Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

ഗവര്‍ണറെ മുട്ടിച്ചു ;കോര്‍പ്പറേഷന്‍ പൂട്ടിച്ചു കെ.സുരേന്ദ്രനും,വി.വി.രാജേഷും പായയും കിടക്കയുമായി രാജ്ഭവനില്‍

07 NOVEMBER 2022 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീപത്മനാഭന്റെ നാട്ടിലെ താമരക്കൂട്ടങ്ങള്‍ കൂട്ടത്തോടെ തെരുവുലേയ്ക്കിറങ്ങിയിരിക്കുകയാണ്. കാരണം കോര്‍പ്പറേഷന്‍ ഭരണം തന്നെ. തലനാരിഴയ്ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തിരുവന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഏത് ഹീനാമായ വഴിയും സ്വീകരിക്കാന്‍ ബിജെപി തയ്യാറായി നില്ക്കുമ്പോള്‍ അവസരങ്ങള്‍ കയ്യില്‍ വന്നു വീഴുകയാണ്. വീഴുകയല്ല ഓരോന്നായി സിപിഎം കൊണ്ട് കൊടുക്കുകയാണ്. കിട്ടുന്ന വിവാദങ്ങളില്‍ കടിച്ചു തൂങ്ങി രാഷ്ട്രീയം പറയാന്‍ ശ്രമിക്കാതെ മേയറുടെ പ്രായവും പരിചയക്കുറവും പറഞ്ഞ് നടക്കുകയാണ് ബിജെപി. ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടുകുത്തി കിടക്കുന്ന ബിജെപിക്കാരുടെ നാടാണ് തിരുവന്തപുരം. കൊള്ളയും കൊള്ളി വെയ്പും അറിയില്ല.

 

 

 

പാര്‍ട്ടിയെന്നാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ സഹോദരിയുമാണ്. വല്ലപ്പോഴുമൊരിക്കല്‍ കേന്ദ്രത്തില്‍ നിന്ന് ആരെങ്കിലുമൊക്കെ വരും അവരെ കൊണ്ട് കുറച്ച കോളനിയിലൊക്കെ പോകണം, ഫോട്ടോയൊടുക്കണം ഇത്രയൊക്കെയുള്ളൂ പാവങ്ങളുടെ മോഹങ്ങള്‍. തിരുവന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിന്‍സീറ്റ് ഡ്രൈവിംഗാണെന്ന് അറിയാം. അതിന്റെ ഓരത്ത് ചാരിനിന്ന് വല്ലതും നേടാമെന്ന് കരുതിയതാണ്. അവന്മാര്‍ അങ്ങോട്ടൊന്നും അടുപ്പിക്കുന്നതുമില്ല. അങ്ങനെയിരിക്കുമ്പോള്‍ മോങ്ങാനിരുന്ന നരിയുടെ തലയില്‍ തേങ്ങാ വീണതു പോലെ ചില സംഭവങ്ങള്‍ വന്ന വീഴും. പിന്നെ സമരമായി അറസ്റ്റായി , പോലീസ് വലിച്ചിഴയ്ക്കലായി , ചാനല്‍ ക്യാമറകളുടെ തള്ളിക്കയറ്റമായി . അങ്ങനെ, അഞ്ചാറ് ദിവസം കുശാലായി പോകും. അത് കഴിയുമ്പോള്‍ പിന്നെയും വേഴാമ്പലിനെ പോലെ കാത്തിരിക്കും. അടുത്ത മഴയ്ക്കായി. പാളയത്തില്‍ പട ശക്തമായതു കൊണ്ട് സിപിഎം തന്നെ അടുത്ത സാധനവും ചോര്‍ത്തി കൊടുത്തോളും. ഭരണം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും കോര്‍പ്പറേഷനില്‍ നടക്കുന്ന അഴിമതികളെ കുറിച്ചൊന്നും ബിദെപി പുറത്തു കൊണ്ടു വന്നതായി ആര്‍ക്കും അറിയില്ല. എന്നല്‍ അഴിമതികള്‍ ആരെങ്കിലും തോണ്ടി പുറത്തിട്ടാല്‍ അതിന്റെ ചുവട് പിടിച്ച് സമരം നടത്താന്‍ മിടുക്കന്മാരും മിടുക്കികളുമുണ്ട്.

 

 

 

 

അത്തരത്തിലൊരു കലാപരിപാടിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിയമന തട്ടിപ്പ് കത്ത്. കത്തെഴുതി അനുമതി വാങ്ങി നിയമനം നടത്തുന്നത് തെറ്റൊന്നുമല്ല. കാരണം കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളിലുമുണ്ട് താല്കാലികക്കാര്‍ . അവിടെയെങ്ങാനും നിങ്ങളൊരു സിപിഎംകാരനെ ജോലിയ്ക്ക് കയറ്റിയിട്ടുണ്ടോ. ചോദിക്കുന്നതില്‍ പരിഭവം ഒന്നും തോന്നരുത്. സാധാരണക്കാരന്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവരെ നിങ്ങള്‍ ഉടന്‍ രാജ്യദ്രോഹിയാക്കും. ഭയം എല്ലാ മനുഷ്യര്‍ക്കും കൂടെ പിറക്കുന്നതാണെല്ലോ. തിരുവന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായിട്ടുള്ള ബിജെപി ജില്ല നേതാവ് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാരില്ലെന്നാണ് ഭരണ പക്ഷത്തിന്റെ ആരോപണം. കൗണ്‍സില്‍ യോഗത്തില്‍ കൃത്യമായി ഒപ്പിട്ടശേഷം ഇറങ്ങി പോകാറാണ് പതിവ്. ഒപ്പിന് കുപ്പി പോലെ . ഇവിടത്തെ ഒപ്പിനും കിട്ടുമല്ലോ സിറ്റിംഗ് ഫീസ്. അത് കളഞ്ഞുള്ള രാഷ്ട്രീയ പ്രവര്‍ത്തനം

 

 

 

 

വേണ്ടെന്ന തീരുമാനം നല്ലതു തന്നെ.
കോര്‍പ്പറേഷനിലെ ജോലി തട്ടിപ്പില്‍ ബിജെപി കോര്‍പ്പറേഷന്‍ കേസ് മാത്രമെടുത്താല്‍ മതിയോ. പോരായെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാല്‍ അവര്‍ക്ക് രണ്ട് കൈയും വിട്ട് കളിക്കാം. ബിജെപിയ്ക്കാണെങ്കില്‍ അതിനുള്ള സൗകര്യം തീരെയില്ലല്ലേ. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്കാലികക്കാരുടെ ലിസ്റ്റ് ഉടന്‍ വെളിയില്‍ വരും. ഓരോ നേതാക്കളും ബന്ധുക്കളേയും ആശ്രിതരേയും താല്കാലികക്കാരാക്കി കയറ്റി കേന്ദ്രശമ്പളം വാങ്ങുന്നതിന്റെ കണക്കിനായി വിവരാവകാശം എല്ലാ ഓഫീസിലേയ്ക്കും പാഞ്ഞു കൊണ്ടിരിക്കുകയാണ്.  കേരളത്തിലും താമര വിരിയിച്ച് നട്ടുവളര്‍ത്താന്‍ ഇനിയെന്തെങ്കിലും സാഹചര്യമുണ്ടോയെന്ന് അന്വേഷിച്ച ് കുഴയുകയാണ് കാവിപട.

 

 

 

കോര്‍പ്പറേഷനിലെ നിയമന വിഷയം ഗവര്‍ണറെ ധരിപ്പിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രര്‍ജി പറയുന്നത്. സുരേന്ദ്രന് അങ്ങനെയൊക്കെ പറയാം. പറയുന്ന കൂട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനങ്ങള്‍ കൂടെയൊന്ന് പരിശോധിക്കാന്‍ നൈസായിട്ടൊന്ന് പറയണേ സുരേന്ദ്രജി. അതായത് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ ഓര്‍മ്മയുണ്ടോ ആവോ. അവിടെ നിലവിലില്ലാത്ത തസ്തിക സൃഷ്ടിച്ചെന്നോ , ആ തസ്തികയ്ക്ക് കണ്ടെത്തിയ ആളിന്റെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള യോഗ്യതകള്‍ ചിട്ടപ്പെടുത്തി ഒരു നിമനം നടന്നിരുന്നു. അങ്ങ് കാസര്‍കോടുള്ള യവാവിനാണ് ആ നിയമനം നല്കിയത്. അത് അധ്യക്ഷന്‍ സുരേന്ദ്രന്റെ മകനെന്നാണ് ബിജെപിക്കാര്‍ തന്നെ പറയുന്നത് .സുരേന്ദ്രാ വല്ലപ്പോഴും ഇതൊക്കെ ഒര്‍ത്തിട്ട് വേണം ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേയ്ക്ക് പോകാന്‍. ഗവര്‍ണറെന്ന ഉമ്മാക്കി കാട്ടി കുറെ

 

 

 

കാലമായി നിങ്ങള്‍ പണി തുടങ്ങിയിട്ട്. ഭരണഘടനാപരമായ അവകാശങ്ങളല്ലാതെ മറ്റെന്തധികാരത്തിന്റെ പേരിലാണ് ഗവര്‍ണറുടെ ചാട്ടം സുരേന്ദ്രാ. ആ ചാട്ടത്തിനൊത്ത് തുള്ളിചാടിയാല്‍ ബിജെപി കേരള ഘടകം നാണം കെടുകയേയുള്ളൂ. നാണം കെട്ട് കെട്ട് നാണത്തിനും നാണമായിട്ടും  ബിജെപിയ്ക്ക് മാത്രം യാതൊരു കുലുക്കവുമില്ല. ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അതു തണലെന്നേ പറയാവൂ. അതാണ് ബിജെപി മന്ത്രം. രാഷ്ട്രപതിയ്ക്ക് പോലും ചെയ്യാന്‍ അധികാരമില്ലാത്ത കാര്യങ്ങളാണ് ഉമ്മാക്കി പോലെ ഗവര്‍ണര്‍ പറഞ്ഞ് പേടിച്ചു കൊണ്ടിരിക്കുന്നത്. കൂടെ കുറെ ബിജെപിക്കാരും. ചാനല്‍ ചര്‍ച്ചകളിലിരുന്ന് ഗവര്‍ണറെ ന്യായീകരിക്കുന്ന തൊഴിലാളികള്‍ക്കെല്ലാം കൃത്യമായി നക്കാപിച്ച കൊടുക്കാന്‍ സുരേന്ദ്രന്‍ മറിക്കില്ലെന്നറിയാം .

 

 

 

 

ജില്ല പ്രസിഡന്റ് വി.വി.രാജേഷിനെയും കൂടെ കൂട്ടണം കേട്ടോ സുരേന്ദ്രാ. കാരണം വി.വി.രാജേഷിനെ കുറച്ചു കാലം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതിന്റെ കാരണം കൂടി ഒന്ന് ഗവര്‍ണറെ അറിയിക്കാന്‍ മറക്കരുത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാണെന്നും പറയണം.
സാധാരണ ഗവര്‍ണര്‍മാരെ കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു തരികിടയാണ്. എന്നാലിവിടെ സുരേന്ദ്രനും കൂട്ടര്‍ക്കും പത്രസമ്മളനം നടത്തണമെങ്കില്‍ പോലും ഗവര്‍ണര്‍ എന്തെങ്കിലും മാധ്യമങ്ങളോട് പറയേണ്ടി വരും. ഗവര്‍ണര്‍ കേരളത്തെ കുളമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ അതൊന്ന് ഏറ്റുപിടിച്ചാല്‍ മതിയാകും. അത്രയ്ക്ക് ഗവര്‍ണര്‍ മോദിയുടെയും അമിത്ഷായുടെയും ബലത്തില്‍ നെഗളിക്കുന്നുണ്ട്. മോദിയ്ക്ക് കേളത്തിലെ പിള്ളാരെ അറിയില്ലെന്ന് വെയ്ക്കാം . കാരണം അദ്ദേഹം ഇപ്പോഴും സ്വപ്ന ലോകത്ത സഞ്ചാരിയാണ്. എന്നാല്‍ സുരേന്ദ്രനും കൂട്ടര്‍ക്കും കേരളത്തിലെ പിളളാരെയും അറിയാം കേരള പോലീസിനെ നന്നായിട്ടും അറിയാം. എന്നാ പിന്നെ പണി അങ്ങ് നിറുത്തുന്നതല്ലേ നല്ലത്. ഗവര്‍ണറെ സംരക്ഷിക്കാന്‍ കേന്ദ്രത്തില്‍ ആളുണ്ട്. നിങ്ങള്‍ക്കോ ഒരു പട്ടിയും വരില്ല. കാരണം വളരുന്തോറും അഴുകി കൊണ്ടിരിക്കുന്ന കേരള ഘടകത്തെ കേന്ദ്രം ഇനിയും തുണയ്ക്കാനെത്തുമോ. അതുകൊണ്ടല്ലേ എന്‍പത് കഴിഞ്ഞാലും കുഴപ്പമില്ല,

 

 

 

 

 

ആരിഫ് ഖാന്‍ തകര്‍ക്കട്ടേയെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. തെഴില്‍തട്ടിപ്പ് മാത്രമല്ല, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നെറികേടുകളും എണ്ണിയെണ്ണി ഗവര്‍ണറെ അറിയിക്കണം. കൂട്ടത്തില്‍ പോലീസ് പീഡനങ്ങളുടെ കഥകളും പറയണം. പറ്റിയാല്‍ രക്തസാക്ഷി കുടുംബങ്ങളെ കൂടെ കൊണ്ട പോകണം. ഇസ്ലാമിക തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളും ഗവര്‍ണറെ ബോധ്യപ്പെടുത്തണം . അപ്പോഴറിയാം പാലിന്റെ രുചിയും മോരിലെ പുളിയും. എങ്കിലും എന്റെ ബിജെപി ചുള്ളന്മാരെ ഗവര്‍ണറെ കണ്ട് കോര്‍പ്പറേഷന്‍ അഴിമതികള്‍ ധരിപ്പിക്കുമെന്ന് വലിയ വായില്‍ പറഞ്ഞതാണ് .

 

 

 

കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്ക് ഒരു സംശയം ബാക്കി നില്ക്കുന്ന ഗവര്‍ണര്‍ നിങ്ങളെ രാദ്ഭവനിലേയ്ക്ക് കയറ്റുമോ. അതോ ഗേറ്റില്‍ തടയുമോ. പിന്നെ ആകെ ഒരാശ്വാസം ചില ബിജെപിക്കാരെയൊക്കെ അവിടെ തിരുകി കയറ്റിയിരിക്കുന്നതു കൊണ്ട് അടുക്കള കോലായിലിരുന്ന് കഞ്ഞിയും പയറുമെങ്കിലും കഴിച്ച് മടങ്ങാം. എങ്കിലും ബിജെപിക്കാരെ നിങ്ങള്‍ ഇനിയെങ്കിലും രാഷ്ട്രീയം പറയാന്‍ രംഗത്തിറങ്ങു .നിങ്ങളുടെ മാറ്റം നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (36 minutes ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (1 hour ago)

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (1 hour ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (1 hour ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (1 hour ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (2 hours ago)

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി  (2 hours ago)

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (2 hours ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (3 hours ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (3 hours ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (3 hours ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (4 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (4 hours ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (4 hours ago)

Malayali Vartha Recommends