Widgets Magazine
05
Dec / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞു


ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍


കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5 വരെ റിമാന്റ് ചെയ്തിരുന്നു, 5 ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും, തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്


വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം.... സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്


സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍; അന്വേഷണ മികവിൽ തെളിയിച്ചത് കുറിച്ചിയിലെ അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം എന്നിങ്ങനെ ഒട്ടേറെ കേസുകൾ; റിട്ട. എസ്പി പി.എം.ഹരിദാസിന് ആദരാഞ്ജലി

അമർജീത് സാദ എന്ന ബീഹാറുകാരൻ....ആ സീരിയൽ കൊലയാളി നമുക്കിടയിൽ ഉണ്ട് ? അമർദീപ് സാദ, എട്ടാംവയസ്സിൽ അടിച്ചുകൊന്നത് മൂന്നു കുഞ്ഞുങ്ങളെ...

01 OCTOBER 2022 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി 12ന് ഒഴിവു റിപ്പോര്‍ട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

രാജ്യദ്രോഹത്തിനും കത്ത് സുരേന്ദ്രാ...പിണറായി  പൊറുക്കില്ല കുഴല്‍പണം ആവിയാകില്ല. ജയിലുകളില്‍ ഹെലികോപ്ടര്‍ ഇറങ്ങും.

ദൂരദർശനിൽ ഫിലിം എഡിറ്റർ ആയിരുന്ന മധു കൈനകരി (71) ഇന്ന് രാവിലെ അന്തരിച്ചു

മുന്‍ വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ച പരാതിപോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താനായിട്ടില്ല

ഞാനാണ് രാഷ്ട്രം ലൂയി പരമ്പരയിലേക്ക് മോദിയും.

അമർദീപ് സാദ, എട്ടാംവയസ്സിൽ അടിച്ചുകൊന്നത് മൂന്നു കുഞ്ഞുങ്ങളെ... ഇന്ത്യയിലെ,എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ ആണ് ഈ എട്ടുവയസുകാരൻ .1998 ൽ ജനിച്ച സാദാ എട്ടാം വയസ്സിലാണ് പോലീസിന്റെ പിടിയിലായത്.അപ്പഴേയ്ക്കും സ്വന്തം അനിയത്തി ഉൾപ്പടെ മൂന്നുകുട്ടികളുടെ ജീവൻ ഇവൻ എടുത്തുകഴിഞ്ഞു..

ഇന്ത്യയിൽ ബിഹാറിലെ മുഷാഹർ ഗ്രാമത്തിൽ ആണ് അമർദീപ് സാദ ജനിച്ചത് .ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന ഒരു കുടുംബമാണ് അമർദീപിന്റേത്. എന്നാലും ബലറാമിനും പാറുളിനും ആദ്യമായി ഒരു ആൺകുഞ്ഞ് പിറന്നുവീണപ്പോൾ അവർ ഏറെ ആഹ്ളാദിച്ചു. 'കെടാവിളക്ക്' എന്ന അർത്ഥം വരുന്ന അമർദീപ് എന്ന പേരാണ് അവർ തങ്ങളുടെ കുഞ്ഞിനിട്ടത്. പക്ഷെ ആ കുഞ്ഞ് ഏഴുവർഷത്തിനുള്ളിൽ തന്നെ ആ വീടിന്റെയും മറ്റു മൂന്നു വീടുകളുടെയും വെളിച്ചം പാടെ കെടുത്തിക്കളയും എന്ന് അവന്റെ അമ്മ സ്വപ്നേപി കരുതിയിരുന്നില്ല. ആ മാതാപിതാക്കൾ അറിഞ്ഞില്ല.

ആ ഗ്രാമത്തിലെ മറ്റേതൊരു കുഞ്ഞിനേയും പോലെ കുസൃതികളും, വികൃതികളും ഒക്കെ കാണിച്ചുകൊണ്ടാണ് വളർന്നുവന്നത്. അമർദീപിന് അഞ്ചു വയസ്സ് തികഞ്ഞ കാലം. ഒരു ദിവസം പതിവുപോലെ പുറത്ത് കളിക്കാനെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിപ്പോയ അവൻ തിരികെ വന്നത് ഉടുപ്പിൽ കറകളും കാൽമുട്ടിൽ പരിക്കുമായിട്ടാണ്. അടുക്കളയിൽ റോട്ടി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മ പാറുൾ അതുകണ്ടപാടേ അവനോട് കാര്യം തിരക്കി. അവൻ ഒരക്ഷരം പറഞ്ഞില്ല. കരഞ്ഞുമില്ല.

അടുത്ത ദിവസം ആ പാവം അമ്മ അടുത്തുള്ള ഹനുമാൻ സ്വാമിയുടെ അമ്പലത്തിൽ പോയി അവിടത്തെ പൂജാരിയെക്കൊണ്ട് ഒരു തകിട് ജപിച്ച് വാങ്ങിക്കൊണ്ടു വന്നു. അത് അവനെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കും എന്ന് ആ പൂജാരി അവർക്കുറപ്പു നൽകിയിരുന്നു. എന്നാൽ, ആ തകിട് ധരിക്കാൻ അമർദീപ് കൂട്ടാക്കിയില്ല. അത് ഒരു ആഭരണം മാത്രമാണ് എന്നും ആ തകിട് ഹനുമാൻ സ്വാമി നേരിട്ട് അവനു സമ്മാനിച്ചതാണ് എന്നും അവനെയവർ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ ആ തകിട് ഒരു മന്ത്രച്ചരടിന്മേൽ കോർത്ത് അവന്റെ കഴുത്തിൽ കെട്ടി കൊടുത്തു . പിന്നെ എന്നും അവന്റെ ആ തകിടിൽ തൊട്ടുകൊണ്ട് അമ്മ പ്രാർത്ഥിച്ചുകൊണ്ടിരുന്നു, "ഹനുമാൻ സ്വാമീ, എന്റെ കുഞ്ഞിന് ദോഷം ഒന്നും വരുത്തരുതേ..

പക്ഷെ അമർദീപ് മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. വയസ്സേറും തോറും അവന്റെ മിണ്ടാട്ടം കുറഞ്ഞു കുറഞ്ഞു വന്നു. അവൻ പലയിടത്തുനിന്നും സാധനങ്ങൾ ചൂണ്ടിക്കൊണ്ട് വന്നു വീട്ടുകാർ പോലും കാണാതെ അവൻ ഒളിപ്പിക്കാനും തുടങ്ങി. വീട്ടിൽ കൊടിയ ദാരിദ്ര്യമായിരുന്നു. കളിപ്പാട്ടങ്ങൾ ഒന്നും വാങ്ങിച്ചുകൊണ്ടുവരാൻ അവന്റെ അച്ഛനോ അമ്മയ്ക്കോ കഴിവുണ്ടായിരുന്നില്ല. അവന്റെ കയ്യിൽ വഴിയിൽ വീണു കിട്ടുന്ന പൊട്ടും പൊടിയും കല്ലും മരവുമൊക്കെ കളിപ്പാട്ടങ്ങളായി മാറി. അതൊക്കെ വെച്ച് അവൻ തന്റെ ഭാവനാലോകത്ത് പലതരം കളികളിൽ ഏർപ്പെട്ടു.

ആ ഇടയ്ക്കാണ് അവന്റെ 'അമ്മ പാറുളിന്റെ സഹോദരി മീന അവരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അവിടെ കൊണ്ടുവിട്ടത് . "ഒരു മാസത്തേക്ക് കുഞ്ഞിനെ സഹോദരിയെ ഏൽപ്പിച്ചു പട്നയിൽ ഒരു വീട്ടിൽ ജോലിയ്ക്ക് പോകുകയായിരുന്നു പറളിന്റെ സഹോദരി . കുഞ്ഞ് സഹോദരിയുടെ വീട്ടിൽ സുരക്ഷിതനായിരിക്കുമല്ലോ എന്ന് ആ 'അമ്മ കരുതി

പോകും മുമ്പ് ആ അമ്മ തന്റെ കുഞ്ഞുമോനെ ഒരിക്കൽ കൂടി കയ്യിലെടുത്ത് നെഞ്ചോട് ചേർത്തു
നെറുകയിൽ ചുംബിച്ചു. തന്റെ മകനെ താൻ അവസാനമായിട്ടാണ് അന്ന് കാണുന്നത് എന്ന് അപ്പോൾ ആ പാവം അമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ആ കൊച്ചു കുഞ്ഞ് അവിടെയെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞതേ ഉള്ളു . അമർദീപിന്റെ അമ്മയ്ക്ക് വളരെ അത്യാവശ്യമായി ചന്തയ്ക്ക് പോവേണ്ടി വന്നു. അവർ തന്റെ മകനെ അടുത്ത് വിളിച്ചു പറഞ്ഞു, "എടാ, അമ്മ ചന്തയ്ക്ക് പോയിട്ട് ഇപ്പോൾ തിരിച്ചുവന്നേക്കാം. അതുവരെ കുഞ്ഞിനെ നീ ഒന്ന് ശ്രദ്ധിച്ചേക്കണം". അതും പറഞ്ഞ് തന്റെ അമ്മ ചന്തയിലേക്കുള്ള വഴിയേ പതുക്കെ നടന്നു നീങ്ങുന്നതും നോക്കി അമർദീപ് അൽപനേരം ആ വീടിന്റെ വേലിക്കൽ തന്നെ നിന്നു.

എന്നിട്ട് കുഞ്ഞ് കിടന്നുറങ്ങുന്നേടത്തേക്ക് ചെന്നു. അവനൊരു വികൃതി തോന്നി .കിടന്നുറങ്ങുന്ന ആ പിഞ്ചുകുഞ്ഞിന്റെ ചെവി അമർദീപ് പിടിച്ച് അമർത്തിയൊരു നുള്ളുനുള്ളി. ഞെട്ടിയുണർന്ന കുഞ്ഞ് മുളചീന്തുന്ന സ്വരത്തിൽ കരഞ്ഞുവിളിച്ചു. തന്റെ ഉദ്ദേശ്യം നടന്നത്തോടെ അവൻ സന്തുഷ്ടനായി.

അത്യുത്സാഹത്തോടെ അവൻ ആ പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചു ..ആ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. ആദ്യം ചെവിയിലാണ് നുള്ളിയതെങ്കിൽ പിന്നെ വയറ്റത്തായി, പിന്നെ കവിളിൽ, അതിനുശേഷം മുഖത്ത് ആഞ്ഞൊരു അടി അടിച്ചു. മൂക്കിൽ പിടിച്ച് വലിച്ചു. അമർദീപിന്റെ ഓരോ പ്രവൃത്തിക്കും പിന്നാലെ അവന്റെ കരച്ചിൽ ശബ്ദം ഇരട്ടിച്ചുകൊണ്ടിരുന്നു. അതോടെ കുഞ്ഞിന്‍റെ മുഖം ആകെ വിവര്‍ണമായി. അവൻ തന്റെ രണ്ടു കൈകളും കൊണ്ട് ആ കുഞ്ഞിന്റെ തൊണ്ടക്കുഴിയിൽ അമർത്തിപ്പിടിക്കാൻ തുടങ്ങി. കുഞ്ഞിന്റെ ശബ്ദം നേർത്തു നേർത്തുവരാൻ തുടങ്ങി. കണ്ണ് ഉരുണ്ടുരുണ്ട് വന്നു. അവന്റെ കണ്ണിലൂടെ കണ്ണുനീർ കുടുകുടാ ഒഴുകി. അവന്റെ പിടച്ചിലുകൾ മെല്ലെ നിന്നു. ഇത്രയും നേരം അമർദീപ് നിർത്താതെ ചിരിക്കുകയായിരുന്നു.

കുഞ്ഞിന്റെ അനക്കം നിലച്ചതോടെ അവൻ ആ പിഞ്ചു ശരീരം ഏറെ പണിപ്പെട്ട് ഇരു കൈകളിലുമായി ഉയർത്തിയെടുത്തു. അവന്റെ വീടിന്റെ പിൻഭാഗത്തുള്ള കൃഷിയിടത്തിലേക്ക് നടന്നു. അവിടെ നിലത്ത് കിടത്തി അവൻ അടുത്ത് കിടന്ന ഒരു ഇഷ്ടിക കയ്യിലെടുത്തു. ആ ഇഷ്ടികയാൽ അവൻ ആ കുഞ്ഞിന്റെ തലയ്ക്ക് ആഞ്ഞാഞ്ഞ് അടിച്ചുകൊണ്ടിരുന്നു. ആറുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ഉറച്ചുതുടങ്ങിയിട്ടില്ലാത്ത ആ തലയോട്ടി ആദ്യത്തെ അടിക്കുതന്നെ പിളർന്നു. താമസിയാതെ അവിടം ഒരു ചോരക്കളമായി. അവന്റെ തലച്ചോർ പുറത്തുചാടി. അവൻ അടുത്തുകിടന്ന ഒരു കമ്പ് കൊണ്ട് നിലത്ത് കുഴി കുത്തി. ആ കുഞ്ഞിനെ മറവുചെയ്യാൻ മാത്രം ആഴം ആയപ്പോൾ അവൻ അതിനെ മെല്ലെ ആ കുഴിയിലേക്ക് വെച്ചു. എന്നിട്ടു മണ്ണിട്ട് മൂടി. അതിനുമേൽ ആ കമ്പും ഇഷ്ടികയും വെച്ച ശേഷം തിരിച്ചു നടന്നു.

പാറുൾ ചന്തയിൽ നിന്ന് പച്ചക്കറികളും വാങ്ങി തിരികെ വന്നപ്പോൾ അമർദീപ് തന്റെ പൊട്ടിയ പ്ലാസ്റ്റിക് കാറും മടിയിൽ വെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകത്തു പോയി കുഞ്ഞിനെ നോക്കിയപ്പോൾ കിടക്ക ഒഴിഞ്ഞു കിടക്കുന്നത് കണ്ട് പാറുൾ അമർദീപിനോട്കുഞ്ഞെവിടെ എന്ന് ചോദിച്ചു ... അവൻ മറുപടി പറയാതെ ചിരിച്ചുകൊണ്ടിരുന്നു. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു . "മോനെ ഞാൻ കൊന്നുകളഞ്ഞു അമ്മേ..."

പക്ഷെ അവൻ പറഞ്ഞത് വിശാസം വരാതെ സത്യം പറയാനായി അമറിനെ അടിച്ചു.. കുഞ്ഞിനെ എവിടെയാ ഒളിപ്പിച്ചതെന്നു ചോദിച്ചപ്പോൾ അവൻ അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ഉത്സാഹത്തോടെ നടന്നു ചെന്നത് വീടിനു പിന്നിലെ കൃഷിയിടത്തിലേക്കാണ്.

" ദാ അവിടെ ആ മൺകൂന കാണുന്നില്ലേ? അതിന്റെ അടിയിലുണ്ട് മോൻ" പൊട്ടിച്ചിരിച്ചുകൊണ്ട് അമർദീപ് പറഞ്ഞു.

അന്ന് രാത്രി പാറുളിന്റെ ഭർത്താവ് ബലറാം തിരികെ വന്നപ്പോൾ അവൾ ഈ വിവരം അയാളെ അറിയിച്ചു. അന്ന് രാത്രി വെളുക്കുവോളം, അയാൾ തന്റെ മകനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് പൊതിരെ തല്ലി. മകന്റെ പ്രവൃത്തിയോർത്ത് ഏറെ സങ്കടപ്പെട്ടു എങ്കിലും അവർ ഇരുവരും ആ വിവരം പൊലീസിൽ അറിയിച്ചില്ല. അടുത്തമാസം മീന മകനെ തിരികെക്കൊണ്ടു പോകാൻ വേണ്ടി മടങ്ങിവന്നപ്പോൾ ബലറാം അവളുടെ കാൽക്കൽ സാഷ്ടംഗം വീണു. തങ്ങളുടെ മകന് തെറ്റ് പറ്റിയെന്നും ആരോടും പറയരുതെന്നും അപേക്ഷിച്ചു..

മീന എന്ന ആ അമ്മ എങ്ങനെ അതിനു സമ്മതിച്ചു എന്ന് നിശ്ചയമില്ല. എന്നാൽ, തങ്ങളുടെ മകന് താൽക്കാലികമായുണ്ടായ മാനസിക പ്രശനം എന്ന് കരുതി അവനെ സംരക്ഷിക്കാൻ ആ അച്ഛനമ്മമാർ ചെയ്ത ആ പ്രവൃത്തിയാണ്, അടുത്ത രണ്ടു കൊലപാതകങ്ങൾക്കും കാരണമായത്. സ്വന്തം മകന്റെ കാര്യത്തിൽ അവർ കാണിച്ച സ്വാർത്ഥതയാണ് മറ്റൊരു വീട്ടിലെ വെളിച്ചം എന്നെന്നേക്കുമായി കെടുത്തിക്കളഞ്ഞത്.

ഈ സംഭവം നടന്ന് അധികം താമസിയാതെ പാറുൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. "ഇത് നിന്റെ അനിയത്തിയാണ്. നീ വേണം അവളെ നോക്കാൻ, സംരക്ഷിക്കാൻ" അവൻ ആ പെൺകുഞ്ഞിനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അനുജത്തി എന്ന ബന്ധമൊന്നും ആ എട്ടുവയസ്സുകാരന്റെ തലയിലേക്ക് കയറിയില്ല. അച്ഛനും അമ്മയും താനുമടങ്ങുന്ന ലോകത്തേക്ക് ഇടിച്ചുകയറിവന്ന ഒരു അപരിചിത, അത് മാത്രമായിരുന്നു അവന് തന്റെ അനിയത്തി.

പാറുളിന് തന്റെ മകൻ കഴിഞ്ഞ തവണ ചെയ്തത് അത്ര എളുപ്പം മറക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കണ്ണിലെ കൃഷ്ണമണി പോലെ ആ 'അമ്മ മകൾക്ക് ഇപ്പോഴും കാവലിരുന്നു. . കുഞ്ഞിന് എട്ടുമാസം പ്രായമായി. ഒരു ദിവസം ബാലറാമും ഭാര്യ പാറുളും ചെറിയൊരു ഉച്ചയുറക്കത്തിലായിരുന്നു. ആ പെൺകുഞ്ഞ് തന്റെ കിടക്കയിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്നുണ്ടായിരുന്നു. പുറത്തെവിടെയോ അലഞ്ഞു തിരിഞ്ഞു നടന്ന് എപ്പോഴോ അമർദീപ് വീട്ടിനുള്ളിലേക്ക് വന്നു കയറി.

അനുജത്തി കിടക്കുന്ന കിടക്കയ്ക്കരികിലെത്തി. അവൻ ചെന്ന് അവളുടെ അടുത്തിരുന്നപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച്ചു കാണണം. കുഞ്ഞു മോണ കട്ടി ചിരിച്ചു കാണണം .... പക്ഷെ തന്റെ കൈകളാൽ അവളുടെ കഴുത്ത് ഞെരിച്ച് നിമിഷനേരം കൊണ്ട് ആ കുരുന്നു ജീവൻ അതിന്റെ ദേഹത്തുനിന്ന് വേർപെടുത്തിക്കളഞ്ഞു അമർദീപ് എന്ന ആ എട്ടുവയസുകാരൻ.


നിമിഷനേരത്തെ ആ വിനോദത്തിനു ശേഷം അവൻ വീണ്ടും തന്റെ പൊട്ടിപ്പോയ പ്ലാസ്റ്റിക് കാർകൊണ്ടുള്ള കളി തുടർന്നു. അൽപനേരം കഴിഞ്ഞപ്പോൾ പാറുൾ ഉണർന്നു. കുഞ്ഞിന് പാലുകൊടുത്തിട്ട് നേരം കുറച്ചായല്ലോ എന്നുകരുതി കുഞ്ഞിനോട് ചേർന്ന് ആ കിടക്കയിൽ കിടന്നു. കുഞ്ഞ് പാൽ കുടിക്കാൻ തുടങ്ങാതെ വന്നപ്പോൾ പാറുൾ ആദ്യം കരുതിയത് മകൾ ഉറക്കമായിരിക്കും എന്നാണ്. ഉണർത്തി പാലുകൊടുക്കാൻ വേണ്ടി അവൾ മകളെ കുലുക്കിവിളിച്ചു. അവൾ ഉണർന്നില്ല.

ആ പിഞ്ചുകുഞ്ഞിന്റെ ദേഹം അപ്പോഴേക്കും തണുത്തുതുടങ്ങിയിരുന്നു. തൊട്ടപ്പുറത്തിരുന്ന് യാതൊന്നുമറിയാത്ത മട്ടിൽ കളിച്ചുകൊണ്ടിരുന്ന അമർദീപിനെ നോക്കി പാറുൾ പരിഭ്രാന്തയായ ചോദിച്ചു, "എടാ... നീയെന്താടാ ഇവളെ ചെയ്തത്? നിന്റെ അനിയത്തിയേം കൊന്നോ നീ..?"


അതേ... എന്ന അർത്ഥത്തിൽ തലകുലുക്കിക്കൊണ്ട് അമർദീപ് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഉത്തരം കേട്ട് പാറുള്‍ അലറിക്കരഞ്ഞു. അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ബലറാം ഞെട്ടിയുണർന്ന് ഓടിവന്നു. വിവരമറിഞ്ഞപ്പോൾ അയാളും പൊട്ടിക്കരഞ്ഞു. തന്റെ മകന്റെ കരണത്ത് ആഞ്ഞാഞ്ഞടിച്ച് അയാൾ ചോദിച്ചു,"എന്തിനാടാ ദ്രോഹീ നീ അവളെ കൊന്നുകളഞ്ഞത്?"

അച്ഛന്റെ അടികിട്ടിയതോടെ കരയാൻ തുടങ്ങിയിരുന്ന അമർദീപ് ഗദ്ഗദമടക്കിക്കൊണ്ട് അതിനുള്ള ഉത്തരം നൽകി, "വെറുതേ...!" ഇത്തവണ അവരുടെ നിലവിളിയൊച്ചകൾ അയൽക്കാർ കേട്ടു, ഓടിവന്ന അവരോട് ബലറാമും പാറുളും വിവരങ്ങൾ പറഞ്ഞു. അവനെ പോലീസിൽ ഏൽപ്പിക്കാൻ എല്ല്ലാരും നിർബന്ധിച്ചു

" കയ്യിൽ കിട്ടിയ എന്തോ എടുത്ത് അമർദീപിനെ അടിക്കാനായി ബലറാം പാഞ്ഞടുത്തു. അച്ഛനെന്തിനാണ് തന്നോട് ഇത്ര ദേഷ്യമെന്ന് അമർദീപിന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല. "അവളെ കൊന്നതിനോ? അതിനിപ്പോ എന്താണ്? കൊല്ലുകയല്ലേ ഞാൻ ചെയ്തുള്ളൂ. നിങ്ങളിത്ര ബഹളം വെക്കുന്നതെന്തിനാണ്?" എന്നവൻ ചോദിച്ചപ്പോൾ ഒരാളും ഒരക്ഷരം മിണ്ടിയില്ല.

ഇത്തവണയും ആരും ഒന്നും ആരോടും പറഞ്ഞില്ല. വിവരം കേട്ട് ഓടിവന്ന അയൽക്കാരോടും ബലറാം പഴയ പല്ലവി ആവർത്തിച്ചു. മകന്റെ ഭാവി തകരും, ആരോടും ഒന്നും പറയരുത് . തന്റെ മകളുടെ നഷ്ടം താൻ സഹിച്ചു എന്നും അയാൾ പറഞ്ഞു. അത് അവിടെ കെട്ടടങ്ങി

എന്നാൽ, മൂന്നാമതും അവന്റെയുള്ളിലെ ചെകുത്താൻ ഉണർന്നപ്പോൾ ജീവൻ നഷ്ടപ്പെട്ടത് കുടുംബത്തിന് പുറത്തുള്ള ഒരു കുഞ്ഞിനാണ്. അന്നാണ്, ആ കുടുംബം പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് അവിശ്വസനീയമായ ഈ കൊലപാതക പരമ്പരയുടെ വാർത്ത പുറംലോകം അറിയുന്നത്.

ഭാഗ്യഹീനയായ ആ അമ്മയുടെ പേര് ചുംചുംദേവി എന്നായിരുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എട്ടുവയസ്സുള്ള മകൾ ഖുശ്ബുവിനെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ കിടത്തി ഉറക്കി അവർ ജോലിയ്ക്ക് പോയി ..തിരിച്ചു വന്നപ്പോൾ കിടത്തിയേടത്ത് മകളെ കാണുന്നില്ല. കുട്ടിയെ കണ്ടുകിട്ടാതെ വന്നപ്പോൾ അന്നത്തെ അയൽക്കാർ തങ്ങൾക്ക് അറിവുള്ള ഒരു രഹസ്യം ആ ഗ്രാമത്തിനു മുന്നിൽ വെളിപ്പെടുത്തി. തിരഞ്ഞു നടക്കേണ്ടി വന്നില്ല. വീട്ടിനുള്ളിൽ പഴയപോലെ പൊട്ടിയ പ്ലാസ്റ്റിക് കാറും വെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമർദീപ്. അവനെ വിളിച്ചുനിർത്തി ചോദ്യം ചെയ്തു അവർ. "എടാ സത്യം പറ... നീ ആ ചുംചും ദേവിയുടെ മകൾ ഖുശ്ബുവിനെ എന്തുചെയ്തു? അവളെയും നീ കൊന്നോ?"

അപ്പോഴും നിറഞ്ഞ ചിരിയോടെ അവൻ അതേ എന്ന അർത്ഥത്തിൽ തലകുലുക്കി. വളരെ അഭിമാനത്തോടെയാണ് താൻ അങ്ങനെ ചെയ്തിട്ടുണ്ട് എന്നവൻ സമ്മതിച്ചത്. എന്തോ വലിയ കാര്യം ചെയ്ത ആവേശമായിരുന്നു അവന്റെ ശബ്ദത്തിൽ. എന്തിന്, തലക്കടിച്ചു കൊന്ന് കുഴിച്ചുമൂടിയ മൺകൂനയ്ക്കരികിലേക്ക് ഗ്രാമീണരെ കൊണ്ടുപോയതും അമർദീപ് തന്നെയായിരുന്നു. കുഴിയുണ്ടാക്കി, ഖുശ്ബുവിനെ അതിലിട്ട്, മണ്ണുകൊണ്ട് കുഴിമൂടി, മണ്ണിൽ രണ്ടുമൂന്നു ചെടികൾ വരെ അവൻ നട്ടിട്ടുണ്ടായിരുന്നു.

ഇത്തവണ ഗ്രാമീണർ പൊലീസിൽ പരാതിപ്പെട്ടു. നിർത്താതെ കരയുന്നതിനിടെ ചുംചും ദേവി പാറുളിനോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രമാണ്. നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൊന്നപ്പോൾ നിങ്ങൾ പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ഇന്ന് എന്റെ മോളെങ്കിലും ജീവനോടെ ഉണ്ടാവില്ലായിരുന്നോ?

ഈ കഥകളത്രയും പൊലീസ് ഇൻസ്പെക്ടറായ ശത്രുഘ്നൻ കുമാറിനോട് വിവരിച്ചത് അമർദീപ് തന്നെ. അതിന് അയാൾക്ക് ചെലവായത് രണ്ടു കൂട് ഹോർലിക്സ് ബിസ്കറ്റും ഒരു ഗ്ലാസ് ചായയും മാത്രം. സ്‌കൂളിൽ കിടന്നുറങ്ങുന്ന ഖുശ്ബുവിനെ യാദൃച്ഛികമായി അതുവഴി നടന്നുപോയപ്പോൾ അവൻ കണ്ടതാണത്രേ. കഴുത്തു ഞെരിച്ച് കൊന്ന്, സ്‌കൂളിന് പിന്നിലെ പാടത്ത് കൊണ്ടുപോയി ഇഷ്ടികകൊണ്ട് തലയിടിച്ച് പൊട്ടിച്ച്, പഴയപോലെ അവളെയും കുഴിച്ചിട്ടതാണ് എന്ന് അവൻ പൊലീസിനോട് പറഞ്ഞു. അതിനു മുമ്പ് കൊന്നു കുഴിച്ചിട്ട ഇടത്തേക്കും പൊലീസിനെ കൊണ്ടുപോയത് അവൻ തന്നെ.

'കണ്ടക്റ്റ് ഡിസോഡർ' എന്ന അപൂർവമായ ഒരു മാനസിക രോഗത്തിന് അടിമയായ അവൻ ഇങ്ങനെയുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു എന്ന് പിന്നീട് ഒരു സൈക്കോ അനലിസ്റ്റ് കണ്ടെത്തി. തന്നെക്കാൾ പ്രായം കുറഞ്ഞവരെയാണ് അവൻ കൊന്നത്. അവർക്ക് തിരിച്ച് എതിർക്കാനുള്ള കഴിവുണ്ടായിരുന്നില്ല.

അമർദീപിനെ കൊലക്കുറ്റം ചുമത്തി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളെ ആജീവനാന്തം ജയിലിൽ അടക്കാനോ വധശിക്ഷയ്ക്ക് വിധേയനാക്കാനോ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വകുപ്പുകളില്ല. ഒരു ദുർഗുണ പരിഹാര പാഠശാലയിൽ മൂന്നുവർഷം ചെലവിട്ട ശേഷം അവൻ സ്വാതന്ത്രനാക്കപ്പെട്ടു. വിചാരണയെപ്പറ്റിയോ, ശിക്ഷയെപ്പറ്റിയോ, അവന്റെ മോചനത്തെപ്പറ്റിയോ ഉള്ള വിവരങ്ങൾ ജനരോഷം ഭയന്ന് സർക്കാർ പുറത്തുവിട്ടില്ല. എല്ലാം അതീവ രഹസ്യമായിരുന്നു.

പിന്നീട് അമർദീപിനെ മുംഗേറിലുള്ള ഒരു റിമാൻഡ് ഹോമിലൈക്ക് മാറ്റി . 2007 -ൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അമർദീപിന് എട്ടുവയസ്സുമാത്രമായിരുന്നു പ്രായം. അതായത് ഇന്നവന് ചുരുങ്ങിയത് 22 വയസ്സെങ്കിലും പ്രായമുണ്ടാവും.

പേരും, താമസിക്കുന്ന നഗരവും ഒക്കെ മാറ്റി, നീതിന്യായവ്യവസ്ഥ അവനെ ഈ സമൂഹത്തിലേക്കുതന്നെ ഇറക്കി വിട്ടിട്ടുമുണ്ടാകും. അവനിന്നേത് നഗരത്തിലാണെന്നറിയില്ല. സൈക്യാട്രിക് ചികിത്സയും, മരുന്നുകളും, കൗൺസിലിംഗും ഒക്കെ അവനെ അവന്റെ അസുഖത്തിൽ നിന്ന് മോചിതനാക്കിയിട്ടുണ്ടാകുമോ എന്ന് അറിയില്ല.. അതോ കൂടുതൽ ഭയാനകമായ മാനസിക അവസ്ഥയിൽ അവൻ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങിയിട്ടുണ്ടോ എന്നും അറിയില്ല ..അതോ ഇതിനിടയിൽ അവൻ മരണപ്പെട്ടോ എന്നും അറിയില്ല ...

ഏതായാലും അമർദീപിനെക്കുറിച്ചോ അവന്റെ മറ്റൊരു കൊലപാതകത്തെപ്പറ്റിയോ ഇനി കേൾക്കാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിയുടെ കുഞ്ഞുമായി ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയില്‍പെട്ടു.... കുഞ്ഞും യുവതിയും രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ഞാനും എന്റെ മോളും സെയ്ഫാണ്.  (1 hour ago)

ജോലിക്ക് എത്തിയില്ല, സൗ​ദിയിൽ പ്രവാസിയെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്  (1 hour ago)

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയ  (1 hour ago)

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (2 hours ago)

ഇന്ന് മുതല്‍ നിയമ സഭ... കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ വിഷയങ്ങളേറെ; കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടി; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്  (2 hours ago)

നാട്ടുകാര്‍ക്ക് 4 ദിവസം... വിഴിഞ്ഞത്ത് കേന്ദ്ര സേന വരുമെന്ന് ഏതാണ്ട് തീരുമാനമായതോടെ ചര്‍ച്ചകളും സമവായങ്ങളും സജീവം; വിഴിഞ്ഞത്ത് സമവായ നീക്കവുമായി സിപിഎമ്മും; ആനാവൂര്‍ നാഗപ്പന്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു  (2 hours ago)

വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്  (2 hours ago)

ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത  (2 hours ago)

കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം ആളുകള്‍ നോക്കി നില്‍ക്കെ ചേളന്നൂര്‍ സ്വദേശിയായ യുവാവ് വിഷംകഴിച്ച് മരിച്ചസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി...വിഷത്തിന്റെ സാംപിളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷ  (2 hours ago)

കറി വയ്ക്കാൻ തർക്കം; ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി  (2 hours ago)

മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശി റിജോഷ് കുറ്റം ചുമത്തിന് ഹാജരാകാന്  (3 hours ago)

നിലവിളി കേട്ട് ഓടിയെത്തി.... വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുന്നുസ വീടിനകം മുഴുവന്‍ വാതകം... പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടും  (3 hours ago)

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന  (3 hours ago)

Malayali Vartha Recommends