Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

രണ്ടായിരം കോടി കൂടി കടമെടുക്കുമ്പോള്‍ ഈ വര്‍ഷത്തെ മൊത്തം കടമെടുപ്പ് പതിനയ്യായിരത്തി നാനൂറ്റി ഇരുപത്തിയാറ് കോടി രൂപയാകും

25 NOVEMBER 2022 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്





  കേരളം രണ്ടായിരം കോടി കൂടെ കടമെടുക്കുന്നുവെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. കടമെടുക്കുന്നത് പുതിയ സംഭവമല്ല. പക്ഷേ മാസന്തോറും ഇങ്ങനെ കടമെടുത്ത് മുന്നേറിയാല്‍ എവിടെ ചെന്നാണ് അവസാനിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വൃക്തതയുമില്ല. രണ്ടായിരം കോടി കൂടി കടമെടുക്കുമ്പോള്‍ ഈ വര്‍ഷത്തെ മൊത്തം കടമെടുപ്പ്  പതിനയ്യായിരത്തി നാനൂറ്റി ഇരുപത്തിയാറ് കോടി രൂപയാകും.ഡിസംബര്‍ വരെ പതിനേഴായിരത്തി തൊള്ളായിരിത്തി മുപ്പത്തിയാറ് രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദി  നല്കിയിട്ടുള്ളത്.കേന്ദ്ര അനുമതിയില്‍ ഇനി രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയാണ് കടമെടുക്കാനുള്ള അനുമതി.

ഇപ്പോള്‍ രണ്ടായിരം കോടി കൂടി എടുത്താല്‍ ഇനി അഞ്ഞൂറ് കോടി രൂപ മാത്രമാണ് കേരളത്തിന് കടമെടുക്കാനുള്ള അനുവാദമുള്ളത്. നവംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും നല്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കടമെടുക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനും, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളും മാസങ്ങളായി വിതരണം നനടക്കുന്നില്ല.സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ പല പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്. ജി എസ് ടി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും അത് സംസ്ഥാനത്തിന്റെ വരുമാനക്കുറവ് പരിഹരിക്കാന്‍ ഉതകുന്നതല്ല.

ഡിസംബര്‍ മുതല്‍ കടമെടുക്കാനുള്ള അനുമതി നിഷേധിച്ചാല്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ പൂര്‍ണ്ണമായും മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതൊഴിവാക്കാനായി ജിഎസ് കുടിസിക നല്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജിഎസ്ടി കുടിശികയാി ആയിരത്തി അഞ്ഞൂറ്റി നാല്പത്തെട്ട് രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.

ആ തുക ലഭിച്ചാലും ഒരുമാസത്തെ ശമ്പളത്തിന് പോലും തികയാതെ വരും. കടമെടുപ്പിന്റെ പരിധി കൂട്ടാന്‍ കേന്ദ്രത്തിനോട് കേരളം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതും ഈ അവസ്ഥ മുന്നില്‍ കണ്ടു കൊണ്ടാണ്. നിലവില്‍ ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമാണ് കടമെടുക്കാന്‍ അനുമതിയുള്ളത്. ജി എസ് ടി വരുമാനം നിലച്ചതിനാല്‍ കടമെടുപ്പ് പരിധി നാല് ശതമാനമാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് മാസമായി മദ്യത്തില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മദ്യവും ലോട്ടറിയുമാണ് സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസ്സായി കരുതുന്നത്. ഇതിനിടയില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസകിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ബാലഗോപാലിന്റെ ധനകാര്യത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചത് ഏറെ വിവാദമായിരുന്നു. കടെമെടുത്ത് മുടുഞ്ഞ് കൊണ്ടിരിക്കുമ്പോഴും ധൂര്‍ത്തിന് കുറവില്ല. മന്ത്രിമാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിന് കോടികളാണ് സര്‍ക്കാര്‍ പൊടിച്ചു കളയുന്നത്.

തോമസ് ഐസകിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാര്‍ മുകുന്ദനാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നത്. തോസ് ഐസക്കിന്റെയും ബാലഗോപാലിന്റെയും നയങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം ന് കനത്ത നഷ്ടത്തിനിടയാക്കിയത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ വാരികേരി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ഖജനാവിലെ തുക ചിലവഴിക്കുന്നതെന്ന് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.മൂന്നോ നാലോ മാസത്തില്‍ നല്കികൊണ്ടിരുന്ന ക്ഷേമപെന്‍ഷന്‍ മാസംതോറും കൊടുക്കേണ്ടി വന്നത് വലിയ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്.

എല്ലാ ചിലവും കഴിഞ്ഞ് മിച്ചമുള്ള തുകയാണ് പെന്‍ഷനായി നേരത്തെ സര്‍ക്കാരുകള്‍ വിതരണം ചെയ്തിരുന്നത്.കടമെടുപ്പ് കേന്ദ്രം വിലക്കിയതിനാല്‍ കഴിഞ്ഞ രണ്ട്മാസത്തെ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്.എന്തു വിലകൊടുത്തും പെന്‍ഷന്‍ മുടക്കരുതെന്നാണ് മുന്‍ മന്ത്രി തോമസ് ഐസികിന്റെയും കൂട്ടരുടെയും അഭിപ്രായം. ക്ഷേമപെന്‍ഷനുകളുടെ വിതരണമാണ് പിണറായി സര്‍ക്കാരിന് രണ്ടാമതും അവസരം ഉണ്ടാക്കി തന്നതെന്നാണ് അവര്‍ പറയുന്നത്.

തേമസ ഐസ്‌ക് മന്ത്രിയായിരിക്ക പെന്‍ഷന്‍ വിതരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാറാണ്.. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ മുടങ്ങുന്നതിനെതിരെ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് ഗോപകുമാര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. തോമസ് ഐസകിന് പറയാനുള്ള കാര്യം അദ്ദേഹത്തിന്റെ പഴയ പ്രൈവറ്റ് സെക്രട്ടറിയെ കെണ്ട് പറയിക്കുന്നതായാണ് ഫെയ്‌സ് ബുക്കില്‍ കമന്റുകളായി നിറയുന്നത്.

ഗോപകുമാര്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ അതൃപ്തി മറച്ചു വെയ്ക്കാതെയാണ് വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ ബാലഗോപാലിന്റെ സാമ്പത്തിക നയങ്ങള്‍ ഇടതുപക്ഷ നയത്തിന്റെ ഭാഗം തന്നെയാണെന്നാണ് സിപിഎം വാദിക്കുന്നത്. തോമസ് ഐസക് പിന്‍തുടര്‍ന്ന അതേ നയങ്ങളാണ് ഈ സര്‍ക്കാരും പിന്‍തുടരുന്നതെന്ന അഭിപ്രായമാണുള്ളത്

കേരളം എങ്ങോട്ടാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളീയര്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. കേരളീയര്‍ കടംകൊണ്ട് പൊറുതി മുട്ടികൊണ്ടിരിക്കുകയാണ്.   ഇന്ത്യയില്‍ തന്നെ ധൂര്‍ത്തടിച്ച് ജനങ്ങളെ കടക്കാരാക്കിയ ഏക സര്‍ക്കാര്‍ കേരളത്തിലാണ്. ഓരോ മാസവും തള്ളിനീക്കാന്‍ കടംവാങ്ങി മുന്നേറുന്ന സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയില്ല. എന്നാല്‍ ജനങ്ങളുടെ ഭാവിയില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് ആശങ്കയുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാണ് ഉയര്‍ന്നത്.

വേറൊരു കാര്യത്തിലും ഉയര്‍ച്ചയില്ലെങ്കിലും കടത്തിന്റെ കാര്യത്തില്‍ കേരളം കുതിക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്കാനായി മാസം മൂവായിരം കോടി വീതം കടംവാങ്ങിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ് കടം കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ കടം വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ കേന്ദ്രസര്‍ക്കാരും അവസാന താക്കീത് നല്കി. ഇനി കടമെടുക്കാന്‍ അനുവാദം തരില്ലെന്ന് . കേരള ഖജനാവ് ഭദ്രമെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്നതിന്റെ ഏതര്‍ത്ഥത്തിലെന്ന് വ്യക്തമല്ല.

സര്‍ക്കാരിന്റെ നേരിട്ടുള്ള കടമെടുക്കലിന് പുറമേ കിഫ്ബി, മസാല ബോണ്ട് തുടങ്ങി വിവിധ പേരുകളിലുള്ള സ്ഥാപനങ്ങള്‍ വഴിയും കടമെടുക്കുന്നുണ്ട്. കടം പെരുകി പലിശ പോലും അടയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലേയ്ക്കാണ് സംസ്ഥാനം പോകുന്നതെന്ന് യാഥാര്‍ത്ഥ്യം ധനമന്ത്രിയോ സര്‍ക്കാരോ അംഗീകരിച്ചിട്ടില്ല.

കേരള സര്‍ക്കാരിന്റെയും കിഫ്ബിയുടെയും റേറ്റിംങ് രാജ്യന്തര ഏജന്‍സിയായ ഫിച്ച് കുറച്ചിരിക്കുകയാണ്. ഫിച്ച് റേറ്റിംങ് ഏജന്‍സി കിഫ്ബിയ്ക്കും കേരള സര്‍ക്കാരനും ബി നെഗറ്റീവ് റേറ്റീംഗ് നല്കിയതോടെ സംസ്ഥാനത്തിന് കടമെടുക്കണമെങ്കില്‍ കൂടിയ പലിശ നല്‌കേണ്ടി വരും. മസാല ബോണ്ട് വിറ്റപ്പോഴുള്ള റേറ്റിംഗ് നിലവിലില്ല.സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലായതുകൊണ്ടാണ് ഫിച്ച് റേറ്റിംങ് ഏജന്‍സി കേരളത്തെ കടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.  അത്രത്തോളം ഭയാനകമാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് വിലയിരുത്ത്‌പ്പെടുന്നു.

വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതുും കടപത്രമിറക്കി സമാഹരിക്കുന്നതും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ കടം 3.52 ലക്ഷം കോടിയിലേയ്ക്കുയര്‍ന്നു.കടം ഉയര്‍ന്നെങ്കിലും ആഭ്യന്തര വരുമാനത്തില്‍ മാറ്റമുണ്ടായില്ല.

നിലവില്‍ ഒന്‍പത് ലക്ഷം കോടി രൂപയാണ് ആഭ്യന്തര വരുമാനം. ആഭ്യന്തര വരുമാനത്തിന്റെ 36 ശതമാനം വരെ വായ്പയായി എടുത്തിട്ടുണ്ട്. ആഭ്യന്തരവരുമാനത്തിന്റെ മുപ്പത്തിയാറ് ശതമാനം വായ്പയെടുത്ത മറ്റ് സംസ്ഥാനങ്ങളില്ല. സാമ്പത്തിക സ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും ആഭ്യന്ത വരുമാനത്തിന്റെ മുപ്പത് ശതമാനത്തില്‍ താഴെയാണ് കടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (13 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (50 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (58 minutes ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (5 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 hours ago)

Malayali Vartha Recommends