സര്‍ക്കാര്‍ ഒത്തു കളിച്ചു; മരുന്നിനും ക്ഷാമം
പച്ചക്കറിക്കും,പലവ്യഞ്ജനത്തിനും പുറമെ കേരളത്തില്‍ മരുന്നിനും ക്ഷാമം. രോഗം വന്നാല്‍ മരുന്നു കഴിക്കാതെ സമാധാനമായി മരിക്കാനാണ് സര്‍ക്കാര്‍ ഉപദേശിക്കുന്നത്. മരുന്നു കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ക്ഷാമത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു.
ഔഷധവില നിയന്ത്രണം നിലവില്‍ വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും വിലകുറഞ്ഞ പലമരുന്നുകളും വിപണിയില്‍ എത്തിയിട്ടില്ല. അതേസമയം ചേരുവകളില്‍ വ്യത്യാസം വരുത്തി വിലകൂട്ടാനും മരുന്നു കമ്പനികള്‍ നടപടി തുടങ്ങി.
അപസ്മാര രോഗികള്‍ ഉപയോഗിക്കുന്ന സോഡിയം വാള്പറേറ്റ്, മനോവൈകല്യമുള്ളവര്ക്കുള്ള ഒലാസിവിന്, വാതരോഗികള്‍ക്കുള്ള അസോറാന്,ക്ഷയരോഗികള്‍ക്കുള്ള എറ്റാംബുക്കോള് തുടങ്ങിയ മരുന്നുകള്‍ ആഴ്ചകളായി വിപണിയില്‍ ലഭ്യമല്ല. ഇവ രോഗികള്‍ സ്ഥിരമായി ഉപയോഗിക്കേണ്ടവയാണ്. പഴയ സ്റ്റോക് മരുന്ന് വിറ്റഴിക്കാന്‍ അധികൃതര്‍ നല്കുന്ന മൗനാനുവാദമാണ് പുതിയ സ്റ്റോക്ക് വരാനുള്ള തടസം.
വിലകുറഞ്ഞ ലേബല്‍ പതിച്ച മരുന്ന് വിപണിയിലിറക്കാന്‍ 45 ദിവസത്തെ നോട്ടീസ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നിട്ടും പലകമ്പനികളും വിലകുറഞ്ഞ മരുന്നുകള്വിപണിയിലെത്തിച്ചിട്ടില്ല.
ഉപഭോക്താക്കള്‍ പരാതി നല്കിയാല് മാത്രം നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. വിലകുറഞ്ഞ മരുന്നുകള്‍ക്കായി മരുന്നു കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. മരുന്നു കമ്പനികളുമായുള്ള ഒത്തുകളിയാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha