വരുന്നത് 2000 കോടി, 1000 കോടി കള്ളപ്പണം
കേരളത്തിലെ സാമുദായിക-ആദ്ധ്യാത്മിക സംഘടനകള്‍ക്ക് ഓരോ വര്‍ഷവും വിദേശത്ത് നിന്ന് ലഭിക്കുന്നത് രണ്ടായിരം കോടി. ഇതില്‍ കള്ളപ്പണമായി എത്തുന്നത് ആയിരം കോടി.
കേരളത്തില്‍ 2400 സന്നദ്ധ സംഘടനകള്‍ക്കാണ് വിദേശത്ത് നിന്ന് സംഭാവനകള്‍ ലഭിക്കുന്നത്. ഇത്രയും പേര് വിദേശ സംഭാവന സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മാതാ അമൃതാനന്ദമയീ മഠം ഉള്‍പ്പെടേയുള്ള സംഘടനകള്‍ 2011-12 കാലത്തെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കാരന്തൂര്‍ മര്‍ക്കസും, ബിലീവിയേഴ്സ് ചര്‍ച്ചും ഉള്‍പ്പെടെ 1586 സംഘടനകള്‍ ആഭ്യന്തര മന്ത്രാലയത്തിന് കണക്കു നല്‍കിയിട്ടുണ്ട്.
കണക്ക് സമര്‍പ്പിക്കാത്തത് കുറ്റകരമായ വീഴ്ചയാണ്.2010-11 സാമ്പത്തിക വര്‍ഷം ചട്ടം ലംഘിച്ചതിന് 450 സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കണക്ക് നല്‍കാത്ത സംഘടനകള്‍ക്കെതിരെ നിയമ നടപടിക്ക് വ്യവസ്ഥയുണ്ട്. സംഭാവനയുടെ രണ്ടു ശതമാനമോ 10,000 രൂപയോ പിഴ ഈടാക്കാം.
കണക്ക് വെളിപ്പെടുത്താത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്.യഥാര്‍ത്ഥ കണക്ക് വെളിപ്പെടുത്തുകയാണെങ്കില്‍ അത് സംഘടനകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചേക്കും. സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളായുള്ള സംഘടനകള്‍ക്കാണ് വിദേശത്ത് നിന്നും വന്‍തുക സംഭാവന വരുന്നത്.
25,000 സംഘാടനകള്‍ ഇന്ത്യയില്‍ വിദേശസംഭാവന സ്വീകരിക്കുന്നുണ്ട്. ഇപ്രകാരം 15,000 കോടിയാണ് ഓരോ വര്‍ഷവും കേരളത്തിലെത്തുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ സമുദായ സംഘടനകള്‍ ലാഭകരമായ രീതിയില്‍ വ്യവസായങ്ങളും നടത്തുന്നുണ്ട്. ആശുപത്രികള്‍,സ്കൂളുകള്‍ തുടങ്ങിയവയാണ് അവ. ടെലിവിഷന്‍ ചാനല്‍ നടത്തുന്ന ആദ്ധ്യാത്മിക സംഘടനകളുമുണ്ട്. ഇത്തരം സംഘടനകള്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കും എന്ന ഉറപ്പിലാണ് വിദേശത്ത് നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നത്.
സോണിയാഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രെസ്റ്റും വിദേശ സംഭാവനകളുടെ കണക്ക് വെളിപ്പെടുത്താത്ത സംഘടനകളില്‍ ഉള്‍പ്പെടുന്നുണ്ട്. കേരളത്തില്‍ കൊച്ചി സര്‍വകലാശാല ഉള്‍പ്പെടേയുള്ള ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും കണക്ക് വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha