ക്യാപ്പിറ്റല്‍ ഡെങ്കി കേരളം, 20 കോടി ഗോപി!
ഇന്ത്യയില്‍ ഡെങ്കിപനിയുടെ തലസ്ഥാനം കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കൊല്ലം ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് 15983 കേസുകളിലാണ്. ഇതില്‍ 5801 എണ്ണം കേരളത്തില്‍ നിന്നായിരുന്നു. അതേസമയം ഡെങ്കി ഗവേഷണത്തിനുള്ള 20 കോടി കേരളം പാഴാക്കി.
ലോക് സഭയില്‍ ചാള്‍സ് ഡയസ് എം.പി.യ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്ത് ഡെങ്കി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആണ്. ഇതില്‍ 19 എണ്ണം കേരളത്തിലാണ്. 180 ശതമാനം വര്‍ദ്ധനയാണ് ഡെങ്കിപ്പനിയുടെ കാര്യത്തില്‍ കേരളത്തിലുണ്ടായത്. കഴിഞ്ഞവര്‍ഷം 8899 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞ വര്‍ഷം 76 പേരാണ് ഡെങ്കിപനി ബാധിച്ചു മരിച്ചത്.
ഡെങ്കി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. നഗരത്തില്‍ മാലിന്യ നീക്കം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വിളപ്പില്‍ ശാല മാലിന്യപ്ലാന്റ് പൂട്ടുകയും ചെയ്തു
എന്നാല്‍ സി.പി.എം സംഘടിപ്പിച്ച ഉപരോധ സമരത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് മാലിന്യ നീക്കം തകൃതിയായി നടന്നിരുന്നു. ഉപരോധം നടത്തിയവര്‍ നഗരസഭയുടെ സ്വന്തം പാര്ട്ടിക്കാരായതിനാലാണ് നഗരസഭ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ചത്.
എന്നാല്‍ ഡെങ്കി പനി പ്രതിരോധത്തിനായി കേരളത്തില്‍ ഗവേഷണങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 20 കോടി കിട്ടിയെങ്കിലും അത്രയും തുക പാഴാക്കി.
പകര്‍ച്ചവ്യാധികള്‍ക്ക് ക്ലിനിക്കല്‍ ഗവേഷണ മാത്രമാണ് പോംവഴി. രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററില്‍ ഇതു സംബന്ധിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും രക്ത പരിശോധന മാത്രമാണ് അവിടെ നടക്കുന്നത്.
രോഗകാരണം ഈഡിസ് കൊതുകുകളാണെന്ന വിവരം മാത്രമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കി ബാധിച്ച തിരുവനന്തപുരത്തെ കൊതുകുകളില്‍ 75% ഉം ഡെങ്കി വൈറസ് വാഹകരാണെന്ന വിവരം പോലും ആരോഗ്യ
രംഗത്തെ ലോകമാതൃക എന്ന് അവകാശപ്പെടുന്ന കേരളത്തിന് അജ്ഞാതമാണ്.
https://www.facebook.com/Malayalivartha