Widgets Magazine
06
Feb / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം


കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്: പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല:- കേസ് നിർണ്ണായക വഴിത്തിരിവിൽ


പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു , യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം


ദേവി മഹാമായയാണ്... ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്; കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കും; പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി 12ന് ഒഴിവു റിപ്പോര്‍ട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം.

05 DECEMBER 2022 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍: യമൻ പൗരന്‍റെ ബന്ധുക്കളുമായി മധ്യസ്ഥര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍...

പാകിസ്ഥാൻ രൂപ മൂക്കും കുത്തി താഴോട്ട്: ഷഹബാസിനെ ജനങ്ങൾ മിക്കവാറും തല്ലിക്കൊല്ലും !

വിവിധ ജില്ലകളിലായി 20കല്യാണം !..കല്ല്യാണ പരസ്യം നല്‍കി യുവാക്കളെ ചതിയില്‍ വീഴ്ത്തും; മിന്നുകെട്ടിയാല്‍ ആഭരണവുമായി മുങ്ങും...

ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് വര്‍ഷമായി ഒറ്റക്ക് താമസം...രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോയും വാതിൽ തുറന്നില്ല...പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച...കട്ടിലിന് സമീപത്തെ ടിപ്പോയില്‍ തലയിടിച്ച നിലയിൽ നെറ്റിയില്‍ മുറിവും.. വാണിയമ്മയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു...പോസ്റ്റ് മോര്‍ട്ടം ഉടൻ..

ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ എതിർക്കുന്നത് തലാലിൻ്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾ: കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗക്കാരായ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചത് കൊലപാതക ശേഷം നിമിഷപ്രിയ ചെയ്ത ഈ കാര്യം....

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി 12ന് ഒഴിവു റിപ്പോര്‍ട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇവര്‍ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍പ്പെട്ടവരായതാണു കാരണമെന്നും ആരോപണമുയരുന്നു.   സംഭവത്തില്‍ പിഎസ്സിയെ പഴിചാരി കൈകഴുകാന്‍ ശ്രമിച്ച മന്ത്രി എം.ബി.രാജേഷ്, ഉദ്യോഗാര്‍ഥികളുടെ സമരം സംബന്ധിച്ച് ഉന്നയിച്ച വാദവും അടിസ്ഥാനരഹിതമായി. മന്ത്രിയുടെ വിശദീകരണവും അതിലെ പൊള്ളത്തരങ്ങളും ചീ്ട്ട് കൊട്ടാരം പോലെ തകര്‍ന്നു വീണു.

 ജോലി നിഷേധിക്കപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളുടെ റാങ്ക്ലിസ്റ്റിന്റെ കാലാവധി തീരുന്ന 2018 മാര്‍ച്ച് 31ന് 14 ജില്ലകളിലെയും ക്ലാര്‍ക്കുമാരുടെ നിയമനച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു.   വകുപ്പു തലവന്റെ അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തു പോയി രാത്രി 11.30നാണ് ഒപ്പിട്ടുവാങ്ങിയത്. തുടര്‍ന്ന് 11.36 മുതല്‍ എല്ലാ ജില്ലാ ഓഫിസിലേക്കും ഇമെയില്‍ വഴി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍, എറണാകുളം ജില്ലകള്‍ക്ക് അയച്ചത് രാത്രി 12 നാണ്. കണ്ണൂരില്‍ നിയമനം നല്‍കി. എറണാകുളത്തു മെയില്‍ കിട്ടിയതു 12.04ന് ആണെന്നു പറഞ്ഞ് പിഎസ്സി നിയമനം നല്‍കിയില്ല.

 രാവിലെ 10 മുതല്‍ തുറന്നിരിക്കുന്ന ഓഫിസില്‍നിന്ന് ഒഴിവു റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി തേടി രാത്രി 11.30നു വകുപ്പു തലവന്റെ താമസസ്ഥലത്തു പോകുന്നതെന്തിന്   മാത്രവുമല്ല, നിഷ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ 2018 മാര്‍ച്ച് 28നു തന്നെ തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെത്തി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം കൈകാര്യം  ചെയ്തിരുന്ന ക്ലാര്‍ക്ക് ബിനുരാജിനോട് ഒഴിവ് അന്നു തന്നെ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം ഓര്‍മിപ്പിച്ചിരുന്നതാണ്. 29നും 30നും അവധിയായിരുന്നു.   31നു പകല്‍ പലതവണ ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴെല്ലാം 'ചെയ്യാം' എന്നായിരുന്നു മറുപടി. ഉച്ചയ്ക്കുശേഷം വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല. എന്നിട്ടും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതായുള്ള വിശ്വാസത്തില്‍ നിഷ കാത്തിരുന്നു.   റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം നടന്നത് 2021 ജനുവരി- ഫെബ്രുവരിയിലാണ്. ഈ സമരത്തില്‍ പങ്കെടുത്തതിന്, 3 വര്‍ഷം മുന്‍പേ അവസാനിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥിക്കു ജോലി നിഷേധിച്ചെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നാണ് മന്ത്രിയുടെ ആരോപണം.
എന്നാല്‍  2018 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തില്‍ നിഷ ഉള്‍പ്പെടെ പങ്കെടുത്തിരുന്നതായി നിഷ പറയുന്നു.. ലിസ്റ്റ് കാലാവധി 31നു തീരാനിരിക്കെ നിയമനം വേഗത്തിലാക്കണമെന്നാ് ആവശ്യപ്പെട്ടായിരുന്നു അന്ന് സമരം നടത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയും നിഷയുടെ ജോലിക്കാര്യ പി എസ് സിയുമായി ചര്‍ച്ച നടത്തുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്ന മന്ത്രി എം.ബി.രാജേഷിന്റെ പെട്ടെന്നുള്ള മലക്കം മറിച്ചിലില്‍ ആശങ്കയുണ്ട്. ഇടത് സര്‍വ്വീസ് സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് നഗരകാര്യ ഡയറക്ടേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥന്‍ ബിനുരാജ് വേക്കന്‍സി റിപ്പോര്‍ട്ടിംഗ് താമസിപ്പിച്ചതെന്ന കാര്യവും പുറത്തു വന്നിട്ടുണ്ട്.   ഈ ഉദ്യോഗസ്ഥന്‍് യൂണിയന്‍ നേതാക്കള്‍ നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചെന്നതെന്നാണ് കണക്ക് കൂട്ടല്‍ . ഇടതു സര്‍വ്വീസ് സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയോട് പരാതി പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥനെ ന്യായീകരിക്കുന്ന വിശദീകരണവുമായി രംഗത്തെത്തിയതെന്നറിയുന്നു.

എന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥന്‍ എന്തു നേടി ? ഇനിയൊരു പിഎസ്സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയില്‍ വരാന്‍ കഴിഞ്ഞേക്കില്ലെന്നു പലവുരു ഞാന്‍ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ ജീവിതം അയാള്‍ തുലാസിലാക്കി...' നിഷയുടെ ഉള്ള് നീറുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ കേരളത്തിനും തലകുനിക്കേണ്ടി് വരുന്നു.
ുരെ1

എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ 696ാം റാങ്കുകാരിയായിരുന്നു നിഷ. 2015 മാര്‍ച്ച് 31 നു നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2018 മാര്‍ച്ച് 31നു തീര്‍ന്നു. അതിനു ദിവസങ്ങള്‍ക്കു മുന്‍പ് 28 നാണ് കൊച്ചി കോര്‍പറേഷനിലെ ഒഴിവ നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നത്. നഗരകാര്യ ഡയറക്ടര്‍ ഓഫിസില്‍ ഈ ഇമെയില്‍ വരുമ്പോള്‍ നിഷയും റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാര്‍ഥികളും അവിടെയുണ്ടായിരുന്നു.

'ഇന്നു തന്നെ ഒഴിവ് പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണേ' എന്നു ഓഫിസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ക്ലാര്‍ക്ക് ബിനുരാജിനോടു യാചിച്ചു പറഞ്ഞു. 'ചെയ്യാം ചെയ്യാം' എന്നായിരുന്നു മറുപടി. ആ മറുപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നിഷ മടങ്ങിയത്. ഉള്ളില്‍ ഇങ്ങനെയൊരു ക്രൂരത ഒളിപ്പിച്ചിരുന്നതായി സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.   പക തീര്‍ക്കാനെന്നോണം അന്ന് അര്‍ധരാത്രി കൃത്യം 12ന് അയാള്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പിഎസ്സി ഓഫിസര്‍ക്കു മെയില്‍ അയച്ചു. രേഖകള്‍ പ്രകാരം അതു പിഎസ്സി ഓഫിസിലെത്തിയത് 12.04ന്. ആ സാങ്കേതികതയില്‍ എന്റെ പ്രതീക്ഷകള്‍ നിലച്ചു...' നിഷയുടെ വാക്കുകള്‍ ഏവരേയും ആകുലപ്പെടുത്തുന്നതാണ്..

എന്റെ അറിവില്‍ ഞാന്‍ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്തു നിരാഹാരം കിടന്നു. പലപ്പോഴും നിരാഹാര പന്തലില്‍ നിന്നിറങ്ങിയാണു തലസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫിസുകളും ഞാനും മറ്റുള്ളവരും കയറിയിറങ്ങിയത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത   നഗരകാര്യ ഡയറക്ടറുടെ ഓഫിസില്‍ നിന്നാണെന്നറിഞ്ഞ് നൂറുതവണയെങ്കിലും അവിടെ പോയി. 'തലസ്ഥാനത്തു വന്നു പട്ടിണികിടന്നു ചാവാനാണോ പ്ലാന്‍..?' എന്നായിരുന്നു ഒരിക്കല്‍ ചെന്നപ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ചോദ്യം. ആര്‍ക്കും എതിരെയായിരുന്നില്ല, ജീവിക്കാന്‍ ഒരു തൊഴിലിനു വേണ്ടി മാത്രമായിരുന്നു ആ സമരം...' നിഷ വാ്ക്കുകളില്‍ കേരളത്തിലെ ഓരോ വിദ്യാസമ്പരുടെയും പ്രതിഷേധമുണ്ട്..

 കേരളത്തില്‍ ജീവിക്കുന്ന വിദ്യാസമ്പന്നയായ ഒരു യുവതിയുടെ ജീവിതം സര്‍ക്കാര്‍ ജീവനക്കാരന്‍ തകര്‍ത്തതിന്റെ കുതന്ത്രവും സൂത്രവുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തരിച്ചറിവുകള്‍ കൂടുന്തോറും ക്രൂരനായി കൊണ്ടിരിക്കുന്ന ആ മനുഷ്യമുഖത്തെ തെരുവില്‍ ജനം നേരിടണം. സര്‍ക്കാര്‍ ജോലി നേടാനായി രാപകല്‍ അധ്വാനിക്കും.   വേക്കന്‍സികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങും. ഊണു ഉറക്കവുമില്ലാതെ ജോലി നേടുന്നതുവരെ കഷ്ടപ്പെടും. ജോലിയ്ക്ക് കയറിയാലോ പിന്ന വിശ്രമമാണ്. ജോലി തേടിയെത്തുന്നവരുടെ ആവശ്യങ്ങള്‍ കേള്‍ക്കില്ല. പിന്നെയെല്ലാം ഭരിക്കുന്ന പാര്‍ട്ടി പറയുന്നതു പോലെ കേള്‍ക്കും  പ്രവര്‍ത്തിക്കും.

എന്നാലോ സ്വന്തം കാര്യത്തിനും വേണ്ടപ്പെട്ടവരുടെ നിയമനത്തിനും കത്തെഴുതി ആളെ ഖ്ഷണിച്ചു വരുത്തുന്ന രാ്ര്രഷ്ടീയക്കാരും നമ്മുടെ നാട്ടിലാണ് ജീവിക്കുന്നത്. പ്രെമോഷന്‍ സാധ്യത കൂട്ടി പെന്‍ഷന്റെ റേഷ്യോ ഉയര്‍ത്തുന്നതിനായി തൊട്ട് മുകളിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ലീവെടുപ്പിക്കുന്ന പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ വിലസുന്ന നാടാണിത്.   പിഎസ് സിയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും കൂടുതലായി നേടാനായി ലീവെടുത്ത് പ്രമോഷന്‍ നല്കുന്ന പരിപാടി ധനവകുപ്പ് പൊക്കിയതോടെയാണ് പുറത്തറിഞ്ഞത്. ഇവിടെ കൊല്ലത്ത് നാല് സെക്കന്‍ഡ് വ്യത്യാസത്തില്‍ ജോലിയും ജീവിതവും നഷ്ടപ്പെട്ട യുവതിയോട് സര്‍ക്കാരിനെന്താണ് പറയാനുള്ളത്. എല്ലാം ശരിയായി കൊണ്ടിരിക്കുകയല്ലേ സര്‍ക്കാരേ.

വൈകിട്ട് 5ന് അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫിസില്‍ നിന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി 12ന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ ക്രൂരമനസ്സ് ചിരിക്കുക ആയിരുന്നിരിക്കും. മുപ്പത്തി എഴ് വയസസ്ുവരെ കാത്തിരുന്ന് കയ്യെത്തും ദൂരത്തെത്തിയ സര്‍ക്കാര്‍ ജോലി മനപൂര്‍വ്വം തട്ടി തെറിപ്പിച്ച ആ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുക്കും   എറണാകുളം  ജില്ല എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ കടന്നു കൂടിയ നിഷ ബാലകൃഷ്ണന്റെ  സ്വപ്നങ്ങളും ജീവിതവും അവിടെ നിശ്ചലമാക്കിയതിന് സര്‍ക്കാരിന് എന്ത് വിശദീകരണമാണ് നല്കാനുള്ളത്.. മന്ത്രി എം.ബി.രജേഷ് നല്കിയതു പോലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള കവചം തീര്‍ക്കുന്ന മറുപടിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ഇനി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ പ്രായം തടസ്സമായ നിഷ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ നല്‍കി കാത്തിരിക്കുന്നു. 5 മണിക്ക് അടയ്ക്കുന്ന ഓഫിസില്‍ നിന്ന് അര്‍ധരാത്രി 12ന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണമെന്തെന്ന് ആ ഉദ്യോഗസ്ഥനോട് ഇതുവരെ ആരും ചോദിച്ചിട്ടുമില്ല. നിഷയ്ക്ക് ആ നിയമനം കിട്ടുന്നത് കൊണ്ട് നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന് എന്താണ് നഷ്ടമെന്ന് ആര്‍ക്കും മനസിലായിട്ടില്ല.   കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വക്കീല്‍ ഹാജരായെങ്കിലും സര്‍ക്കര്‍ സെര്‍വറില്‍ നിന്ന് രാത്രി പന്ത്രണ്ട് മണിക്ക് മെസ്സേജ് അയയ്ക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. നിഷയുടെ ജോലിയേക്കാള്‍ പ്രധാനമായി രംഗത്തു വരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗമാണ്.

കാല് പിടിച്ച് കരയുന്നവരെ പുറം കാലിന് തൊഴിക്കുന്നതാണോ സര്‍ക്കാര്‍ നയം എന്നതാണ് സംശയം ഉയര്‍ത്തുന്നത്. കാരണം ഇത് ഒരു നിഷുടെ മാത്രം വിഷയമല്ല. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളുടെ വികാരമാണ്. എന്‍ഡിസി റാങ്ക് ലിസ്റ്റില്‍ കയറി പറ്റാനായി ആ യുവതി നേരിടേണ്ടി വന്ന കഷ്ടപാടുകള്‍ മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം എന്നു തന്നെ പറയേണ്ടി വരും.

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തി വെച്ച് ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും താല്കാലിക നിയമനങ്ങള്‍ നല്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണിതെന്ന് സ്വാഭാവികമായും സംശയിക്കുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍മാത്രമല്ല വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ അറിവോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്ന് സ്വാഭാവികമായും സംശയിക്കാം. സര്‍ക്കാര്‍ സര്‍വ്വീസുകള്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള താവളങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

സംഭവം വിവാദമായിട്ടും യുവജന സംഘടനകളൊന്നും ഇതില്‍ ഇടപെട്ടിട്ടില്ല. കാരണം തൊഴിലിനുവേണ്ടി നിരന്തരം സമരം ചെയ്യുന്ന ഇടതു യുവജന സംഘടനകള്‍ക്ക് മറുത്തൊന്നും പറയാനില്ല. അവര്‍ പ്രതപക്ഷത്തായിരുന്നെങ്കില്‍ ഉണ്ടാകാവുന്ന പുകിലുകള്‍  ഊഹിക്കാവുന്നതേയുള്ളൂ. ഡിവൈ എഫ് ഐ ഭരണപക്ഷ പാര്‍ട്ടിയോടൊപ്പം ആയിരുന്നില്ലെങ്കില്‍ വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെ നഗരകാര്യ വാകുപ്പ് ഡയറക്ടറുടെ ഓഫീസ് വളഞ്ഞ് മുദ്രാവാക്യം വിളിമുഴക്കിയേനേ.   എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന ഇത്തരം കുടിലതകള്‍ക്ക് കണ്ട് തലതാഴ്ത്തി അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കീഴ് വഴക്കത്തിലേയ്ക്ക് ഇടതു യുവജനസംഘടനകളൊക്കെ മാറിയെന്നതാണ് അതിശയം.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തൊഴില്‍ മേഖലയിലുണ്ടായ തട്ടിപ്പുകള്‍ വളരെ വലുതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാഗംങ്ങള്‍ക്കുമായി മാത്രം താല്കാലിക, കോണ്‍ട്രാക്ട് നിയമനങ്ങള്‍ മാറ്റി വെച്ചു. കത്തെഴുതി പാര്‍ട്ടിക്കാരെ കണ്ടെത്തി നിയമനം നല്കുന്ന തരത്തിലേയ്ക്ക് ഇടതു പക്ഷം അധപതിച്ചിരിക്കുന്നു.   അല്ലോയോ പിണറായി വിജയാ അങ്ങയുടെ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് പാവപ്പെട്ട അനുയായികള്‍ പാര്‍ട്ടിയുടെ നെറികെട്ട പോക്കില്‍ അസ്വസ്ഥരാണ്. പാര്‍ട്ടി മന്ദിരങ്ങളും മണിമാളികകളും കെട്ടി ഉയര്‍ത്തുന്നത് ആവോശത്തോടെയാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ആസ്വദിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ നാല്പത്തി രണ്ട് ലക്ഷത്തിന്റെ കാലിതൊഴുത്ത് പോരാഞ്ഞ് ഒരു നിലകെട്ടിടത്തിന ്‌ലിഫ്റ്റ് നിര്‍മ്മിക്കാനും ലക്ഷങ്ങള്‍ ചിലവഴിക്കുകയാണ്. മുഖ്യന്ത്രിക്കും കുടുംബത്തിനും സൗകര്യങ്ങള്‍ ഒരുക്കാനും പാര്‍ട്ടിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാനും സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടില്ല.   എന്നാല്‍ പട്ടിണി പാവങ്ങളുടെ ക്ഷേമപെന്‍ഷന്റെ കാര്യം വരുമ്പോള്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് കണ്ണീരൊഴുക്കും. എന്തായാലും നിഷ ബാലകൃഷ്ണന്‍ കേരളത്തിന്റൈ വേദനയായി മാറുകയാണ് . ജീവിച്ചരിക്കെ ഉദ്യോഗസ്ഥ ദുര്‍പ്രഭുത്വത്തിന്റെ ക്രൂരവിനോദത്തിനിരയായ നിഷയുടെ പോരാട്ടത്തിനൊപ്പം കേരളം ഒന്നടങ്കം ഉണ്ടെന്നറിയുക.  


     

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, തുര്‍ക്കിയിലും സിറിയയിലും കനത്ത നാശനഷ്ടം  (8 minutes ago)

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവശയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം..... താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍  (19 minutes ago)

അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും...അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും  (24 minutes ago)

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ യുവാവ് പിടിയില്‍  (49 minutes ago)

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍  (1 hour ago)

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്..... കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു  (1 hour ago)

വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഇടുക്കിയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം  (2 hours ago)

ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത; ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ച്‌ മുളകുപൊടി കണ്ണില്‍ വിതറി  (8 hours ago)

അമേരിക്കയെ ഞെട്ടിപ്പിച്ചു ചൈന; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്  (9 hours ago)

പട്ടിക്ക് പിന്നാലെ പൂച്ച മോഷണം; യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരികെ ഏല്‍പ്പിച്ചു  (9 hours ago)

ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയന്‍ എന്റെ പുറകെ : കങ്കണ റണാവത്ത്  (9 hours ago)

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍മാര്‍ ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച്‌ ഇറക്കി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി  (9 hours ago)

അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിന് ആകാശ് അംബാനി നല്‍കിയത് ചെറിയ സമ്മാനത്തിന്റെ വില ഞെട്ടിക്കുന്നത്  (9 hours ago)

Malayali Vartha Recommends