ജമ്മുകാശ്മീരിനായി മോദിയുടെ സുപ്രധാന ചുവട് വെയ്പ്പ്... ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം...ചില നിക്ഷിപ്ത രാഷ്ട്രീയക്കാർ മായ്ച്ചുകളയാൻ ശ്രമിച്ച മഹാരാജാവിന് ചരിത്രത്തിൽ അർഹമായ സ്ഥാനം നൽകിയത് ജമ്മു കശ്മീരിലെ ജനങ്ങളുടെയും മോഡി സർക്കാരിന്റെയും വിജയം തന്നെയാണ്...
മഹാരാജ ഹരിസിംഗിനു 75 കൊല്ലത്തിനു ശേഷം മോദി സർക്കാർ ഉചിതമായ അംഗീകാരം നൽകിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ജന്മ ദിനമായ സെപ്റ്റംബർ 23 ജമ്മു കാശ്മീരിൽ പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. ,
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ആദ്യമായാണ് ഒരു നാട്ടുരാജ്യത്തിന്റെ പഴയ രാജാവ് ആദരിക്കപ്പെടുന്നത് . മഹാരാജാവിന്റെ സേവനങ്ങൾക്കുള്ള ആദരവാണ് അവധിയെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. തങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണിതെന്ന് രജ് പുത്, ഡോഗ്ര ഗ്രൂപ്പുകൾ പറഞ്ഞു.രാജ്പുത് ഹിന്ദുക്കളുടെ ഭാഗത്തു നിന്നും ഒരുപാട് നാളായി ഉയരുന്ന ആവശ്യമാണ് ഇത്.
ജമ്മു കാശ്മീരിനെ ഇന്ത്യയ്ക്ക് നൽകിയത് മഹാരാജ ഹാരിസിങ് ആണ് . 1947 ഒക്ടോബർ 26 ന് ഹരിസിംഗ് ആണ് ജമ്മു കശ്മീർ നാട്ടുരാജ്യത്തെ യൂണിയൻ ഓഫ് ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിന് വഴിയൊരുക്കിയത്.
ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് 1947 ന്റെ ഫലമായി ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടായി മുറിച്ചു. 1947 ആഗസ്ത് 15 ഓടെ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരുവാനോ അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കുവാനോ ഉള്ള അധികാരം ലഭിച്ചു . സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് കാശ്മീരിലെ രാജാവിന് ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും തങ്ങളുടെ രാജ്യത്തോടൊപ്പം ലയനക്കരാറിൽ ഒപ്പിടാനായി സമ്മർദം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ കാശ്മീർ മഹാരാജാവ് ഹരിസിങ് തന്റെ രാജ്യം സ്വതന്ത്ര്യമായി നിൽക്കട്ടെ എന്ന് തീരുമാനിച്ചു.എന്നാൽ പൂഞ്ച്, മിർപൂർ മേഖലയിൽ നിന്നുള്ള മുസ്ലീം കലാപക്കാർ പാകിസ്താന്റെ പിന്തുണയോടെ കാശ്മീർ അതിർത്തി കടന്നു വന്നപ്പോൾ ഹരിസിങ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. തങ്ങളോടൊപ്പം കൂടിയാൽ സഹായിക്കാൻ തയ്യാറാണെന്ന ഇന്ത്യയുടെ വ്യവസ്ഥ ഹരിസിങ് അംഗീകരിക്കുകയും ലയനക്കരാറിൽ ഒപ്പിട്ട് കാശ്മീർ ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു.
അങ്ങനെ കാശ്മീരിനെ ഇന്ത്യയ്ക്ക് തന്ന ഹരിസിംഗ് ആരായിരുന്നു എന്ന് കൂടുതലറിയാം
1895 സെപ്റ്റംബർ 23 ന് ജമ്മുവിലെ അമർ മഹൽ കൊട്ടാരത്തിൽ രാജാ അമർ സിംഗ് ജാംവാളിന്റെ ഏകമകനായി ജനിച്ച ഹരി സിംഗ് പ്രാഥമിക വിദ്യാഭാസത്തിന് ശേഷം പതിമൂന്നാം വയസ്സിൽ അജ്മീറിലെ മയോ കോളേജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു ..1909-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തെ തുടർന്ന് മേജർ എച്ച്. കെ. ബ്രാറിനെ അദ്ദേഹത്തിന്റെ രക്ഷാധികാരിയായി ബ്രിട്ടീഷുകാർ നിയമിച്ചു
ഉന്നത വിദ്യാഭാസത്തിന് ശേഷം ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡെറാ ഡൂണിലെ ഇംപീരിയൽ കേഡറ്റ് കോർപ്സിലേക്ക് സൈനിക പരിശീലനത്തിനായി പോയ അദ്ദേഹത്തെ 1915 ൽ ജമ്മുസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിച്ചു .
1925 ൽ അമ്മാവൻ പ്രതാപ് സിങ്ങിന്റെ മരണത്തെ തുടർന്ന് ഹരി സിംഗ് ജമ്മു കശ്മീരിലെ രാജാവായി മാറി. ഭരണത്തിലേറിയതിനെ തുടർന്ന് അദ്ദേഹം സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും, ബാലവിവാഹം നിരോധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുകയും, താഴ്ന്ന ജാതിക്കാർക്കായി ആരാധനാലയങ്ങൾ തുറക്കുകയും ചെയ്തു.
ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബ്യൂറോക്രസിയെ പുനഃസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് ബംഗാളിൽ നിന്ന് ബ്യൂറോക്രാറ്റുകളെ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇത് കശ്മീരി പണ്ഡിറ്റുകളുടെ എതിർപ്പിന് കാരണമായി
1961 ഏപ്രിൽ 26 നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മഹാരാജ ഹരിസിംഗിന്റെ ജന്മദിനത്തിൽ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു,
കഴിഞ്ഞ ദിവസവും നൂറോളം സംഘടനകൾ ഇവിടെ ബിജെപി ഓഫീസിൽ ഒത്തുകൂടി മഹാരാജ ഹരിസിങ്ങിന്റെ ജന്മദിനത്തിൽ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. രാജ്ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുതിർന്ന ബിജെപി നേതാവും ഹിമാചൽ പ്രദേശ് ഇൻചാർജുമായ ദേവേന്ദർ സിംഗ് റാണ, ബിജെപി എല്ലായ്പ്പോഴും ഈ വിഷയം ഏറ്റെടുക്കാറുണ്ടെന്നും നിയമസഭയിൽ പ്രമേയം പാസാക്കിയതും സ്വകാര്യ ബിൽ നിയമനിർമ്മാണ സമിതിയിൽ അവതരിപ്പിച്ചതും തന്റെ പാർട്ടിയാണെന്നും ഇക്കാര്യത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരും യു.ടിയിലെ കേന്ദ്ര ഭരണവും എന്നും ജനങ്ങൾക്കൊപ്പം ആണെന്നും പറഞ്ഞു
ചില നിക്ഷിപ്ത രാഷ്ട്രീയക്കാർ മായ്ച്ചുകളയാൻ ശ്രമിച്ച മഹാരാജാവിന് ചരിത്രത്തിൽ അർഹമായ സ്ഥാനം നൽകിയത് ജമ്മു കശ്മീരിലെ ജനങ്ങളുടെയും മോഡി സർക്കാരിന്റെയും വിജയം തന്നെയാണ് .
https://www.facebook.com/Malayalivartha