Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായുടെ രഹസ്യ അറ മാന്തി പൊളിച്ചു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം..വീണയ്ക്കായി സുരക്ഷയൊരുക്കി അച്ഛനും പാർട്ടിയും...


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..

നൂറ്റാണ്ട്‌ പഴക്കമുള്ള ഡാം നിലനില്‍ക്കുന്നത്‌ പ്രാര്‍ത്ഥന കൊണ്ടും കൂടി, ഏത്‌ സമയവും മഴവെള്ള പാച്ചിലിനെ പ്രതീക്ഷിക്കുന്ന ഒരു ജനതയുടെ കണ്ണീരാരു കേള്‍ക്കാന്‍?

09 AUGUST 2013 12:37 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജീവിക്കാനായുള്ള പരക്കം പാച്ചിലിലാണ്‌ മുല്ലപ്പെരിയാര്‍ നിവാസികള്‍. അന്തര്‍ നദീജല തര്‍ക്കങ്ങള്‍ ഒരു ജനതയുടെമേല്‍ കരിനിഴലായി വീഴുമ്പോള്‍ എല്ലാവരും നിസ്സഹായരാണ്‌. വാദപ്രതിവാദങ്ങളുടെ ഇടയില്‍ പാഞ്ഞെത്തിയ ശക്തമായ മഴ മധ്യകേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. ഇനിയെത്ര മഴകള്‍ കഴിഞ്ഞാലാണ്‌ ഡാമുകളുടെ മുതുമുത്തശിയായ മുല്ലപ്പെരിയാറിന്‌ മോക്ഷം കിട്ടുക."തമിഴ്‌നാടിനു ജലം-കേരളത്തിന്‌ സുരക്ഷ" എന്നമുദ്രാവാക്യം ഇടയ്‌ക്കെപ്പോഴോ പൊങ്ങിവന്നെങ്കിലും കേസും തര്‍ക്കങ്ങളുമായി മുല്ലപ്പെരിയാര്‍ നീണ്ടുപോയി.

ഒരിക്കല്‍ കത്തിക്കയറിയ മുല്ലപ്പെരിയാര്‍ വിഷയം ഇടയ്‌ക്കെപ്പോഴോ മലയാളികള്‍ മറന്നു പോയി. എന്നാല്‍ ഇപ്പോള്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ വിഷയവും കനത്തു. ശക്തമായി പെയ്‌ത മഴയില്‍ ഡാമിലെ ജലനിരപ്പ്‌ 135 കവിഞ്ഞു. മഴ ഒന്നുകൂടി കനത്താല്‍ അനുവദനീയമായ സംഭരണശേഷിയായ 136ലെത്താന്‍ താമസമുണ്ടാകില്ല.

ഇടുക്കി,എറണാകുളം,കോട്ടയം ആലപ്പുഴ എന്നീ ജില്ലകളിലെ 40 ലക്ഷം വരുന്ന ജനതയ്‌ക്കുമേല്‍ വന്‍ ദുരന്ത ഭീഷണി ഉയര്‍ത്തി കാലങ്ങളായി മുല്ലപ്പെരിയാര്‍ ഡാം തലനിവര്‍ത്തി നില്‍ക്കുകയാണ്‌. ജലനിരപ്പ്‌ ഉയര്‍ന്നതോടെ ഡാമിന്റെ പലഭാഗങ്ങളിലും പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതോടെ സമീപ വാസികളുടെ ആശങ്ക പതിന്‍മടങ്ങ്‌ വര്‍ധിച്ചു.

118 വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ പണി പൂര്‍ത്തിയായത്‌. അതും വേണ്ടത്ര പഠനങ്ങള്‍ നടത്താതെ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച്‌. കൃത്യമായി പഠനങ്ങള്‍ നടത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിക്കപ്പെട്ട ഡാമുകളുടെ ആയുസ്സുപോലും അറുപതു മുതല്‍ എഴുപത്‌ വര്‍ഷം വരെ ആയിരിക്കെയാണ്‌ നൂറുവര്‍ഷം കഴിഞ്ഞും മുല്ലപ്പെരിയാര്‍ നിലനില്‍ക്കുന്നത്‌.

നൂറിലധികം വര്‍ഷത്തെ പഴക്കമുള്ള നാലു ഡാമുകളാണ്‌ ലോകത്താകമാനം ഉള്ളത്‌. മറ്റുമൂന്നു ഡാമുകളുടേയും സംഭരണശേഷി പകുതിയായി നിജപ്പെടുത്തിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന്‌ ഒരു വിലയും കല്‍പിക്കാതെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡാമിന്റെ സംഭരണശേഷി ഇനിയും വര്‍ധിപ്പിക്കാമെന്നുമാണ്‌ തമിഴ്‌നാട്‌ വാദിക്കുന്നത്‌.

കേരളത്തില്‍ തന്നെ ഉത്ഭവിച്ച്‌ കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണ്‌ മുല്ലപ്പെരിയാര്‍. അതില്‍ തമിഴ്‌നാടിന്‌ ഒരവകാശവും ഇല്ല എന്നിരിക്കെയാണ്‌ കേരളത്തിന്‌ ഡാമിന്റെ കാര്യത്തില്‍ എന്തവകാശമെന്നും ഡാം തങ്ങളുടേതാണെന്നും തമിഴ്‌നാട്‌, സുപ്രീം കോടതിയില്‍ പറഞ്ഞത്‌.

സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ തിരുവിതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദം മൂലം ഒപ്പുവെച്ച കരാര്‍ പ്രകാരം ജലസേചന ആവശ്യത്തിന്‌ മാത്രമേ തമിഴ്‌നാടിന്‌ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി തമിഴ്‌നാട്‌ ഈ ജലം ഉപയോഗിച്ച്‌ വൈദ്യൂതി ഉല്‍പാദനവും ആരംഭിച്ചു. ബ്രിട്ടീഷ്‌ ഭരണം അവസാനിച്ചതോടെ അവര്‍ ഉണ്ടാക്കിയ മറ്റെല്ലാ കരാറുകളും റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം കാണിച്ചത്‌ വലിയ മണ്ടത്തരമായി. തമിഴ്‌ സഹോദരന്‍മാരോട്‌ കാണിച്ച കരുണയ്‌ക്ക്‌ കേരളത്തിന്‌ കിട്ടിയത്‌ വന്‍തിരിച്ചടികള്‍ മാത്രം.

1970ല്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം തമിഴ്‌നാടിന്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുവാനുള്ള അനുമതിയും നല്‍കുകയുണ്ടായി. ഈ കരാര്‍ മറയാക്കി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ തമിഴ്‌നാടിന്‌ സാധിച്ചു. രാഷ്ട്രീയ ലാഭത്തിനായി തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ വളരെ വിദഗ്‌ധമായി കരുക്കള്‍ നീക്കി. അതിന്റെ ഫലമായി കോടതികളില്‍ നിന്ന്‌ അനുകൂല വിധികള്‍ സമ്പാദിക്കാനും തമിഴ്‌നാടിന്‌ കഴിഞ്ഞു. ഈ തിരിച്ചടിക്ക്‌ മാറിമാറി വന്ന കേരളത്തിലെ സര്‍ക്കാരുകള്‍ക്കും വലിയ പങ്കാണുള്ളത്‌. മുല്ലപ്പെരിയാര്‍ വിഷയത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കോടതിയില്‍ എടുത്തു കാട്ടുന്നതില്‍ പലപ്പോഴായി കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു.

സുപ്രീം കോടതിയില്‍ മുല്ലപ്പരിയാര്‍ വിഷയത്തില്‍ അന്തിമവാദം നടക്കുകയാണ്‌. കേരളം ചൂണ്ടിക്കാട്ടിയ തെളിവുകള്‍ പരിശോധിക്കാതെ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിലപാട്‌ ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്‌ക്കാണ്‌ പ്രാധാന്യമെന്നും, ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന്‌ അവകാശമുണ്ടെന്നും അന്തിമവാദത്തിനിടെ കോടതി പറഞ്ഞു. പരമോന്നത കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ശുഭസൂചനയായാണ്‌ കേരളം കാണുന്നത്‌. ഏത്‌ സമയത്തും മഴവെള്ള പാച്ചിലിനെ പ്രതീക്ഷിച്ചു ജീവിക്കുന്ന നാലുജില്ലകളിലെ 40 ലക്ഷംവരുന്ന ജനങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ക്ക്‌ വൈകാതെ പരിഹാരം ഉണ്ടാകുമെന്ന്‌ പ്രത്യാശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർണ്ണായക വിവരങ്ങൾ കിട്ടി  (2 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (13 minutes ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (50 minutes ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (56 minutes ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (1 hour ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (1 hour ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (1 hour ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (1 hour ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (2 hours ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (2 hours ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (2 hours ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (3 hours ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (3 hours ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (3 hours ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (3 hours ago)

Malayali Vartha Recommends