ബിജെപിയില്‍ ഗവര്‍ണര്‍മാരെ തേടുന്നു .കെ.സുരേന്ദ്രന്റെ ജാതകം പരിശോധിക്കുന്നു.

മോദിയുടെ പ്രിയപ്പെട്ടവരാകാന്‍ ആനന്ദബോസിന്റെ ശിഷ്യത്വം.
ഈ സിവി ആനന്ദ് ബോസിനെ പോലെ ജീവിക്കണം എന്ന് കുറച്ചു പേര്‍ക്ക് ചിന്ത തുടങ്ങിയത് കഴിഞ്ഞ ദിവസം മുതലാണ്. പെട്ടെന്നൊരു ദിവസം അദ്ദേഹം പശ്ചിമബംഗാളിന്റെ ഗവര്‍ണര്‍ പദവിയിലെത്തിയിരുക്കുന്നു. ആര്‍ക്കായാലും കേട്ടാല്‍ കൊതി തോന്നുന്ന സ്ഥാനമല്ലേ അത്. കേരളത്തില്‍ ആരിഫ് ഖാന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ തട്ട് പൊളിക്കുകയാണ്. ഗവര്‍ണര്‍ക്ക് നായകന്റെ റോളും ചേരുമെന്ന് മൂപ്പര് തെളിയിച്ചിരിക്കുകയാണ്. പശ്ചിമബംഗാളില്‍ ചെല്ലേണ്ട താമസമേയുള്ളൂ. അവിടെ കാത്തിരിക്കുന്നത് വില്ലന്റെ വേഷമാണെന്ന് എല്ലാവര്‍ക്കുമറിയാം. അയ്യോ.. ഇതിനിടയില്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഞാന്‍ വന്നത് ആനന്ദബോസ് ആനപ്പുറത്തേറിയ കഥ പറയാനല്ല. അതൊക്ക നിങ്ങള്‍ വേണ്ടപോലെ അറിഞ്ഞിട്ടുണ്ട്. എന്നാലും എന്റെ സംശയം ബിജോപിക്കാരോടാണ്. അല്ല ആരാ ഈ ആനന്ദബോസ്. മുമ്പ് കേരളത്തില്‍ കെ.കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു, അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചതെന്നുമൊക്കെ എനിക്കറിയാം. ഒരു ഗവര്‍ണര്‍ പദമൊക്കെ കൊടുത്തു സംരക്ഷിക്കാന്‍ ബിജെപിയും ബോസും തമ്മില്‍ എന്താണിത്ര ഗാഡബന്ധം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. മുന്‍പൊരു വസന്തകാലത്ത് കുറെ പ്രമുഖര്‍ പോടകൂട്ടത്തില്‍ ബിജെപിയിലേയ്‌ക്കൊന്നു കയറി. തിരഞ്ഞെടുപ്പുകളില്‍ ആനന്ദ ബോസിന്റെ സ്ഥാനവലുപ്പം കാട്ടി വോട്ട് പിടിക്കാന്‍ നോക്കി ഒന്നും നടന്നില്ല. ഇങ്ങനെ കുറെ വി ഐപികളെ ഷാളണിയിച്ച് കൊണ്ടു വന്നിട്ട് ബിജെപിയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. ആ.....
മോദി എന്തെങ്കിലും അപ്പകഷണം വെച്ചുനീട്ടുമെന്ന് കരുതി എടുത്ത ചാടിയ പലരും തിരിച്ചു കയറാനാവാതെ കൈകാലിട്ടടിക്കുകയാണ്. അപ്പോഴാണ് ആനന്ദ് ബോസിനെ ബംഗാളിന്റെ ബോസ് പണിക്ക് തിരിഞ്ഞെടുത്തത്. മറ്റൊരു കാര്യം ഓര്‍മ്മ വന്നതിപ്പോഴാണ് കേരളത്തിലെ ബിജെപി ഘടകം ഇവിടെയുണ്ടെന്നാണ് വിശ്വാസം. അല്ലയോ സുരകുട്ടാ എവിടെയാ ..സുഖങ്ങളൊക്കെ തന്നല്ലേ. ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ..... ബോസുകുട്ടനെ ഗവര്‍ണറാക്കി. ടിവി ഫ്‌ളാഷ് കണ്ട് അറിയാന്‍ വിധിക്കപ്പെട്ട പ്രസിഡണ്ട്. തിരെഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊക്കെ നേടിയാലേ രക്ഷയുള്ളൂ. ഇത്രയും കാലം ഇടതിന്റെയും വലതിന്റെയം പോസീകാരുടെ തല്ല് മാറി മാറി കൊണ്ടത് ഇതിനായിരുന്നോ ഗുരുവായൂരപ്പാ.
നിങ്ങള്‍ കര്‍മ്മം ചെയ്യുക. ഫലത്തെ കുറിച്ച് ഇച്ഛിക്കുകയേ ചെയ്യരുത്.
ഭഗവത് ഗീതയെ തള്ളി പറയരൂത് പ്ലീസ്. ഇപ്പോള്‍ വന്ന ബംഗാള്‍ ഫലം ആനന്ദത്തോടെയിരുന്ന ബോസ് കൊണ്ടു പോയ വഴിയൊക്കെ ഒന്ന് അന്വേഷിച്ച് നോക്കു. അപ്പോളറിയാം ബിജെപിയുടെ വേരുകള്‍.
ആനന്ദ ബോസിന്റെ വീടിന്റെ തിണ്ണയില്‍ പായവിരിച്ച് കിടന്നഅദ്ദേഹത്തെ പാര്‍ട്ടിയില്‍ കൊണ്ടു വന്നത് നിങ്ങളാണെന്നറിയാം. അയ്യാള്‍ക്ക് ആ നന്ദി പോലും ഇല്ല. അതൊക്കെ പോട്ടേ കോക്കനട്ട് ട്രീ പോലെ ഇയ്യാളിങ്ങനെ വളര്‍ന്നു കയറുന്നതും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ സുരേന്ദ്രാ അത് പരാജയമല്ലേ. കേരളത്തിലെ ബിജെപി ക്കാരുടെ ജീവിതം, പ്രവര്‍ത്തനം, ബന്ധങ്ങള്‍, ജാതി, മതം എന്നു വേണ്ട സകല കാര്യങ്ങളും മോദിയുടെ പിആര്‍ ഏജന്റുമാര്‍ക്ക് നല്കിയിരുന്നത് ഈ ബോസാണത്രേ. നിങ്ങളുടെ നാലായിരം ഗ്രൂപ്പിന്റെ വിവരവും അങ്ങ് ഡെല്‍ഹിയിലെത്തിച്ചിട്ടുണ്ട്.അപ്പോ പിന്നെ ബോസിന് ഉചിതമായ സ്ഥാനം നല്കണ്ടേ. ഇതാണ് സുരേന്ദ്ര ഇക്കാലത്ത് ആര്‍ക്കും ഒരു ഉപകാരം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത്. സര്‍ക്കാര്‍ ഓഫീസിന്റെ മൂലകളില്‍ പൊടിപിടിച്ച് കിട്ക്കുന്ന ഇത്തരം പുരാവസ്തുക്കളെ പോയി കൊട്ടും കുരവയുമായി നിങ്ങളല്ലേ പൊക്കിയെടുത്ത് എഴുന്നള്ളിക്കുന്നത്.
എന്നിട്ട് അവര്‍ നിങ്ങളുടെ മുകളിലൂടെ പറന്നങ്ങ് പോകും. നല്ല തള്ള് വിരുതന്‍മാരെ മോദിക്ക് നന്നേ ബോധിക്കും. ഇപ്പോ ഡെല്‍ഹിയിലെ കാര്യങ്ങള്‍ ഏറെ കുറെ ബിജെപിക്കാര്‍ക്ക് മനസിലായെന്ന തോന്നുന്നു. സുരേന്ദ്രാ ഇതൊന്നും ഞാന്‍ പറയുന്നതല്ല. ബിജെപിക്കാര്‍ അനുഭിവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടി കാട്ടിയെന്നേയുള്ളൂ. ങാ.. എന്താ ചോദിച്ചത് . ഈ ഞാന്‍ ആരാണാവോ ? ..അയ്യോ ആറാം തമ്പുരാന്റെ തമ്പുരാട്ടിയൊന്നുമല്ല കേട്ടോ. ബിജെപിയുടെ പിന്നാമ്പുറങ്ങളിലൂടെ ഞാന്‍ എപ്പോഴുമുണ്ടാകും. അപ്പോ.. ഇന്നത്തേയ്ക്ക് വിട നമോ വാകം.
https://www.facebook.com/Malayalivartha