Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

പിണറായിയ്‌ക്കെതിരെ പടയെരുക്കി് സിപിഎം എംഎല്‍എമാര്‍ വികസന തട്ടിപ്പ് പരസ്യമാക്കി ഗോവിന്ദന് അളമുട്ടി

25 JANUARY 2023 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഭരണ പക്ഷ എംഎല്‍എ ആയ കെ.ബി.ഗണേഷ്‌കുമാര്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ സിപിഎം ലും പുകയുകയാണ്. എംഎല്‍മാരെ അപ്രസക്തരാക്കി സര്‍ക്കാരിന്റൈ നേട്ടങ്ങള്‍ മാത്രം വിളംബരം ചെയ്യുന്ന വിധത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതിനെയാണ് സിപിഎം യോഗത്തില്‍ എംഎല്‍എമാര്‍ എതിര്‍ത്തു തുടങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും തുടങ്ങാത്തതും എല്ലാം പാതിവഴിയിലാണ്. ഇവ പൂര്‍ത്തിയാക്കാതെ പൊതുജന മധ്യത്തിറങ്ങാന്‍ കഴിയാത്തവരാണ് എംഎല്‍എമാരില്‍ അധികവും.

കിഫ്ബിയെന്ന മോഹന സാമ്പത്തിക സ്രോതസിനെ പ്രതീക്ഷിച്ചിരുന്നവരെല്ലാം വെട്ടിലായി. കിഫ്ബിയെ തള്ളാനായി ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ധനവകുപ്പ് തയ്യാറായിരിക്കുകയാണ്. എങ്കില്‍ കിഫ്ബി വഴി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാവിയെന്താകുമെന്ന ആശങ്കയും സിപിഎം എംഎല്‍എമാര്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടും ചോദിക്കുകയാണ്.


പണമില്ലാതെ വലയുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് പാളയത്തിലെ അതൃപ്തിയും പരാതികളും. സിപിഎം എംഎല്‍എമാര്‍ ഉള്‍പ്പെടെ അടക്കം പറയുന്ന കാര്യമാണ് കെ.ബി.ഗണേഷ് കുമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചത്. അതേസമയം, ഗണേഷിന്റെ വിമര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. മൂന്നാം തീയതി അവതരിപ്പിക്കേണ്ട ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തയ്യാറാക്കുന്നതിനിടെയാണ്, കഴിഞ്ഞ ബജറ്റില്‍ എംഎല്‍എമാര്‍ക്ക് 20 പ്രവൃത്തി വീതം നല്‍കാമെന്ന് എഴുതി വാങ്ങിയിട്ട് ഒരെണ്ണം പോലും തന്നില്ലെന്ന് ഗണേഷ് കുമാര്‍ വെടിപൊട്ടിച്ചത്.

പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനം സ്വന്തം പാളയത്തില്‍ നിന്നുണ്ടായതിന്റെ ഞെട്ടലിലാണ് ധനവകുപ്പ്. തുടര്‍ന്നു ചേര്‍ന്ന സിപിഎം എംഎല്‍എമാരുടെ യോഗത്തില്‍ ഗണേഷ് പറഞ്ഞത് ശരിയാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഫണ്ടില്ലാതെ നടപ്പിലാക്കാത്തതും പാതിവഴിയില്‍ നില്‍ക്കുന്നതുമായ പല പദ്ധതികളുടെ പേരിലും ജനങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനാവാത്ത സ്ഥിതി ഭരണപക്ഷ എംഎല്‍എമാര്‍ക്കും പ്രതിസന്ധിയാണ്. കിഫ്ബി പദ്ധതികളുടെ ഫണ്ടും ഇപ്പോള്‍ ഇന്‍സ്‌പെക്ഷന്‍ നടത്തിയും വിശദീകരണം ചോദിച്ചും വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. അതിനാല്‍ ഗണേഷിന്റെ തുറന്നുപറച്ചിലില്‍ സിപിഎം എംഎല്‍എമാരില്‍  പലര്‍ക്കും ഉള്ളില്‍ സന്തോഷം ജനിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗണേഷ് കുമാറിന്റെ തുറന്നുപറച്ചിലിന് മറ്റുചില അസ്വസ്ഥതകളും കാരണമാണെന്ന് പറയപ്പെടുന്നു. ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതിമ നിര്‍മിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇടതുമുന്നണിയിലെ ധാരണപ്രകാരം വരുന്ന നവംബറില്‍ ആന്റണി രാജു, ഗണേഷ് കുമാറിനു മന്ത്രി സ്ഥാനം കൈമാറേണ്ടതാണ്. എന്നാല്‍ ആന്റണി രാജു തുടരുമെന്ന പ്രചാരണം ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ വ്യാപകമായി നടത്തുന്നതില്‍ ഗണേഷ് അസ്വസ്ഥനാണ്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുമില്ല.മുഖ്യമന്ത്രിയെ എംഎല്‍എ എന്ന നിലയില്‍ പോലും കാണാന്‍ കഴിയുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു.

കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. തലേദിവസം വൈകിട്ടു മാത്രമാണ് ഇടതുമുന്നണി യോഗം വിളിച്ച കാര്യം അറിയിച്ചത്. വികസനരേഖ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നര മാസം മുന്‍പ് താന്‍ എഴുതി നല്‍കിയിട്ടും മുന്നണിയോഗത്തിന്റെ തലേന്ന് അക്കാര്യം ചോദിച്ച് ഫോണ്‍ വിളി വന്നതിലും ഗണേഷിന് അതൃപ്തിയുണ്ട് .യുഡിഎഫിനോട് കലഹിച്ച് ബാലൃഷ്ണപിള്ളയും മകനും എല്‍ഡിഎഫിലേയ്ക്ക പോയപ്പോള്‍ കോണ്‍ഗ്രസിനെ കണക്കറ്റ് തെറിപറഞ്ഞു. മന്ത്രി മോഹത്തോടെയാണ് പോയതെങ്കിലും രണ്ടാം ഇടത് സര്‍ക്കാരിലും ഗണേഷിന്റെ മന്ത്ര സ്ഥാനം ഇപ്പോഴും ഉറപ്പില്ലാതെ തുടരുകയാണ്.  കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ചതും വേട്ടയാടിയതുമായ സോളാര്‍ കേസിലെ നായിക സരിത നായരെ കോണ്‍ഗ്രസ് ഫീല്‍ഡിലേയ്ക്കിറക്കിയത് സാക്ഷാല്‍ ഗണേഷ് കുമാറായിരുന്നു. സരിതിയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഇതേ ഗണേഷ് കുമാറാണെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്നതാണ്.

ഉമ്മന്‍ചാണ്ടി അന്ന് ഇരുകക്ഷികളില്‍ നിന്നും മനസിലാക്കിയ വിവരങ്ങളൊന്നും പുറത്തു പറഞ്ഞിട്ടില്ല. എന്നിട്ടും ഭരണത്തില്‍ പങ്കാളിയാകാനുളള അതിമോഹം കൊണ്ട് ഗണേഷ് എന്‍ഡിഎഫ് പാളയത്തിലായി. എന്നിട്ട് എംഎല്‍എയായി ഒതുങ്ങി കഴിയുകയായിരുന്നു. വല്ലപ്പോഴും മണ്ഡലത്തില്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കുകയോ  അല്ലെങ്കില്‍ കുടുംബവഴക്കുണ്ടാവുകയോ ചെയ്യുമ്പോഴാണ് വാര്‍ത്തകളില്‍ എത്തുന്നത്. അല്ലാതെ അടിച്ചമര്‍ത്തി മൂലയ്ക്കിരുത്തിയ സിപിഎം പറയാതെ മിണ്ടാന്‍ പോലും ഒക്കാത്ത അവസ്ഥയാണ്. കെ.ബി ഗണേഷ്‌കുമാറിന് മാത്രമല്ല, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെയും അവസ്ഥ വ്യത്യസ്തമല്ല. യുഡിഎഫിലെ വിരട്ടലും വിലപേശലും ഒന്നും എന്‍ഡിഎഫില്‍ നടക്കില്ലെന്നു മനസിലാക്കി മിണ്ടാതിരിക്കുകയായിരുന്നു.

എന്നാല്‍ നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഒരു എംഎല്‍എ എന്ന നിലയില്‍ ഗണേഷ് കുമാര്‍ പൊട്ടിതെറിച്ചത് രണ്ടും കല്പിച്ചാണ്.   സിപി ഐ ഉള്‍പ്പടെയുള്ള മറ്റ് ഘടക കക്ഷികള്‍ ഗണേഷിന്റെ ധര്‍മ്മസങ്കടത്തെ കൈയ്യടിച്ചും വിസിലടിച്ചും പ്രോത്സാഹിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം.ഭരണപക്ഷ എംഎല്‍എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ കെ.ബി.ഗണേഷ്‌കുമാറിന്റെ രൂക്ഷവിമര്‍ശനത്തിന് മറുപടി പറയാന്‍ നേതാക്കള്‍ക്കായില്ല. തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിട്ടത്

'കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ് എങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ എന്ത് വികസനമാണ് നടക്കുന്നത് ഗണേഷ് കുമാര്‍ യോഗത്തില്‍ ചോദിച്ചു.കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണ്' - രോഷത്തോടെയുള്ള ഗണേഷിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച  എംഎല്‍എമാരുമുണ്ട്.
ഗണേഷിന്റെ വാക്കുകള്‍ കൈവിട്ടു പോകുന്നതായി മനസിലാക്കി  പാര്‍ലമെന്ററിപാര്‍ട്ടിക്കു നേതൃത്വം കൊടുക്കുന്ന മന്ത്രി കെ.രാധാകൃഷ്ണനും മുന്‍മന്ത്രി ടി.പി.രാമകൃഷ്ണനും അസ്വസ്ഥരായെങ്കിലും 'ഇവിടെ അല്ലാതെ മറ്റെവിടെയാണു പറയേണ്ടത്' എന്നായിരുന്നു ഗണേഷിന്റെ പ്രതികരണത്തോടെ അവരെ അടക്കിയിരുത്തി. ഇടത് സര്‍ക്കാരിന്റെ വികസന മുരടിപ്പ് ഗണേഷ് കുമാര്‍ ഓരോന്നോരാന്നായി നിരത്തിയാണ് സംസാരിച്ചത്.

പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരായെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. എംഎല്‍എമാര്‍ക്ക് മണ്ഡലത്തില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികള്‍ക്കു കാലതാമസം നേരിടുന്നു. മന്ത്രി നല്ലയാള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല'' ഗണേഷിന്റെ വാക്കുകളില്‍ നേതാക്കള്‍ അസ്വസ്ഥരായെങ്കിലും പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടാണ് വേദി വിട്ടത്. തന്റെ അഭിപ്രായം  എവിടെയും പറയുമെന്ന്ും ,പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയുമെന്നും ചോദിച്ച. ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎല്‍എമാരും പി.വി.ശ്രീനിജന്‍ എംഎല്‍എയും രംഗത്തുവന്നതോടെ സിപിഎം എംഎല്‍ എ മാര്‍ വിയോജിപ്പും പ്രകടിപ്പിച്ചു.

ഫ്‌ളകസ് വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഇടതുപക്ഷത്തെ ഘടകകക്ഷികളില്‍ നിന്നുയരുന്നതിന് പിന്നില്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലേയ്ക്ക് എംഎല്‍എമാര്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്കിയ റോഡുകളും പാലങ്ങളും പകുതി വഴിയില്‍ നിലച്ചിരിക്കുകയാണ്. കാല്‍നടയാത്ര പോലും സാധ്യമല്ല പലയിടങ്ങളിലും. വികസനത്തിന്റെ പേരില്‍ ഉയര്‍ത്തിയ ഫ്‌ളക്‌സുകള്‍ പൊതുജനം കീറിയെറിഞ്ഞു തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പണികള്‍ പോലും പാതി വഴിയിലാണ്. എന്നിട്ടും എംഎല്‍എമാര്‍ക്ക് വിഹിതം നല്കുന്നതില്‍ വീണ്ടും കാലതാമസം നേരിടുന്നുണ്ട്. സിപിഎം ന്റെ വിരട്ടലും മുഖ്യമന്ത്രിയുടെ ശാസനയും ഭയന്ന് കഴിഞ്ഞ യോഗങ്ങളിലൊന്നും എംഎല്‍എമാര്‍ മിണ്ടിയിരുന്നില്ല.

കിഫ്ബി വഴി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിറുത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബജറ്റ് വിഹിതത്തിനായി അപേകഷിക്കുമ്പോള്‍ എംഎല്‍എ മാര്‍ കിഫ്ബി ഫണ്ടിനായി ആവശ്യപ്പെടെണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരത്തെ അറിയിപ്പ് നല്കിയിരുന്നു. കിഫ്ബിയ്ക്കായെടുത്ത വായ്പ നിലനില്ക്കുന്നതിനാല്‍ സര്‍ക്കാരിന് മറ്റ് വായ്പകളൊന്നും എടുക്കാന്‍ കേന്ദ്രം അനുമതി നല്കുന്നില്ല. കിഫ്ബി വഴി ചിലവഴിച്ച പണമെല്ലാം വായ്പയും മസാല ബോണ്ടിലൂടെയും കിട്ടിയതാണ്.ഈ തുക വിനിയോഗിച്ചതാകട്ടെ തിരിച്ചു കിട്ടാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. ആവശ്യം പോലെ വായ്പ് കിട്ടികൊണ്ടിരുന്നു. കിട്ടിയ തുകയെല്ലാം റോഡും പാലങ്ങളുമായി മാറ്റി . എന്നാല്‍ വായ്പ എങ്ങനെ തിരിച്ചടയ്ക്കണമെന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ലായിരുന്നു. ഇപ്പോള്‍ കിഫ്ബി സര്‍ക്കാരിന് വലി ബാധ്യതയായി മാറിയിരിക്കുകയാണ്. അതു കൊണ്ടാണ് ഇനി ബജറ്റ് ഫണ്ട് മാത്രമേ എംഎല്‍എ മാര്‍ക്ക് ലഭിക്കുകയുള്ളൂ എന്ന സാഹചര്യത്തിലാണ് ഗണേഷ് കുമാര്‍ പെട്ടിതെറിച്ചത്.

വികസന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വളരെ പിന്നിലാണെന്ന് തുറന്നു പറഞ്ഞ കെ.ബി.ഗണേഷ് കുമാറിന്റെ എല്‍ഡിഎഫിലെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇടതുപക്ഷത്തേ എംഎല്‍എ വികസന കാര്യത്തിലെ മെല്ലപ്പോക്കിനെ വിമര്‍ശിക്കുക മാത്രമല്ല സിപിഎം എംഎല്‍എ മാര്‍ അത് പിന്‍താങ്ങുകയും ചെയ്തത് സിപിഎം ല്‍ വലിയ പൊട്ടിതെറികള്‍ക്ക് കാരണമാകും.

കേന്ദ്രസര്‍ക്കാരിന്റെ റോഡും ബൈപാസുകളും ചൂണ്ടികാട്ടിയാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വികസനമല്ലെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയാം. നാട്ടിലെ ആശുപത്രി, വിദ്യാലയങ്ങള്‍, റോഡുകള്‍ , കാര്‍ഷിക വ്യാവസായിക മേഖല എന്നിവിടങ്ങളില്‍ എംഎല്‍എ എന്ന നിലയില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും സൂഷ്മമായി നിരീക്ഷിക്കുന്ന സമയമാണ്. എന്നിട്ടും പണമില്ലെന്ന് പറഞ്ഞ് വികസനത്തിനെ തടയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിനോ, വാഹന കമ്പത്തിനോ അറുതി വന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (7 minutes ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (11 minutes ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (17 minutes ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (20 minutes ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (20 minutes ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (22 minutes ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (25 minutes ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (39 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (48 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (53 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (59 minutes ago)

ജോയ് മാത്യു  (1 hour ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

Malayali Vartha Recommends