ടിപി വധത്തില്‍ ഐ ഗ്രൂപ്പുമായി ധാരണ, ഇടതുതന്ത്രം വിജയിക്കുമോ?
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ എ.ല്‍.ഡി.എഫ് സമരം അവസാനിക്കില്ല. ഉമ്മന്‍ചാണ്ടിയെ രാജിവപ്പിച്ചാല്‍ ടി.പി ചന്ദ്രശേഖരന് വധത്തില്‍ നിന്നും സി.പി.എമ്മിനെ രക്ഷിക്കാമെന്ന് ഐ ഗ്രൂപ്പുമായി രഹസ്യ ധാരണയില്‍ എത്തിയതായി അറിയുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും സി.പി.എം നേതൃത്വം അതിന് തയ്യാറാകാത്തതെന്നറിയുന്നു. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തല മുഖ്യമന്ത്രിയാകും. അദ്ദേഹം ആഭ്യന്തരം ഏറ്റെടുക്കും. അങ്ങനെ ടി.പി കേസില്‍ സി.പി.എമ്മിനെ സഹായിക്കാം എന്നാണ് ധാരണയെന്നറിയുന്നു.
പണി പാളുമെന്നു മനസിലായപ്പോഴാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്തത്. ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് എ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഇന്നലെ എല്‍.ഡി.എഫ് നേതാക്കളെ അറിയിച്ചിരുന്നു. ഇന്നലെ മുടങ്ങിയ സ്വാതന്ത്രദിന പരേഡ് ഇന്ന് നടത്താന്‍ ധാരണയായിട്ടുണ്ട്. അതേസമയം യു.ഡി.എഫിലെ ഘടകക്ഷികളാരും സമരത്തിനെതിരെ വലിയ പ്രത്യാക്രമണവുമായി വന്നില്ല. ആദ്യ ദിവസത്തെ സമരം സമാധാനപരമായി നടത്തിയതിന് പിണറായി വിജയന് അടക്കമുള്ള നേതാക്കളെ ഐ ഗ്രൂപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അടക്കം പ്രശംസിച്ചു.
സര്‍ക്കാരിനെ അട്ടിമറിച്ചിടാന്‍ ശ്രമിക്കാത്തതിന് രണ്ടു ലക്ഷ്യങ്ങളാണ് സി.പി.എമ്മിനുള്ളത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ മറിച്ചിട്ടാല്‍ ജനവികാരം എതിരാകും, അതുപോലെ വി.എസ് അച്യുതാനന്ദന് വീണ്ടും മുഖ്യമന്ത്രിയാകുന്ന സാഹചര്യം ഉണ്ടാകും. അത് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയാകും. സി.പി.എമ്മിലെ പല നേതാക്കള്‍ക്കും ലീഗിലെ പല നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. വി.എസ് മുഖ്യമന്ത്രിയായാല്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ വേട്ടയാടുമെന്ന് ഉറപ്പാണ് . അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha