ഗുജറാത്തിൽ ആകാശത്തുനിന്നും ലോഹപ്പന്തുകൾ വീണു...! വിചിത്രമായ കറുപ്പും വെള്ളിനിറവും വരുന്ന ലോഹപ്പന്തുകൾ വയലുകളിൽ ചിതറിക്കിടക്കുന്നതായി കണ്ടെത്തി ഗ്രാമവാസികൾ, ഒടുവിൽ ആ സത്യാവസ്ഥ പുറത്ത്...!
ഗുജറാത്തിൽ ആകാശത്തുനിന്നും ലോഹപ്പന്തുകൾ വീണതായി റിപ്പോർട്ടുകൾ. സുരേന്ദ്രനഗർ ജില്ലയിലെ സൈല ഗ്രാമത്തിലാണ് സംഭവം.ഗ്രാമനിവാസികളാണ് ആകാശത്ത് നിന്ന് ഒന്നോ അതിലധികമോ ലോഹപ്പന്തുകൾ വീണതായി കണ്ടെത്തിയത്. ലോഹശകലങ്ങൾ വയലുകളിൽ ചിതറിക്കിടക്കുന്നതായും ഗ്രാമവാസികൾ കണ്ടെത്തി.അസ്വഭാവികത തോന്നിയതോടെ ആളുകൾ ആകെ പരിഭ്രാന്തരായി.
സുരേന്ദ്രനഗർ ജില്ലയെ കൂടാതെ ആനന്ദ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങൾക്കൊപ്പം ഖേദ ജില്ലയിലെ ഉമ്രേത്തിലും നദിയാദിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിചിത്രമായ കറുപ്പും വെള്ളിനിറവും വരുന്ന ലോഹപ്പന്തുകൾ വീഴുകയുണ്ടായി. പിന്നെ ഇതിന്റെ സത്യവസ്ഥ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ഇതിനായി ബഹിരാകാശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ബഹിരാകാശ വകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനമായ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ലോഹപ്പന്തുകൾ പരിശോധനയ്ക്ക് നിധേയമാക്കി.
ലാബിന്റെ പ്രാഥമിക അന്വേഷണമനുസരിച്ച്, വിചിത്രമായ ഈ ലോഹപ്പന്തുകൾ ഒരു കൃത്രിമോപഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണെന്ന അഭിപ്രായമാണ് ഉയർന്നത്. എന്നാൽ ഉപഗ്രഹവിക്ഷേപണത്തിനു ശേഷമുള്ള റോക്കറ്റ് ബൂസ്റ്ററുകളുടെ അവശിഷ്ടങ്ങളായിരിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മാത്രമല്ല മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും സമാനമായ സംഭവം നിരീക്ഷിക്കപ്പെട്ടു. ഇത് ഒരു ഉൽക്കാവർഷമോ അഗ്നിഗോളമോ പോലെ തോന്നുന്നില്ലെന്നാണ് ജ്യോതി ശാസ്ത്രജ്ഞനായ ജോനാഥൻ മക്ഡൊവൽ പറയുന്നത്. ഏതെങ്കിലും രാജ്യത്തിന്റെ ഒരു ഉപഗ്രഹം ആകസ്മികമായി വീണതാകാം. അല്ലെങ്കിൽ മനപ്പൂർവ്വം വീഴാൻ കാരണമായതാകാം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
https://www.facebook.com/Malayalivartha