47,000 കുട്ടികള്‍, 1000 ക്ലാസ് മുറികള്‍, 3,800 ജീവനക്കാര്‍... 300 രൂപ വായ്പയെടുത്ത് 5 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്കൂള്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍
1959ല്‍ ഉത്തര്‍ പ്രദേശിലെ ലക്നോവില്‍ ഡോ. ജഗദീഷ് ഗാന്ധി വെറും അഞ്ച് വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സിറ്റി മൊണ്ടിസോറി സ്കൂള്‍ ഗിന്നസ് ബുക്കില്‍ കയറിയിരിക്കുകയാണ്. 300 രൂപ വായ്പയെടുത്താണ് സ്കൂള്‍ അന്ന് തുടങ്ങിയത്. ഒരു വീട്ടമ്മയെ നിര്‍ബന്ധിച്ചാണ് അവരുടെ അഞ്ച് മക്കളെ സ്കൂളില്‍ ചേര്‍ത്തത്. ഇന്നിപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സ്കൂളാണിത്. ആയിരം ക്ലാസ് റൂമുകള്‍, 47,000 വിദ്യാര്‍ത്ഥികള്‍, അധ്യാപകരടക്കം 3,800 ജീവനക്കാര്‍. അധ്യാപകര്‍, തൂപ്പുകാര്‍, ക്ലാര്‍ക്കുമാര്‍, റിക്ഷാ ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്മാര് തുടങ്ങി തടിപ്പണിക്കാര്‍ വരെ ജീവനക്കാരായുണ്ട്.
സര്‍ക്കാരിന്റെ ഒരു സഹായവുമില്ലാതെയാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കളില്‍ നിന്നും വാങ്ങുന്ന ചെറിയൊരു തുക കൊണ്ടാണ് സ്കൂള്‍ നന്നായി പോകുന്നത്. 3700 കമ്പ്യൂട്ടറുകളും ലക്ഷക്കണക്കിന് രൂപയുടെ ബുക്കുകളും സ്കൂള്‍ സാമഗ്രികളും ഇവിടെയുണ്ട്. ഒരു ക്ലാസില്‍ ശരാശരി നാല്‍പ്പതു മുതല്‍ അന്‍പതു വരെ കുട്ടികളുണ്ട്.
കൊച്ചു കുട്ടികള്‍ക്ക് ആയിരം രൂപയും പ്ലസ്വണ് മുതല്‍ 2500 രൂപയുമാണ് ഫീസ്.
75 കാരനായ സ്കൂള്‍ സ്ഥാപകനായ ഡോ. ജഗദീഷ് ഗാന്ധിക്കാണ് ഇപ്പോഴും സ്കൂളിന്റെ മേല്‍നോട്ടം.
https://www.facebook.com/Malayalivartha