മികച്ച നടിക്കുള്ള സൈമ അവാര്‍ഡ് ലേഡി സൂപ്പര്‍സ്റ്റാറിന്... മികച്ച മലയാള നടനുള്ള പുരസ്കാരം മോഹന്‍ലാലിന്....
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സില്‍ (സൈമ) താരമായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യയര്‍.
മലയാളത്തിന് പുറമെ തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജുവാണ്. താരം തന്റെ ഫേസ്ബുക് പേജില്‍ പേജില്‍ നന്ദിയറിയിച്ചു.
മോഹന്‍ലാലിനാണ് മികച്ച മലയാള നടനുള്ള പുരസ്കാരം. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിനാണ് മോഹന്‍ലാലിന് പുരസ്കാരം ലഭിച്ചത്.
ഇതേ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. അസുരനിലെ പ്രകടനത്തിനാണ് തമിഴിലെ പുരസ്കാരം. അസുരനില്‍ നായകനായ ധനുഷ് തമിഴിലെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.
https://www.facebook.com/Malayalivartha