മലബാറില്‍ അറബികല്യാണങ്ങള്‍ വ്യാപകം
മലബാറില്‍ അറബികല്യാണങ്ങള്‍ വ്യാപകമാവുന്നു. എന്നാല്‍ പുറത്തറിയുന്നില്ലെന്ന് മാത്രം.
യത്തീംഖാനയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ പതിനേഴുകാരിയുടെ വിവാഹം വിവാദമായതോടെയാണ് അറബികല്യാണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുന്നത്.
അറബികല്യാണങ്ങള്‍ രഹസ്യമായി നടക്കുന്നുണ്ടെന്ന വിവരത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷന് അംഗം കെ. ഇ. ഗംഗാധരന് ഡി.ജി.പി.ക്ക് നിര്‍ദ്ദേശം നല്കി.
പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് അറബികള്‍ വിവാഹം കഴിക്കുന്നത്. പ്രായമാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തുന്ന അറബികള്‍ക്ക് അപ്പനും അപ്പൂപ്പനുമാവാന് പ്രായം കാണും.
വിദേശ പൗരന് ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദേശ പൗരനെ വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കണം. എന്നാല്‍ പതിനേഴുകാരിയുടെ കാര്യത്തില്‍ ഇതും നടന്നില്ല.
നിര്‍ദ്ദന കുടുംബങ്ങളിലാണ് അറബി കല്യാണങ്ങള്‍ വ്യാപകമാവുന്നത്. എന്നാല്‍ ഇക്കാര്യം കുടുംബാംഗങ്ങള്‍ മറച്ചുവയ്ക്കും. എഴുപതുകളില്‍ ആരംഭിച്ചതാണ് അറബികല്യാണങ്ങള്‍. വ്യവസായ- വാണിജ്യ കാര്യങ്ങള്‍ക്കായി മലബാറിലെത്തിയിരുന്ന അറബികളാണ് മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് ഇവര്‍ വഴങ്ങാറായിരുന്നു പതിവ്. എന്നാല്‍ അറബികല്യാണങ്ങള്‍ ഇത്തരം കുടുംബങ്ങളെ സമ്പന്നരാക്കിയിരുന്നു. സാമ്പത്തികം പ്രധാനമാനദണ്ഡമാകുമ്പോള് വരന്റെ പ്രായം സാരമില്ലെന്ന് വയ്ക്കും.
https://www.facebook.com/Malayalivartha