കട്ടവണ്ടി കട്ടപ്പുറത്ത്
സാധാരണ ജനങ്ങളുടെ ഗതാഗത മാര്‍ഗത്തിന് ചുക്കാന്‍ പിടിക്കുന്ന കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. പിടിപ്പുകേടിന്റെ ഒന്നാന്തരം ഉദാഹരണമായ കെഎസ്ആര്‍ടിസിയെ കേരളം കൈവിടുന്നു. അപകടത്തിനും ഗതാഗതക്കുരുക്കിനും മാത്രം സഹായിക്കുന്ന കട്ടവണ്ടിയെ കട്ടപ്പുറത്താക്കണമെന്നാണ് ബഹുഭൂരിപക്ഷം മലയാളികളുടേയും ആഗ്രഹം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകര്‍ നടത്തിയ സര്‍വ്വേയിലാണ് കട്ടവണ്ടിയെ കട്ടപ്പുറത്താക്കണമെന്ന് ഉഭഭോക്താക്കള്‍ അഭിപ്രായപ്പെട്ടത്. മൂന്നു നഗരങ്ങളില്‍ നിന്നും 739 ആളുകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഗതാഗത കുരുക്കില്‍ മാത്രമല്ല അപകടങ്ങളിലും കെഎസ്ആര്‍ടിസി മുമ്പിലെന്ന് പഠനത്തില്‍ പറയുന്നു. പരിസര മലിനീകരണത്തിലും കട്ടവണ്ടി തന്നെയാണ് മുമ്പില്‍. സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും കെഎസ് ആര്‍ടിസി ഇഷ്ടപ്പെടുന്നില്ല. ബസില്‍ കയറിയാല്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ മണിക്കൂറുകളെടുക്കും. റൂട്ടുകള്‍ റൂട്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവാണ്. തോന്നുംപടി ചാര്‍ജ് വര്‍ദ്ധിപ്പിക്കും.
എന്നാല്‍ മികച്ച സൗകര്യങ്ങള്‍ നല്കാന് തയ്യാറാവുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയിലേക്ക് പോകാനും ജനങ്ങള്‍ക്ക് മടിയില്ല.
അതേസമയം അപകടമുണ്ടാക്കുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരില്‍ ഭൂരിപക്ഷവും മദ്യപിച്ച ശേഷമാണ് വാഹനമോടിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയെത്തി. ബസുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കമ്മീഷന് അധ്യക്ഷന്‍ ജെ.ബി. കോശി നിര്‍ദ്ദേശം നല്കി.
2012ല്‍ 65, 2008ല്‍ 66, 2009ല്‍ 41, 2011ല്‍ 57 എന്നിങ്ങനെയാണ് കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചവരുടെ എണ്ണം. കമ്മീഷനില്‍ പരാതി നല്കിയ സി. ജോര്‍ജ് പണിക്കര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയാണ് ഇത്.
ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയായ കെഎസ്ആര്‍ടിസിയെ ആരു രക്ഷിക്കുമെന്ന് കണ്ടുതന്നെ അറിയാം.
https://www.facebook.com/Malayalivartha