കനത്ത മഴ,പെട്ടന്നായിരുന്നു അത് സംഭവിച്ചത്... ഉറങ്ങിക്കിടന്ന കുഞ്ഞിനെയുമെടുത്ത് യുവതി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു... ഒരു നിമിഷത്തെ വ്യത്യാസത്തിൽ എല്ലാം താഴെ പതിച്ചു!!

കരവാളൂർ പഞ്ചായത്തിലെ തേവിയോട് വാർഡിലെ നരിക്കലിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.കാഞ്ഞിരനിരപ്പിൽ മാളുവിലാസത്തിൽ പ്രസാദിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. പ്രസാദിന്റെ മകൾ പ്രിയയും മകൻ നാലുവയസ്സുകാരനായ ദർശിതുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മഴയിൽ ഭിത്തികുതിർന്ന് ഭാരം താങ്ങാനാകാതെയാണ് മേൽക്കൂര നിലംപതിക്കുകയായിരുന്നു.മേൽക്കൂരതകരുന്ന ശബ്ദംകേട്ട പ്രിയ കട്ടിലിൽനിന്ന് കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. അപ്പോഴേക്കും മേൽക്കൂരയുടെ ഭൂരിഭാഗവും നിലംപൊത്തുകയും ചെയ്തു. മൺകട്ടകൊണ്ടു നിർമിച്ച കാലപ്പഴക്കംചെന്ന വീടാണിത്.
. പ്രസാദും പ്രിയയും ഭർത്താവ് അജയും കുഞ്ഞുമാണ് ഇവിടെ താമസിക്കുന്നത്. വിവരമറിഞ്ഞ് അധികൃതർ എത്തിയെങ്കിലും ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് സൗകര്യം ഒരുക്കാനായില്ല. പിന്നീട് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സംഘടിച്ച് ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് താത്കാലികമായി മേൽക്കൂര നിർമിച്ചു നൽകി.
https://www.facebook.com/Malayalivartha