തവും ഇല്ല, മറ്റുള്ളവർ ചെയ്യട്ടെ, എനിക്ക് വയ്യ എന്നോ, അല്ലേൽ അത് കഴിഞ്ഞ് നോക്കാം എന്നോ ആകരുത് എന്നെ ഉള്ളൂ, നിങ്ങളൊക്കെ എത്ര മിടുക്കികൾ ആണ് പെൺകുട്ടികളെ? ഇനിയുമെങ്കിലും ഒന്ന് മാറിചിന്തിക്കൂ...

നല്ല കുട്ടികൾ പട്ടം കിട്ടിയവർ കഴുക്കോലിൽ ആടുമ്പോൾ തന്റേടികൾ തിരിച്ചൊന്ന് കൊടുത്തിട്ട് തനിച്ചോരു ലോകം തീർത്താർത്തു ചിരിച്ചു!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 minutes ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (33 minutes ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (1 hour ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (1 hour ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (1 hour ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (1 hour ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (1 hour ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (1 hour ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (2 hours ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (2 hours ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends