കുട്ടിയെ മുടിവെട്ടിതരാം എന്നു പറഞ്ഞ് തന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം! പത്ത് വയസ്സുകാരനെപോലും വെറുതെ വിടാതെ കാമവെറി... പാലക്കാട് ബാര്‍ബര്‍ ഷോപ്പ് ഉടമ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാര്‍ബര്‍ ഷോപ്പ് ഉടമ അറസ്റ്റില്‍.
കുലുക്കല്ലൂര്‍ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീര്‍ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. നാട്യമംഗലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് മുഹമ്മദ് ബഷീര്‍.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇയാള്‍ കുട്ടിയെ മുടിവെട്ടിതരാം എന്നു പറഞ്ഞ് തന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം നടത്തുകയായിരുന്നു.
പോക്സോ കേസില്‍ ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha