Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

നോട്ട് നിരോധനം എന്തിനായിരുന്നു 'ലജ്ജാകര' മെന്ന് കോടതി.

11 NOVEMBER 2022 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്


നോട്ട് നിരോധനം . ബിജെപി സര്‍ക്കാര്‍ കള്ളപ്പണം കണ്ടുപിടിക്കാന്‍ കൊണ്ടുവന്ന വലിയ ആയുധം. ആ ആയുധമിപ്പോള്‍ ബിജെപിയ്ക്ക് തിരിച്ചു കൊത്തുകയാണ്. അല്ലേലും ദണ്ഡ് കറക്കി ശീലിച്ചവര്‍ക്ക് ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളെ ഭയമാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ ഏറ്റവും വിപ്ലവകരമായ പരിഷ്‌കാരമായിരുന്നു നോട്ട് നിരോധനമെന്നാണ് ബിജെപി പറഞ്ഞു വെയ്ക്കുന്നത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപണം കണ്ടെത്തിയോ. മിണ്ടാട്ടമില്ല. കള്ളപ്പണക്കാരെയെല്ലാം ഞങ്ങള്‍ കണ്ടംവഴി ഓടിച്ചെന്ന് പറയും. ഓടി തളര്‍ന്ന കള്ളപ്പണക്കാരെല്ലാം ബിജെപി ഓഫീസിലേയ്ക്കാണോ എത്തിയതെന്ന് ചോദിക്കരുത്. ഉത്തരം പറയേണ്ടി വരും. നോട്ട നിരോധനം കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമുണ്ടായി. അതിന് ഉത്തരം ജനങ്ങളുടെ പക്കലുണ്ട്. പാവപ്പെട്ടവനെ മണുക്കൂറല്ല ദിവസങ്ങളോളെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തിച്ചു. തല്ലു കൊള്ളിച്ചു. വെയിലും മഴയും കൊള്ളിച്ചു. ലോകരാജ്യങ്ങള്‍ ബഹുമാനിച്ചിരുന്ന സാമ്പത്തിക അവസ്ഥയില്‍ നിന്നും ഇന്‍ഡ്യയെ സ്ഥിരതയില്ലാ രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് തളളിവിട്ടു. രാജ്യത്തിന്റെ സമ്പത്തിന്റെ എന്‍പത് ശതമാനവും ശതകോടീശ്വരന്‍മാരുടെ കൈകളിലായി. രാജ്യം ദാരിദ്ര്യത്തിലേയ്ക്ക കൂപ്പു കുത്തി. പാവപ്പെട്ടവന്‍ പാവപ്പെട്ടവനായി തന്നെ തുടരുന്നു. കോര്‍പ്പറേറ്റുകളുടെ സമ്പത്ത് കുമിഞ്ഞു കൂടി. അങ്ങനെ നോട്ട് നിരോധനത്തിന്റെ അഴിയാകഥകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. എന്നാലും എന്റെ മോദിജി നോട്ട് നിരോധനത്തിന്റെ ഗുണം അവിടെ നില്ക്കട്ടെ . നിങ്ങള്‍ എന്തിനാണ് നോട്ട് നിരോധിച്ചത്. അതിനി പിടിച്ച കാര്യം എന്തായിരുന്നു. ഈ ചോദ്യം കഴിഞ്ഞ ആറ് വര്‍ഷമായി ജനങ്ങള്‍ ചോദിക്കുന്നു . നിങ്ങള്‍ ഉത്തരം കൊടുത്തില്ല. ഇപ്പോഴിതാ പരമോന്നത നീതിപീഠവും ചോദിക്കുന്നു നിങ്ങള്‍ നോട്ട് പിന്‍വലിച്ചതിന്റെ സത്യവാങ്മൂലം ഒന്ന് പറയൂ. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതിയെട്ട് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നോട്ട് നിരോധനത്തിന് പിടിച്ച ആവശ്യം എന്തെന്ന് കോടതിയോട് പോലും പറയുന്നില്ല. അങ്ങനെ എന്തെങ്കിലും പറയാനുണ്ടാവുമോ ആവോ. എന്തായാലും കോടതി മോദിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഇത് ലജ്ജാകരം. കോടതിയ്ക്ക് ചീത്ത വിളിക്കാനാവാത്തത് കൊണ്ട് ലജ്ജാകരം കൊണ്ട് തൃപ്തിപ്പെടണം. ആറ് വര്‍ഷം കഴിഞ്ഞിട്ടും എന്തിനാണ് നോട്ട് നിരോധിച്ചതെന്ന് പറയാന്‍ കഴിയാത്ത സര്‍ക്കാരിനോട് കോടതി എന്തു പറയാനാണ്. അന്‍പതിയെട്ട് ഹര്‍ജിക്കാരും സര്‍ക്കാരില്‍ നിന്നും ഉത്തരം കിട്ടാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. കോടതി കേസ് മാറ്റി മാറ്റി വശം കെട്ടു. പിന്നെങ്ങനെ ലജ്ജാകരം പറയാതിരിക്കും. വളരെ ആലോചിച്ച് തീരുമാനിച്ചാണ് നോട്ട് നിരോധനം നടത്തിയതെന്നാണ് ബിജെപി സര്‍ക്കാരിന്റെ വാദം. നോട്ട് നിരോധിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരിതങ്ങളെ എങ്ങനെ നേരിടാമെന്നുവരെ പഠനങ്ങള്‍ നടത്തിയെന്നാണ് അന്ന് തള്ളിവിട്ടത്.

 

 

 

 

എന്നാലിപ്പോള്‍ കോടതിയോട് പറയുന്നു നോട്ട് നിരോധനത്തിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഇനിയും സമയം വേണം പോലും. സുപ്രീംകോടതിയില്‍ പുതിയ ചീഫ് ജസ്റ്റിസ് എത്തിയ വിവരം മോദി അറിയാന്‍ വഴിയില്ല. അദ്ദേഹം ഗുജറാത്തില്‍ പിള്ളരു കളി നടത്തുകയാണ്. തരംതാണ് രാഷ്ട്രീയ നേതാവിനെ പോലെ അദ്ദേഹം കാലുമാറ്റക്കാരെ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. മോദിജി പ്രധാനമന്ത്രി പദവിയ്‌ക്കൊക്ക വല്ലാത്തൊരു അന്തസുണ്ട്. അത് വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല.ഭരണഘടന ബെഞ്ചിനോട് സര്‍ക്കാരിന്റെ ഹുങ്ക് വേണ്ടായെന്ന് പറയുന്നതിന് തുല്യമായിരുന്നു ലജ്ജാകരമെന്ന് പ്രയോഗം. എല്ലാകാര്യത്തിലും ലജ്ജിച്ച് നടക്കുന്നവര്‍ക്ക് ഇതൊക്കെ എന്ത്.

 

 

എന്നാലും നിതിന്‍ ഗഡ്കരിക്ക് കുറച്ച് കാര്യങ്ങളൊക്കെ മനസിലായി തുടങ്ങി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മികച്ചതായിരുന്നെന്ന് അദ്ദേഹം പറഞ്ഞത് ബിജെപിക്കാരെയും ഞെട്ടിച്ചു. ഫെഡറല്‍ സംവിധാനത്തിലുള്ള രാജ്യത്തെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കി നിറുത്താന്‍ മന്‍മോഹന്‍ സിംഗിന്റെ പരിഷ്‌കാരങ്ങള്‍ക്കായെന്ന് വിലയിരുത്തലാണ് ഗഡ്കരി നടത്തിയത്. അല്ലാതെ പാതിരാത്രിയ്ക്ക് മേരേ പ്യാരി എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നതുപോലെയല്ലെന്നാണ് ഗഡ്കരി ഉദ്ദേശിച്ചത്. നോട്ട് നിരോധനത്തിനും മോദിയുടെ ഭരണത്തിനുമെതിരെയുള്ള ഒളിയമ്പാണ് ഗഡ്കരി തെടുത്തു വിട്ടത്. താമസിയാതെ മോദിയുടെ ഏകാധിപത്യത്തിനെതിരെ ബിജെപിയില്‍ രണ്ടാം നിരഉയര്‍ന്നു വരുമെന്നതിന്റെ സൂചനയാണ് ഗഡ്കരിയുടെ വാക്കുകള്‍.
അങ്ങനെ നോട്ടനിരോധനത്തിനെതിരെ ബിജെപിയിലും പുകച്ചില്‍ നടക്കുന്നുണ്ടെന്നതാണ് വസ്തുത. ജവാഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്‍ഡ്യ ഭരിച്ച് പ്രധാനമന്ത്രിമാരെല്ലാം പാകിസ്ഥാന് വേണ്ടിയാണ് ഇന്‍ഡ്യ ഭരിച്ചതെന്നാണ് മോദി പറയുന്നത്. മോദി പറയുന്നത് ഏറ്റു പറയുകയല്ലാതെ മറ്റ് വഴികളൊന്നും സംഘികുട്ടന്‍മാര്‍ക്കും അറിയില്ല. അരനൂറ്റാണ്ടിലേറെ കാലം കൊണ്ട് പടുത്തുയര്‍ത്തിയ രാജ്യത്തെ മോദിയുടെ രാജ്യം എന്നു വിളിക്കാനാണ് അണികളെ പഠിപ്പിച്ചു കൊടുക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (19 minutes ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (1 hour ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (3 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (4 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (4 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

Malayali Vartha Recommends