ഏഴര വര്‍ഷത്തിന് ശേഷം ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നു...!! ചൈനീസ് ഭാഷക്ക് പിന്നാലെ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി "ദൃശ്യം";
മലയാളികളുടെ പ്രിയങ്കരമായ സിനിമ ദൃശ്യം അതിരുകള്‍ കടന്ന് പറക്കുകയാണ്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് അറിയിച്ചത്.
റിലീസ് ചെയ്ത് ഏഴര വര്‍ഷത്തിന് ശേഷമാണ് ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നത്. പാപനാശം എന്ന പേരില്‍ തമിഴില്‍ കമല്‍ഹാസനെ നായകനാക്കിയും ദൃശ്യം എന്ന പേരില്‍ തെലുങ്കില്‍ വെങ്കിടേഷ് നായകനാകും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞത് ഇങ്ങനെ, ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്.
ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്.
മോഹന്‍ലാല്‍ സര് അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു.
https://www.facebook.com/Malayalivartha