യു. എന്‍. റിപ്പോര്‍ട്ട് മലയാളി പെണ്‍കുട്ടികള്‍ ഗള്‍ഫില്‍ വേശ്യാവൃത്തിക്ക്
ഗള്‍ഫില്‍ വേശ്യാവൃത്തിക്കായി മലയാളി പെണ്‍കുട്ടികളെ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന വിവരം യുണൈറ്റഡ് നാഷന്‍സ് പുറത്തു വിട്ടു. യുണൈറ്റഡ് നാഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈം പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
നിര്‍ദ്ദനരായ സ്ത്രീകളെയാണ് വ്യഭിചാരത്തിനായി ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഏജന്റിന് ആളൊന്നിന് 25,000 രൂപയും വിമാനടിക്കറ്റുമാണ് ഗള്‍ഫിലെ ഏജന്റുമാര്‍ നല്‍കുന്നത്. വീട്ടുജോലിക്കെന്ന വ്യാജേനയാണ് അടുത്തകാലം വരെ പെണ്‍കുട്ടികളെ ഗള്‍ഫില്‍ കൊണ്ടു വന്ന് വ്യഭിചാരത്തിന് നല്‍കിയിരുന്നത്. എന്നാല്‍ വീട്ടു ജോലിക്കുള്ള വിസ കര്‍ശനമാക്കിയതോടെ ഹോട്ടലുകളിലെ സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരികള്‍ എന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലെ വിമാനത്താവളങ്ങള്‍ മനുഷ്യകടത്തുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണത്തിലായതോടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കടത്തുന്നത്. കോയമ്പത്തൂര്‍, ഹൈദരാബാദ്, മുബൈ വിമാനത്താവളങ്ങളില്‍ നിന്നും മനുഷ്യകടത്ത് നടത്തുന്നുണ്ട്. കുടുംബത്തിനകത്തും പുറത്തും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ലൈംഗിക ചൂഷണം പുതിയ കെട്ടിലും മട്ടിലും അരങ്ങേറുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സെക്സ് ടൂറിസം, സാംസ്കാരിക സെക്സ്, നീലച്ചിത്രം തുടങ്ങിയ പുതിയ തരം സെക്സ് ചൂഷണങ്ങളും കേരളത്തില്‍ അരങ്ങേറുന്നതായി യു. എന്‍. റിപ്പോര്‍ട്ട് പറയുന്നു.
കുട്ടികളെ ചൂഷണത്തിന് വിധേയമാക്കുന്നത് കേരളത്തില്‍ ഒരു സാധാരണ സംഭവമാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. അനാഥാലയങ്ങളിലേക്കാണെന്ന് പറഞ്ഞ് കേരളത്തിലേക്ക് വന്‍തോതില്‍ കുട്ടികളെ കൊണ്ടുവരുന്നുണ്ട്. ഇവരെ ഹോട്ടലുകളിലും, ഫ്ളാറ്റുകളിലും ജോലിക്ക് ഉപയോഗിക്കും.
മണിപ്പൂരില്‍ നിന്നും വയനാട്ടിലെ അനാഥാലയത്തിലേക്ക് കൊണ്ടു വന്ന 21 കുട്ടികളുടെ കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. നാഗാലാന്റ്, മണിപ്പൂര്‍, ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വരുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം അനാഥാലയങ്ങളുടെ ലക്ഷ്യം ധനസമ്പാദനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha